മലയാളി പ്രേക്ഷകര്‍ക്ക് സുപരിചിതയായ താരമാണ് നടിയും അവതാരകയുമായ ആര്യ. ബഡായി ബംഗ്ലാവിലൂടെയും വിവിധ ടെലിവിഷന്‍ പരിപാടികളിലൂടെയും പ്രേക്ഷകരുടെ മനം കവര്‍ന്ന ആര്യക്ക് നിരവധി ആരാധകരുണ്ട്. ബിഗ് ബോസ് സീസണ് 2-ല്‍ ആര്യ പങ്കെടുത്തിരുന്നു. അതോടെ സൈബർ ലോകത്തു മാത്രം പ്രതികരിക്കുന്നവരുടെ കണ്ണിലെ കരടായി മാറുകയായിരുന്നു ആര്യ.
ഇപ്പോഴിതാ, ടിവി ഷോകളും സിനിമകളും സീരിയലുകളും എല്ലാം ജനങ്ങള്‍ എങ്ങിനെയൊക്കെയാണ് സ്വീകരിയ്ക്കുന്നത് എന്നതിനെ കുറിച്ചും അതുപോലെ മുന്‍ ഭര്‍ത്താവ് രോഹിത്തിന്റെ സഹോദരിയും നടിയുമായ അര്‍ച്ചന സുശീലനുമായിട്ടുള്ള അനുഭവവും പങ്കുവെക്കുകയാണ് ആര്യ. ശില്പ ബാല നടത്തിയ അഭിമുഖത്തിലാണ് എന്തും ഇമോഷണലായി എടുക്കുന്ന മലയാളി പ്രേക്ഷകരെ കുറിച്ച് ആര്യ തുറന്നുപറഞ്ഞത്.
ബഡായി ബംഗ്ലാവ് എന്ന ഷോ കണ്ട് ഇപ്പോഴും ഞാന്‍ പിഷാരടിയുടെ ഭാര്യയാണ് എന്ന് വിശ്വസിക്കുന്നവരുണ്ട്. 75 ദിവസം ബിഗ്ഗ് ബോസ് എന്ന ഷോയില്‍ എന്നെ കണ്ടതിന്റെ പേരില്‍ ഇതേ പ്രേക്ഷകര്‍ എനിക്കെതിരെ സംസാരിക്കുകയും ചെയ്യുന്നു. അതാണ് പ്രേക്ഷകര്‍.
ശരിയാണ് പ്രേക്ഷകരാണ് ഞങ്ങളെ വളര്‍ത്തിയത്, എന്നാല്‍ അതിര് കടന്ന ഇമോഷന്‍സ് ആണ് പ്രശ്നം. ചെയ്യുന്ന കഥാപാത്രങ്ങളുടെയും റിയാലിറ്റി ഷോയുടെയും പേരില്‍ ആരെയും വിധിക്കരുത്. അത് തൊഴിലിന്റെ ഭാഗമാണ് എന്നും ആര്യ പറഞ്ഞു.
എന്റെ മുന്‍ ഭര്‍ത്താവ് രോഹിത്തിന്റെ സഹോദരി അര്‍ച്ചനയ്ക്ക് ഒരു അനുഭവം ഉണ്ടായിട്ടുണ്ട്. അന്ന് മാനസപുത്രി എന്ന സീരിയലില്‍ ഗ്ലോറി എന്ന വില്ലത്തിയെയാണ് അര്‍ച്ചന അവതരിപ്പിച്ചിരുന്നത്. വളരെ അധികം ജനശ്രദ്ധ കിട്ടിയ വില്ലത്തി റോള്‍ ആയിരുന്നു അത്.
ആ സമയത്ത് അവള് മറ്റൊരു ഷൂട്ടിന് പോയി. കടല്‍ തീരത്ത് ആണ് ഷൂട്ട്. ചുറ്റും ആളുകള്‍ കൂട്ടിയിട്ടുണ്ട്. അപ്പോള്‍ അതാ ഒരു ചേച്ചി മീന്‍ ചട്ടിയുമായി അവളെ അടിക്കാന്‍ വരുന്നു. അത് പ്രേക്ഷകരുടെ നിഷ്കളങ്കതയാണ്. സ്ക്രീനില്‍ കാണുന്നത് സത്യമാണ് എന്ന് അവര്‍ വിശ്വസിയ്ക്കുന്നു
സോഷ്യല്‍ മീഡിയയില്‍ ഒരുപാട് സൈബര്‍ ബുള്ളിങ് നേരിടുന്ന ആളാണ് ഞാന്‍. എന്നാല്‍ ഇതേ പ്രേക്ഷകര്‍ എന്നെ പുറത്ത് വച്ച് കണ്ടാല്‍ സ്നേഹത്തോടെ സെല്‍ഫി എടുക്കാന്‍ വരും. പക്ഷെ നേരിട്ട് ഒരാള്‍ പോലും എന്നോട് മോശമായി പെരുമാറിയിട്ടില്ല. സെല്‍ഫി എടുക്കാനൊക്കെ ഇഷ്ടമുള്ള ആളാണ് ഞാന്‍ ആര്യ പറഞ്ഞു.
അതിന്റെ കാരണം ആര്യയ്ക്കും അറിയാം. നാലു ചുവരുകൾക്കുള്ളിൽ മാത്രമേ ഒരാളെ അവഹേളിക്കാനും അയാളെ വിമർശിക്കാനും ഈ വിമർശന തൊഴിലാളികൾക്ക് സാധിക്കു. അല്ലാതെ ഗാലറിയിൽ ഇറങ്ങിക്കളിക്കാൻ ഒരുപണിയും ഇല്ലാതെ കമെന്റും ചെയ്തു നടക്കുന്നവർക്ക് സാധിക്കില്ലല്ലോ… സൈബർ ബില്ലിങ് ഒരു ക്രിമിനൽ കുറ്റമാണ് എന്ന് മറ്റുള്ളവർക്ക് എതിരെ അധിക്ഷേപ കമെന്ററിടുന്നവർ ഓർക്കുക…
ഹേമ കമ്മിറ്റി റിപ്പോർട്ടിന് പിന്നാലെ വലിയ പ്രതിസന്ധിയിലാണ് മലയാള താരസംഘടനയായ അമ്മ. സംഘടനാത്തലപ്പത്തുള്ളവർക്ക് എതിരെ തന്നെ പരാതികളുയർന്ന സാഹചര്യത്തിൽ സംഘടനയുടെ എക്സിക്യൂട്ടീവ്...
കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു തമിഴ് നടൻ ശ്രീകാന്ത് ല ഹരിക്കേസിൽ അറസ്റ്റിലാകുന്നത്. ലഹരി ഉപയോഗിച്ചതായി വൈദ്യ പരിശോധനയിൽ തെളിഞ്ഞതിനു പിന്നാലെയാണ് നടനെ...