News
2000ത്തിലധികം പോണ്‍ സിനിമകളിലെ മെഗാസ്റ്റാര്‍, 4000 സ്ത്രീകളുമായി ശാരീരിക ബന്ധം, ഒടുവില്‍ ബലാത്സംഗകുറ്റം ചുമത്തി കോടതി; പോണ്‍ ഇന്‍ഡസ്ട്രിയുടെ വാര്‍ഷിക അവാര്‍ഡ് ദാന ചടങ്ങുകളില്‍ നിന്ന് വരെ വിലക്ക്
2000ത്തിലധികം പോണ്‍ സിനിമകളിലെ മെഗാസ്റ്റാര്‍, 4000 സ്ത്രീകളുമായി ശാരീരിക ബന്ധം, ഒടുവില്‍ ബലാത്സംഗകുറ്റം ചുമത്തി കോടതി; പോണ്‍ ഇന്‍ഡസ്ട്രിയുടെ വാര്‍ഷിക അവാര്‍ഡ് ദാന ചടങ്ങുകളില്‍ നിന്ന് വരെ വിലക്ക്
2000ത്തില്‍ അധികം പോണ്‍ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുള്ള റോണ്‍ ജെറെമി എന്ന 68 കാരനുമേല്‍ ലോസ് ഏഞ്ചലസ് കോടതി ചുമത്തിയിരിക്കുന്നത് 34 ലൈംഗിക പീഡനങ്ങള്‍. 21 സ്ത്രീകള്‍ക്ക് നേരെ, 23 വര്‍ഷക്കാലയളവിനുള്ളിലാണ് പീഡനങ്ങള്‍. 1996 നും 2019 നുമിടയില്‍ ജെറെമിയുടെ അക്രമത്തിന് ഇരയായത് 15 വയസ്സിനും 51 വയസ്സിനും ഇടയില്‍ പ്രായമുള്ള നിരവധി യുവതികളാണ്. പതിനേഴും പതിനഞ്ചും വയസ്സുള്ള രണ്ടു പെണ്‍കുട്ടികളെ അടക്കം ഇയാള്‍ വിധേയരാക്കിയിട്ടുള്ള 12 ബലാത്സംഗങ്ങളും ഈ കുറ്റങ്ങളില്‍ പെടും.
‘ഹെഡ്ജ് ഡോഗ്’ അഥവാ മുള്ളന്‍പന്നി എന്ന അപരനാമത്തില്‍ അറിയപ്പെടുന്ന, റൊണാള്‍ഡ് ജെറെമി ഹയാത്ത് പോണ്‍ സിനിമകളിലെ ഒരു മെഗാസ്റ്റാര്‍ പദവിയില്‍ ഇരിക്കുന്ന നടനാണ്. 1979 മുതല്‍ പോണ്‍ സിനിമകളില്‍ അഭിനയിച്ചു പോരുന്ന റോണ്‍ ജെറെമി, ഇതുവരെയും 2000ല്‍ അധികം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.
ആദ്യമായി ആരോപണങ്ങള്‍ ഉയര്‍ന്നപാടേ കുറ്റം നിഷേധിച്ചുകൊണ്ട് ചെയ്ത ട്വീറ്റില്‍ ജെറെമി കുറിച്ചത് ഇങ്ങനെയായിരുന്നു; ‘എനിക്ക് എന്റെ നിരപരാധിത്വം എത്രയും പെട്ടെന്ന് തെളിയിക്കണം. പലരും പിന്തുണയറിയിച്ച് സന്ദേശങ്ങള്‍ അയക്കുന്നുണ്ട്. എല്ലാവര്‍ക്കും എന്റെ നന്ദി’ എന്നായിരുന്നു. തന്റെ കക്ഷിക്കുനേരെ ഉയര്‍ന്നിട്ടുള്ള ആക്ഷേപങ്ങള്‍ അതിശയകരമാണ് എന്നും ജെറെമി തീര്‍ത്തും നിരപരാധിയാണ് എന്നും അദ്ദേഹത്തിന്റെ അഭിഭാഷകന്‍ സ്റ്റുവര്‍ട്ടും അന്ന് അറിയിച്ചിരുന്നു.
‘ജെറെമി ഒരു പോണ്‍ താരമായിരിക്കാം, പക്ഷേ, അദ്ദേഹം ഒരു റേപ്പിസ്റ്റ് അല്ല. 40 വര്‍ഷത്തിലധികം നീണ്ടുനിന്ന തന്റെ കരിയറിനിടെ ജെറെമി ചുരുങ്ങിയത് 4000 -ലധികം യുവതികളുടെ ക്യാമറക്ക് മുന്നില്‍ ബന്ധപ്പെട്ടിട്ടുണ്ടാകും. സ്ത്രീകളില്‍ പലരും ഒരു പോണ്‍ താരം എന്ന അദ്ദേഹത്തിന്റെ പ്രസിദ്ധിക്ക് മുന്നില്‍ സ്വയം സമര്‍പ്പിക്കുന്നവരാണ്. അദ്ദേഹത്തിനെതിരെ ഇത്തരത്തിലുള്ള ആരോപണങ്ങള്‍ ഉന്നയിക്കുന്നത് ബാലിശമാണ്’ എന്നാണ് അന്ന് സ്റ്റുവര്‍ട്ട് പ്രതികരിച്ചത്.
