
Malayalam Breaking News
പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനി അമ്മയായി…. കാമുകനെ പൊലീസ് തിരയുന്നു
പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനി അമ്മയായി…. കാമുകനെ പൊലീസ് തിരയുന്നു
Published on

പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനി അമ്മയായി…. കാമുകനെ പൊലീസ് തിരയുന്നു
വരാപ്പുഴ: വരാപ്പുഴ പറവൂറിനടുത്ത് പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനി അമ്മയായി. സംഭവത്തില്‍ പെണ്‍കുട്ടിയുടെ കാമുകനായ 23 കാരനെ പൊലീസ് തിരയുകയാണ്. ഗര്‍ഭിണിയാണെന്ന കാര്യം പെണ്‍കുട്ടി വീട്ടുകാരില്‍ നിന്നും മറച്ചു വെയ്ക്കുകയായിരുന്നു. വയറു വേദനയും ചര്ദിയും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് പെണ്‍കുട്ടിയെ പല പ്രാവശ്യം അടുത്തുള്ള ഹോമിയോ ഡോക്ടറുടെ അടുത്ത് കൊണ്ട് പോയെങ്കിലും ഇക്കാര്യം അറിഞ്ഞിരുന്നില്ല.
കടുത്ത വയറുവേദന അനുഭവപ്പെട്ട പെണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോഴാണ് പെണ്‍കുട്ടി ഗര്‍ഭണിയാണെന്ന വിവരം വീട്ടുകാര്‍ അറിയുന്നത്. സ്വന്തം വീട്ടില്‍ ഒരാഴ്ച്ച മുമ്പാണ് പെണ്‍കുട്ടി പ്രസവിച്ചത്. തുടര്‍ന്ന് ശിശുഭവനിലേയ്ക്ക് പെണ്‍കുട്ടിയെ മാറ്റുകയും പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി പെണ്‍കുട്ടിയെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു.
പെണ്‍കുട്ടിയും കുഞ്ഞും ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റിയുടെ സംരക്ഷണത്തിലാണിപ്പോള്‍. സംഭവം ചൈല്‍ഡ് ലൈനും ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയും വിവരം അറിയിച്ചതിനെ തുടര്‍ന്ന് പറവൂര്‍ പൊലീസ് കേസെടുത്തു. സംഭവത്തില്‍ അയല്‍വാസിയായ യുവാവിനെതതിരെ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Plus one student raped by lover
കാലഭേദമില്ലാതെ തലമുറകൾ നെഞ്ചോടു ചേർക്കുന്ന ശബ്ദമായി മലയാളികളുടെ മനസിലിടം നേടിയ, മലയാളികളുടെ സ്വന്തം ഭാവ ഗായകൻ പി ജയചന്ദ്രൻ(80) അന്തരിച്ചു. ഇന്ന്...
കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതിയായ പൾസർ സുനിയ്ക്ക് ജാമ്യം അനുവദിച്ച് സുപ്രീംകോടതി. പൾസർ സുനിയ്ക്ക് ജാമ്യം നല്‍കുന്നതിനെ സംസ്ഥാന...
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...
നടിയുടെ ലൈംഗിക പീഡന പരാതിയിൽ നടനും എംഎൽഎയുമായ എം മുകേഷിന് താത്കാലിക ആശ്വാസം. കേസിൽ അറസ്റ്റ് അടുത്ത മാസം മൂന്ന് വരെ...