News
നസ്രിയ വന്നതിന് ശേഷം ഫഹദ് കുറേക്കൂടി നന്നായി; അല്ലായിരുന്നുവെങ്കില്‍ വേറെ വഴിയൊക്കെ പോയേനെ; നസ്രിയ വന്നതിന് ശേഷം ഫഹദിന്റെ ജീവിതത്തിൽ വന്ന മാറ്റങ്ങളെക്കുറിച്ച് ഫാസിൽ പറയുന്നു !
നസ്രിയ വന്നതിന് ശേഷം ഫഹദ് കുറേക്കൂടി നന്നായി; അല്ലായിരുന്നുവെങ്കില്‍ വേറെ വഴിയൊക്കെ പോയേനെ; നസ്രിയ വന്നതിന് ശേഷം ഫഹദിന്റെ ജീവിതത്തിൽ വന്ന മാറ്റങ്ങളെക്കുറിച്ച് ഫാസിൽ പറയുന്നു !
മലയാളികളുടെ പ്രിയപ്പെട്ട താരജോഡികളാണ് നസ്രിയയും ഫഹദ് ഫാസിലും. ഇരിവരുടെയും വിവാഹം മലയാള സിനിമയിൽ തന്നെ ഒരു വലിയ സർപ്രൈസ് ആയിരുന്നു. ബാംഗ്ലൂര്‍ ഡേയ്‌സ് എന്ന ചിത്രത്തില്‍ അഭിനയിച്ചുകൊണ്ടിരുന്നപ്പോഴായിരുന്നു ഫഹദ് ഫാസിലും നസ്രിയ നസീമും പ്രണയത്തിലായത്.
അധികം വൈകാതെ തന്നെ ഇരുവരും വിവാഹിതരായേക്കുമെന്ന് തോന്നിയിരുന്നുവെന്ന് ചിത്രത്തിലെ സഹതാരങ്ങള്‍ പറഞ്ഞിരുന്നു. എടോ, തനിക്കെന്നെ കെട്ടിക്കൂടേയെന്ന് ചോദിച്ച് നസ്രിയയായിരുന്നു ഫഹദിനെ പ്രൊപ്പോസ് ചെയ്തത്. പ്രായവ്യത്യാസമൊന്നും ഞങ്ങള്‍ക്കൊരു പ്രശ്‌നമല്ലെന്നും ഇരുവരും പറഞ്ഞിരുന്നു.
നസ്രിയയേയും ഫഹദിനേയും കുറിച്ചുള്ള ഫാസിലിന്റെ വാക്കുകള്‍ വൈറലായിക്കൊണ്ടിരിക്കുകയാണിപ്പോള്‍. ഒരു ചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു അദ്ദേഹം മകനേയും മരുമകളേയും കുറിച്ച് സംസാരിച്ചത്.
സിനിമയില്‍ നിന്നും വിട്ടുപോയതായി ഇതുവരെ തോന്നിയിട്ടില്ല. സിനിമാകുടുംബത്തിലേക്കാണ് കല്യാണം കഴിച്ചത്. അതിനാല്‍ത്തന്നെ സിനിമ കൂടെയുണ്ടായിരുന്നുവെന്നാണ് മുന്‍പ് നസ്രിയ പറഞ്ഞത്. നസ്രിയ എല്ലാകാര്യങ്ങളെക്കുറിച്ചും അപ്‌ഡേറ്റാണ്. പ്രൊഫഷണല്‍ ആര്‍ടിസ്റ്റല്ല ഇപ്പോള്‍, നേരത്തെ ആയിരുന്നിരിക്കാം. വിവാഹശേഷം കുടുംബ ബന്ധങ്ങളിലോട്ടാണ് കൂടുതല്‍ താല്‍പര്യമെന്നായിരുന്നു നസ്രിയയെക്കുറിച്ച് ഫാസില്‍ പറഞ്ഞത്.
ഫഹദിനൊപ്പം ചേര്‍ന്ന് വീടിന്റെ ഇന്റീരിയറൊക്കെ ചെയ്തിരുന്നു. പെട്ടെന്ന് അഭിനയിക്കാന്‍ തോന്നി. ഒരു ക്യാരക്ടര്‍ വന്നപ്പോള്‍ അതും അഭിനയിച്ചു. മുന്നിലൊരു കഥയും ക്യാരക്ടറും വന്നാല്‍ ഇനിയും ചെയ്യും. അങ്ങനെയാണ് എനിക്ക് തോന്നുന്നത്. ഇത് ഞാന്‍ ചെയ്താല്‍ ശരിയാവില്ലെന്ന് പറഞ്ഞ് ചിലപ്പോള്‍ വിട്ടുകളയും. വിക്രം മലയാളത്തില്‍ ഡബ്ബ് ചെയ്യാന്‍ പറഞ്ഞപ്പോള്‍ പറ്റില്ലെന്ന് ഫഹദ് പറഞ്ഞിരുന്നു. തെലുങ്ക് സിനിമ സൂപ്പര്‍ഹിറ്റായപ്പോള്‍ അത് മലയാളത്തില്‍ ചെയ്യാന്‍ പറഞ്ഞിട്ട് നസ്രിയയും ചെയ്തില്ല. രണ്ടാളും തമ്മില്‍ നല്ല സാമ്യമുണ്ട്.
ഉള്ളിലൊരു ഫയറുണ്ടെങ്കിലേ അവര്‍ സിനിമ ചെയ്യൂ. അപൂര്‍വ്വമായി മാത്രമേ സമ്മര്‍ദ്ദത്തിലൂടെയായി സിനിമ ചെയ്യൂ. ഫഹദിന് അങ്ങനെ ചെയ്യേണ്ടി വന്നിട്ടുണ്ട്. നസ്രിയയ്ക്ക് അതൊന്നുമില്ല. നസ്രിയ വന്നതിന് ശേഷം ഫഹദ് കുറേക്കൂടി നന്നായി. അല്ലായിരുന്നുവെങ്കില്‍ വേറെ വഴിയൊക്കെ പോയേനെ. നസ്രിയയുടെ സാന്നിധ്യം അവന് വളരയെധികം ഹെല്‍പ് ഫുളായെന്നാണ് എനിക്ക് തോന്നുന്നത് എന്നും ഫാസിൽ പറഞ്ഞിരുന്നു.
നസ്രിയ വീണ്ടും അഭിനയിക്കുന്നതില്‍ തനിക്ക് സന്തോഷമേയുള്ളൂവെന്നായിരുന്നു ഫഹദ് പറഞ്ഞത്. മികച്ച അവസരം ലഭിച്ചാല്‍ എല്ലാ സൗകാര്യങ്ങളും താനൊരുക്കുമെന്നും ഫഹദ് പറഞ്ഞിരുന്നു. ഫഹദിനെ എപ്പോഴും കൂളാക്കി നിര്‍ത്താനാണ് താന്‍ ശ്രമിക്കാറുള്ളത്. അദ്ദേഹം സമ്മര്‍ദ്ദത്തിലാണെങ്കില്‍ വീട്ടിലും അതറിയാനുണ്ടാവും, അത്തരം സന്ദര്‍ഭങ്ങള്‍ ഒഴിവാക്കാറുണ്ടെന്നായിരുന്നു നസ്രിയ പറഞ്ഞത്.
about nasriya