ജെറെമി തന്റെ പ്രശസ്തിയുടെ ബലത്തില്‍ കൂടെ ജോലി ചെയ്യുന്ന സ്ത്രീകളില്‍ പലരെയും അവരുടെ ഇഷ്ടത്തിന് വിരുദ്ധമായി ലൈംഗിക ചൂഷണത്തിന് ഇരയാക്കിയിട്ടുണ്ട് എന്നാണ് പരാതി. സ്ത്രീകള്‍ക്ക് മുന്നില്‍ വിവസ്ത്രനായി നിന്ന് ലൈംഗികതാപ്രദര്‍ശനം നടത്തുക, ബലമായി പിടിച്ചു നിര്‍ത്തി ചുംബിക്കുക, സ്വകാര്യ ഭാഗങ്ങളില്‍ സ്പര്‍ശിക്കുക, സമ്മതമില്ലാതെ സെക്‌സില്‍ ഏര്‍പ്പെടുക, അവരെ ബലാത്സംഗം ചെയുക തുടങ്ങിയ പല പരാതികളും ഇയാള്‍ക്കെതിരെ പല യുവതികളില്‍ നിന്നായി ഉണ്ടായിട്ടുണ്ട് എന്ന് റോളിംഗ് സ്റ്റോണ്‍ മാഗസിന്‍ 2017 -ല്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
ഒരു ഫിസിക്‌സ് അധ്യാപകനായി ഏറെക്കാലം ജോലി ചെയ്ത ശേഷം ജെറെമി, ബ്രോഡ്‌വെ നാടകങ്ങളിലൂടെയാണ് അഭിനയത്തിലേയ്ക്ക് ചുവടുമാറ്റിയത് എങ്കിലും, പിന്നീട് പോണ്‍ ഫിലിമില്‍ അഭിനയിക്കുന്നത് ഒരു കരിയര്‍ ആയി തെരഞ്ഞെടുക്കുകയായിരുന്നു. നിരവധി പോണ്‍ സിനിമകളില്‍ നിരവധി വേഷങ്ങളില്‍ പ്രത്യക്ഷപ്പെട്ടിട്ടുള്ള ജെറെമിക്ക് ഇന്ന് ചുരുങ്ങിയത് ആറു മില്യണ്‍ ഡോളറിന്റെയെങ്കിലും ആസ്തിയുണ്ട്.
ഉറച്ച പേശികളോ സിക്‌സ്പാക്കോ ഒന്നും ഇല്ലാതിരുന്ന ജെറമിയ്ക്ക്, ഇടതൂര്‍ന്നു വളര്‍ന്നു കിടക്കുന്ന മുടിയും, അലക്ഷ്യമായി വളര്‍ത്തിയ മേല്‍മീശയും തടിച്ചു കുറുകിയ ശരീരവും ഒക്കെ ചേര്‍ന്നാണ് അയാള്‍ക്ക് മുള്ളന്‍ പന്നി എന്നുള്ള വിളിപ്പേര് സമ്മാനിച്ചത്. മറ്റു ശാരീരിക സവിശേഷതകള്‍ ഒക്കെയും വിപരീതമായിരുന്നിട്ടും സെക്‌സില്‍ ഏര്‍പ്പെടുന്ന കാര്യത്തില്‍ അയാള്‍ക്കുണ്ടായിരുന്ന സ്റ്റാമിനയും, കാമറമാന്‍ സ്റ്റാര്‍ട്ട് പറഞ്ഞാല്‍ ഏത് നിമിഷവും ഷൂട്ടിങ്ങിനു തയ്യാറാവാന്‍ സാധിച്ചിരുന്ന പ്രകൃതവും, ഒമ്പതേമുക്കാല്‍ ഇഞ്ചോളം നീളമുണ്ടായിരുന്ന ജനനേന്ദ്രിയവും ചേര്‍ന്നാണ് റോണ്‍ ജെറെമിയെ ഒരു ഇതിഹാസ പോണ്‍ താരം എന്ന പ്രസിദ്ധിക്ക് അര്‍ഹനാക്കിയതും, ഇത്രയധികം നീലച്ചിത്രങ്ങളില്‍ അഭിനയിക്കാന്‍ ഇയാള്‍ക്ക് അവസരങ്ങള്‍ തരപ്പെടുത്തിയതും.
കഴിഞ്ഞ കുറെ വര്‍ഷങ്ങളായി ജെറെമിക്ക് നേരെ തുടര്‍ച്ചയായ ലൈംഗിക പീഡന ആരോപണങ്ങള്‍ ഉയര്‍ന്നു വന്നതിന്റെ പേരില്‍ പോണ്‍ ഇന്‍ഡസ്ട്രിയുടെ വാര്‍ഷിക അവാര്‍ഡ് ദാന ചടങ്ങുകളില്‍ നിന്നും ജെറെമിയെ വിലക്കുന്ന സാഹചര്യം പോലും ഉണ്ടായി. എന്തായാലും നിരവധി ആരോപണങ്ങള്‍ ജെറെമിക്ക് നേരെ ഉയര്‍ന്നു വരികയും ഇപ്പോള്‍ ഒടുവില്‍ കോടതി ഇയാള്‍ക്കുമേല്‍ കുറ്റം ചുമത്തുകയും ചെയ്ത സാഹചര്യത്തില്‍, അധികം വൈകാതെ തന്നെ ജെറെമിയ്ക്ക് ജയില്‍ ശിക്ഷ ലഭിക്കും.