Connect with us

ദിലീപിന്റെ എതിരാളി ശക്തനായത് കൊണ്ടാണ് ദിലീപിനെ അറസ്റ്റ് ചെയ്യേണ്ടി വന്നുവെന്നാണ് ശ്രീലേഖ പറഞ്ഞത്, ദിലീപിന്റെ എതിരാളി ആരാണെന്ന് ശ്രീലേഖയ്ക്ക് അറിയാം, അത് കേസിലെ സുപ്രധാന വിവരം; അഡ്വ അജകുമാർ

Malayalam

ദിലീപിന്റെ എതിരാളി ശക്തനായത് കൊണ്ടാണ് ദിലീപിനെ അറസ്റ്റ് ചെയ്യേണ്ടി വന്നുവെന്നാണ് ശ്രീലേഖ പറഞ്ഞത്, ദിലീപിന്റെ എതിരാളി ആരാണെന്ന് ശ്രീലേഖയ്ക്ക് അറിയാം, അത് കേസിലെ സുപ്രധാന വിവരം; അഡ്വ അജകുമാർ

ദിലീപിന്റെ എതിരാളി ശക്തനായത് കൊണ്ടാണ് ദിലീപിനെ അറസ്റ്റ് ചെയ്യേണ്ടി വന്നുവെന്നാണ് ശ്രീലേഖ പറഞ്ഞത്, ദിലീപിന്റെ എതിരാളി ആരാണെന്ന് ശ്രീലേഖയ്ക്ക് അറിയാം, അത് കേസിലെ സുപ്രധാന വിവരം; അഡ്വ അജകുമാർ

നടി ആക്രമിക്കപ്പെട്ട കേസിൽ ദിലീപ് നിരപരാധിയാണെന്നും, ദിലീപിനെതിരെ പൊലീസ് വ്യാജ തെളിവുണ്ടാക്കിയതാണെന്നുമുള്ള മുൻ ജയിൽ ഡിജിപി ആർ. ശ്രീലേഖയുടെ വെളിപ്പെടുത്തൽ വൻ വിവാദമായിരിക്കുകയാണ്. ഈ കേസിനെ സംബന്ധിച്ച് പല രഹസ്യങ്ങളും മുൻ ഡിജിപി ആർ ശ്രീലേഖയ്ക്ക് അറിയാമെന്നാണ് ഇപ്പോഴത്തെ വെളിപ്പെടുത്തലിലൂടെ വ്യക്തമാകുന്നതെന്ന് മുതിർന്ന അഭിഭാഷകൻ അഡ്വ അജകുമാർ.

വെളുക്കാൻ തേച്ചത് പാണ്ടായി എന്ന അവസ്ഥയിലാണ് അവർ.ശ്രീലേഖയുടെ വെളിപ്പെടുത്തൽ കേസിൽ ദിലീപിനെ വലിയ രീതിയിൽ ദോഷം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. ഒരു ചാനൽ ചർച്ചയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം

അജകുമാറിന്റെ വാക്കുകളിലേക്ക്

‘മുൻ ഡിജിപി ആർ ശ്രീലേഖ നടി ആക്രമിക്കപ്പെട്ട കേസിന്റെ അന്വേഷണ ഉദ്യോഗസ്ഥ ആയിരുന്നില്ല. ഇപ്പോൾ അവർ നടത്തിയ വെളിപ്പെടുത്തലുകളുടെ ഉദ്ദേശം വേറെയാണെന്ന് സാമാന്യ ജനത്തിന് മനസിലാകും. ദിലീപ് നിരപരാധിയെന്ന് ഡിജിപിയോടും മുഖ്യമന്ത്രിയോടും നേരിട്ട് അവർ ശുപാർശ നടത്തിയിട്ടുണ്ട്. ദിലീപിന് പങ്കില്ലെന്ന് അവർ ഉറപ്പിച്ച് പറയണമെങ്കിൽ പൾസർ സുനിക്കൊപ്പം ശ്രീലേഖയും ഗൂഢാലോചനയിൽ പങ്കാളിയാകണം. അപ്പോഴല്ലേ പൾസർ സുനിക്ക് മാത്രമാണ് ഈ കുറ്റകൃത്യത്തിൽ പങ്കുള്ളൂ ദിലീപിന് യാതൊരു റോളും ഇല്ലെന്ന് പറയാൻ സാധിക്കൂ’.

