ആരൊക്കെ എന്തൊക്കെ പറഞ്ഞാലും മനസാക്ഷിയ്ക്ക് ശരിയെന്ന് തോന്നിയാൽ തല ഉയർത്തി ജീവിക്കുക. ദൈവം അനുഗ്രഹിക്കട്ടെ; ആരാധികയുടെ കമന്റ്; മറുപടിയുമായി അമൃത സുരേഷ്

സംഗീതസംവിധായകൻ ഗോപി സുന്ദറും ഗായിക അമൃത സുരേഷും പ്രണയം വെളിപ്പെടുത്തിയത് സോഷ്യൽമീഡിയകളിൽ ചർച്ചയായിരുന്നു. പരസ്പരം ചേർന്നു നിൽക്കുന്ന മനോഹര ചിത്രം പങ്കുവച്ചാണ് ഗോപി സുന്ദറും അമൃതയും പ്രണയം വെളിപ്പെടുത്തിയത്. ‘പിന്നിട്ട കാതങ്ങൾ മനസ്സിൽ കുറിച്ച് അനുഭവങ്ങളുടെ കനൽവരമ്പു കടന്ന് കാലവും കാറ്റും പുതിയ വഴികളിലേക്ക്….’ എന്ന അടിക്കുറിപ്പോടെയായിരുന്നു ആദ്യ പോസ്റ്റ്. ഇതിന് പിന്നാലെ ഇരുവ സൈബർ ആക്രമണം
ഇപ്പോഴിതാ ഗായിക അമൃത സുരേഷിനും പിന്തുണ അറിയിച്ച ആരാധികയ്ക്ക് മറുപടിയുമായി അമൃത സുരേഷ്. ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങൾ സോഷ്യൽ മിഡീയായിൽ വലിയ വിവാദങ്ങൾക്കു വഴി തെളിച്ചതിനു പിന്നാലെയാണ് പിന്തുണയുമായി ആരാധികയെത്തിയത്. ‘സോ സ്വീറ്റ്.. ആരൊക്കെ എന്തൊക്കെ പറഞ്ഞാലും മനസാക്ഷിയ്ക്ക് ശരിയെന്ന് തോന്നിയാൽ തല ഉയർത്തി ജീവിക്കുക. ദൈവം അനുഗ്രഹിക്കട്ടെ’ എന്നാണ് ഒരു ആരാധിക അമൃത സുരേഷിന്റെ ചിത്രങ്ങൾക്ക് താഴെ ആരാധിക കമന്റ് ചെയ്തിരിക്കുന്നത്.
കമന്റിന് പിന്നാലെ മറുപടിയായി ‘അത്രയേ ഉള്ളു. പറയുന്നവർ പറഞ്ഞോട്ടേ, നിങ്ങളെ പോലെ സ്നേഹമുള്ളവർ കുറച്ച് പേർ ഉണ്ടല്ലോ. അത് മതി, ഒരുപാട് സ്നേഹം..’ എന്ന് അമൃതയും പോസ്റ്റ് ചെയ്യ്തിരുന്നു. ഇതിനോട് അനുബന്ധിച്ച് നൂറ് കണക്കിന് കമന്റുകളാണ് അമൃതയ്ക്കും ഗോപി സുന്ദറിനും ആശംസകൾ അറിയിച്ച് എത്തുന്നത്. ചിലർ വിമർശിക്കുകയും ചെയ്യുന്നുണ്ട്. അവനവന്റെ ജീവിതത്തിൽ എന്താണ് സംഭവവിച്ചതെന്നും എന്താണ് അനുഭവിച്ചതെന്നും അവരവർക്കല്ലെ അറിയു.
ഏതൊരു മനുഷ്യനും എന്തൊക്കെ ഉണ്ടെന്നു പറഞ്ഞാലും സമാധാനം ഇല്ലെങ്കിൽ പിന്നെ എല്ലാം പോയി. എനിക്ക് അമൃതയെയും ഗോപി സാറിനെയും വലിയ ഇഷ്ടമാണ്. നിങ്ങൾ ഒരുമിച്ചു എന്നറിഞ്ഞപ്പോൾ ഒത്തിരി സന്തോഷമായി. വിമർശകരുടെ മുന്നിൽ നന്നായി ജീവിച്ചു കാണിച്ചു കൊടുക്കുകയാണ് വേണ്ടതെന്ന് മറ്റൊരു ആരാധിക കമന്റ് ചെയ്തു.
സ്നേഹം തോന്നുമ്പോൾ സ്നേഹിക്കാനും വഞ്ചിക്കാൻ തോന്നുമ്പോൾ വഞ്ചിക്കാനും വലിച്ചെറിയാനും ഇവിടെ സ്വാതന്ത്ര്യമില്ല? നിങ്ങൾ ധൈര്യമായി കിട്ടുന്ന അവസരത്തിൽ സന്തോഷം കണ്ടെത്തു.. സുഖമായി ജീവിക്കണം. എന്നും സന്തോഷത്തോടെ ഇരിക്കുന്നതാണ് കാണേണ്ടത്. നിങ്ങളുടെ ശരി മറ്റുള്ളവർക്ക് തെറ്റാവാം. അത് നോക്കണ്ട. നിങ്ങൾക്ക് ശരി എന്ന് തോന്നുന്ന വഴിയിലൂടെ ജീവിക്കുക എന്നും അമൃതയോട് ആരാധകർ പറയുന്നു
മലയാളികൾക്ക് ഇപ്പോൾ രേണു സുധിയെന്ന വ്യക്തിയെ പരിചയപ്പെടുത്തേണ്ട ആവശ്യിമില്ല. സോഷ്യൽ മീഡിയയിലെല്ലാം രേണുവാണ് സംസാരവിഷയം. വിമർശനങ്ങളും വിവാദങ്ങളും രേണുവിനെത്തേടിയെത്താറുണ്ടെങ്കിലും രേണുവിന്റെ വിശേഷങ്ങളെല്ലാം...
ഒരുകാലത്ത്, മോഹൻലാൽ, മമ്മൂട്ടി, സുരേഷ് ഗോപി എന്നിവരേക്കാൾ കൂടുതൽ ഹിറ്റുകൾ മലയാള സിനിമയ്ക്ക് സമ്മാനിച്ച നടനാണ് ദിലീപ്. വൈകാരികമായ മുഹൂർത്തങ്ങളും അതേസമയം...
പ്രേക്ഷകർക്കേറെ പ്രിയങ്കരനായ താരമാണ് ഇന്ദ്രൻസ്. സോഷ്യൽ മീഡിയയിലെല്ലാം അദ്ദേഹത്തിന്റെ വിശേഷങ്ങൾ വൈറലായി മാറാറുണ്ട്. ഇപ്പോഴിതാ പീപ്പിൾസ് മിഷൻ ഫോർ സോഷ്യൽ ഡെവലപ്പ്മെന്റിന്റെ...
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സുരേഷ് ഗോപി ചിത്രം ‘ജെഎസ്കെ: ജാനകി vs സ്റ്റേറ്റ് ഓഫ് കേരള’ എന്ന ചിത്രവുമായി ബന്ധപ്പെട്ട വിവാദമാണ്...
നടി വിൻസി അലോഷ്യസിനോട് മാപ്പ് പറഞ്ഞ് ഷൈൻ ടോം ചാക്കോ. തന്റെ ഭാഗത്ത് നിന്നും എന്തെങ്കിലും പ്രശ്നം ഉണ്ടായിട്ടുണ്ടെങ്കിൽ ക്ഷമ ചോദിക്കുന്നുവെന്ന്...