Connect with us

നിങ്ങളോട് അവർ പൊതുയിടത്തിൽ വെച്ച് കൂൾ ആവാൻ പറയുന്നുണ്ടെങ്കിൽ.. നിങ്ങളോട് കടക്ക് പുറത്ത് എന്ന് പറയുന്നുണ്ടെങ്കിൽ… നിങ്ങളെ അവർ ഭയപ്പെടുന്നുണ്ട്; മാധ്യമങ്ങളെ പ്രകീർത്തിച്ച് ഹരീഷ് പേരടി

News

മാധ്യമപ്രവര്‍ത്തകര്‍ക്ക് പിന്തുണയുമായി ഹരീഷ് പേരടി. ഭണഘടനക്കെതിരായ പരാമർശം സജി ചെറിയാന്‍റെ രാജിയിൽ കലാശിച്ചതിലും മാധ്യമങ്ങളോട് മുഖ്യമന്ത്രി പിണറായി വിജയൻ മാറിനിൽക്കാൻ ആവശ്യപ്പെട്ട സംഭവത്തിലും പ്രതികരണവുമായിട്ടാണ് ഹരീഷ് പേരടി എത്തിയത്.

മാധ്യമങ്ങളോട് പൊതുയിടത്തിൽവെച്ച് കൂൾ ആവാൻ പറയുന്നുണ്ടെങ്കിൽ, കടക്ക് പുറത്ത് എന്ന് പറയുന്നുണ്ടെങ്കിൽ അവർ നിങ്ങളെ ഭയപ്പെടുന്നുണ്ടെന്ന് ഉറപ്പാണെന്നും ഹരീഷ് പേരടി ഫേസ്ബുക്കിൽ കുറിച്ചു. ചോദ്യങ്ങളുടെ ചൂണ്ടുവിരലുമായി നിർഭയം മുന്നോട്ട് പോവുക. നാലാം തൂണിന്‍റെ നന്മകളും പൊതുസമൂഹം തിരിച്ചറിയട്ടെ എന്നും ഹരീഷ് പേരടി ചൂണ്ടിക്കാട്ടി.

ഹരീഷ് പേരടിയുടെ ഫേസ്ബുക്ക് പോസ്റ്റ്

പ്രിയപ്പെട്ട നാലാം തൂണുകളെ നിങ്ങളെ ഞാനും വിമർശിക്കാറുണ്ട്… ഇനിയും അതുണ്ടാവും… എത്രയൊക്കെ വിമർശിച്ചാലും നിങ്ങളാണ് പ്രത്യേകിച്ചും കേരളത്തിൽ മനുഷ്യാവകാശവും ജനാധിപത്യവും നിലനിർത്തുന്നത്… അല്ലെങ്കിൽ ജനങ്ങളെ ഓർമ്മപ്പെടുത്തുന്നത് എന്ന് എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്… ഇന്നത്തെ ദിവസം നിങ്ങൾക്ക് മാത്രം അവകാശപ്പെട്ടതാണ്.. നിങ്ങളോട് അവർ പൊതുയിടത്തിൽ വെച്ച് കൂൾ ആവാൻ പറയുന്നുണ്ടെങ്കിൽ.. നിങ്ങളോട് കടക്ക് പുറത്ത് എന്ന് പറയുന്നുണ്ടെങ്കിൽ… നിങ്ങളെ അവർ ഭയപ്പെടുന്നുണ്ട് എന്ന് ഉറപ്പാണ്.. നിങ്ങൾ വിജയിച്ചിരിക്കുന്നു എന്ന് ഉറപ്പാണ്… ചോദ്യങ്ങളുടെ ചൂണ്ടുവിരലുമായി നിർഭയം മുന്നോട്ട് പോവുക… നാലാം തൂണിന്റെ നന്മകളും പൊതു സമൂഹം തിരിച്ചറിയട്ടെ.. മാധ്യമ സലാം…💪💪💪❤️❤️

Continue Reading
You may also like...

More in News

Trending