‘ദിലീപിന് ഈ കേസിൽ റോൾ ഉണ്ടോ ഇല്ലയോ എന്നത് അന്വേഷണ ഉദ്യോഗസ്ഥനാണ് കോടതിയെ അറിയിക്കേണ്ടത്. തെളിവുകളുടെ അടിസ്ഥാനത്തിൽ കോടതിയാണ് ദിലീപ് കുറ്റക്കാരനാണോയെന്ന് തീരുമാനിക്കേണ്ടത്.കോടതിയുടെ പരിഗണനയിൽ ഇരിക്കുന്ന കാര്യത്തിലാണ് ശ്രീലേഖ വിധി പറഞ്ഞത്. അതുകൊണ്ട് തന്നെ കോടതിയലക്ഷ്യമാണ് അത്.അവർക്കെതിരെ കോടതി അലക്ഷ്യത്തിന് നടപടി സ്വീകരിക്കാൻ കഴിയും’.

‘പൾസർ സുനി മറ്റ് നടിമാരേയും ആക്രമിച്ച് ഭീഷണിപ്പെടുത്തി പണം തട്ടിയെന്നാണ് അവർ പറഞ്ഞത്. പല നടിമാരും തന്നോട് ഇക്കാര്യം പറഞ്ഞെന്നും അവർ പറയുന്നു. ഇതറിഞ്ഞിട്ടും യാതൊരു നടപടിയും ഒരു പോലീസ ഉദ്യോഗസ്ഥ എന്ന നിലയ്ക്ക് ചെയ്യാത്ത അവർക്കെതിരെ എല്ലാ ആനൂകൂല്യങ്ങളും പിടിച്ച് വെച്ച് കൊണ്ട് സർക്കാർ നടപടിയെടുക്കണം.സ്വയമായി ചിതയൊരുക്കിയിരിക്കുകയാണ് ശ്രീലേഖ. മാനസികമായി എന്തെങ്കിലും തകരാർ ഇല്ലാതെ ആളുകൾ ഇത്തരത്തിൽ പ്രതികരിക്കില്ല’.

‘ശ്രീലേഖയുടെ വെളിപ്പെടുത്തലുകൾ ദിലീപിനെതിരെ വലിയ രീതിയിൽ ദോഷം ചെയ്യും. ദിലീപ് തന്റെ നിരപരാധിത്വം കോടതിയിൽ തെളിയിക്കട്ടെ.ശ്രീലേഖ പറഞ്ഞത് ദിലീപിന്റെ എതിരാളി ശക്തനായത് കൊണ്ടാണ് ദിലീപിനെ അറസ്റ്റ് ചെയ്യേണ്ടി വന്നതെന്നാണ്. അതായത് ദിലീപിന്റെ എതിരാളി ആരാണെന്ന് അപ്പോൾ ശ്രീലേഖയ്ക്ക് അറിയാം. അത് കേസിലെ സുപ്രധാന വിവരമാണ്’.

‘കേരളത്തിലെ ക്രമസമാധാന ഭരണ നിയമസംവിധാനങ്ങളെ ചൂണ്ടുവിരൽ എടുത്ത് അമ്മാനമാടുന്ന ആ വ്യക്തി ആരാണെന്ന് അവർ വെളിപ്പെടുത്തിയാൽ ഈ കേസിന്റെ സത്യാവസ്ഥ വ്യക്തമാകും. അങ്ങനെ ഒരു എതിരാളിയെ കുറിച്ച് അവർക്ക് വ്യക്തമായി അറിയാമെങ്കിൽ എന്തുകൊണ്ട് ആ എതിരാളിയെ കുറിച്ച് ശ്രീലേഖ പരാമർശിക്കുന്നില്ല?’,അജകുമാർ ചോദിച്ചു.

നടി ആക്രമിക്കപ്പെട്ട ദൃശ്യങ്ങൾ അടങ്ങിയ മെമ്മറി കാർഡിന്റെ ഹാഷ് വാല്യു മാറ്റത്തിൽ ശ്രീലേഖ നടത്തിയ പരാമർശത്തേയും അഡ്വ അജകുമാർ വിമർശിച്ചു. ഫോറൻസിക് പരിശോധനയ്ക്ക് മെമ്മറി കാർഡ് രണ്ടാമത് അയക്കുന്നതിന് മുൻപ് ആരെങ്കിലും എടുത്ത് കമ്പ്യൂട്ടറിലോ ലാപ്പ്ടോപ്പിലോ കുത്തിയാൽ അതിന്റെ ഹാഷ് വാല്യു മാറില്ലേയെന്നാണ് ശ്രീലേഖ ചോദിച്ചത്. എന്നാൽ പരിശോധന ഫലം അടക്കമുള്ളവ പ്രതിക്കെതിരെ വരുന്ന സാഹചര്യം ഉണ്ടായാൽ അതിനെ മുൻകൂട്ടി പ്രതിരോധിക്കുകയെന്ന ലക്ഷ്യത്തോടെ ശ്രീലേഖയെ കൊണ്ട് പൊതുസമൂഹത്തിന് എറിഞ്ഞ് കൊടുക്കുകയാണെന്ന്,അജകുമാർ പറഞ്ഞു. ‘ഈ കേസിനെ സംബന്ധിച്ചെടുത്തോളം ശ്രീലേഖയ്ക്ക് പല രഹസ്യങ്ങളും അറിയാമെന്ന് അവരുടെ വെളിപ്പെടുത്തലിലൂടെ മനസിലാകും. വെളുക്കാൻ തേച്ചത് പാണ്ടായി എന്ന അവസ്ഥയിലാണ് ഇപ്പോൾ കാര്യങ്ങൾ എത്തി നിൽക്കുന്നത്. 1 കോടി ക്വട്ടേഷൻ വാങ്ങിയ പൾസർ സുനി 300 ജയിലിലേക്ക് കത്തയച്ച് തരണമെന്ന് പറയുന്നതൊക്കെ അപഹാസ്യമാണെന്ന് ശ്രീലേഖ പറയുന്നുണ്ടെങ്കിൽ മുൻപ് ഇതുപോലെയുള്ള ഡീലിംഗിസിൽ ഇടപെട്ട് അവർക്ക് പരിചയമുണ്ടോയെന്നാണ് ചോദ്യം.പതിനായിരം രൂപയാണോ അഡ്വാൻസ് വാങ്ങുക എന്നൊക്കെ ചോദിക്കുന്ന അവർക്ക് ഈ ‘ട്രഡ്’നെ കുറിച്ച് കൃത്യമായ ധാരണ ഉണ്ടാകണം’.

‘പ്രോസിക്യൂഷന് ഒരു കേസ് തെളിയിക്കണമെങ്കിൽ സംശയത്തിന്റെ യാതൊരു കണികയും പാടില്ല.കേസിൽ പല സംശയങ്ങളും ഉണ്ടാക്കിയെടുക്കുന്നതിനുള്ള തന്ത്രപരമായ, നീചമായ പ്രവൃത്തിയാണ് ആർ ശ്രീലേഖ ചെയ്യുന്നത്. അതിന് പിന്നിൽ ഗൂഢാലോചന ഉണ്ടോയെന്ന് കണ്ടെത്തണം. ശ്രീലേഖ നടത്തിയ പരാമർശങ്ങളിൽ നേരിട്ട് തെളിവായി വരുന്ന കാര്യങ്ങൾ സംബന്ധിച്ച് വിശദീകരണം നടത്തിയാൽ അവർ കുരുങ്ങുന്ന അവസ്ഥയിലേക്ക് കാര്യങ്ങൾ പോകും’.

More in Malayalam

Trending

Recent

To Top