
News
പൊന്നിയിന്‍ സെല്വന് വിവാദത്തില്‍, വിക്രത്തിന്റെ പോസ്റ്ററിനെതിരെ സോഷ്യൽ മീഡിയയിൽ രൂക്ഷ വിമർശനം
പൊന്നിയിന്‍ സെല്വന് വിവാദത്തില്‍, വിക്രത്തിന്റെ പോസ്റ്ററിനെതിരെ സോഷ്യൽ മീഡിയയിൽ രൂക്ഷ വിമർശനം

‘പൊന്നിയിന്‍ സെല്‍വനി’ലെ പുതിയ ക്യാരക്ടര്‍ പോസ്റ്ററിനെതിരെ സോഷ്യല്‍മീഡിയയില്‍ വിമര്‍ശനം. വിക്രം അവതരിപ്പിക്കുന്ന ആദിത്യ കരികാലന് എന്ന ചോള രാജകുമാരന്റെ ക്യാരക്ടര്‍ പോസ്റ്ററിലെ പിശക് ചൂണ്ടിക്കാട്ടിയാണ് വിമര്‍ശനം. പോസ്റ്ററിലെ വിക്രത്തിന്റെ കഥാപാത്രം വൈഷ്ണവ തിലകം തൊട്ടിരിക്കുന്നതായാണ് കാണിക്കുന്നത്. വീ ദ്രവീഡിയന്‍സ് എന്ന ഫേസ്ബുക്ക് പേജിലൂടെയാണ് വിമര്‍ശനം ഉയര്‍ന്നിരിക്കുന്നത്.
ചോളന്മാര് ശൈവ ഭക്തനായിരുന്നു എന്നും മണിരത്നത്തിന്റെ ആര്യവല്ക്കരണമാണിത് എന്നുമാണ് പറയുന്നു. മണിരത്നം സംവിധാനം ചെയ്യുന്ന പൊന്നിയിന്‍ സെല്വന് എന്ന സിനിമയിലെ വിക്രം അവതരിപ്പിക്കുന്ന ആദിത്യ കരികാലന്റെ ഫസ്റ്റ് ലുക്ക് പുറത്തുവിട്ടിരുന്നു.
ആദിത്യ കരികാലന് ഒരു ചോളന്മാരിലെ ഒരു രജത്കുമാറാണ് ആയിരുന്നു. അദ്ദേഹം വൈഷ്ണവ തിലകം തൊട്ടിരിക്കുന്നു. കഥ പ്രകാരം ചോളന്മാര് ശൈവ ഭക്തരാണ്. ചരിത്രവും വസ്തുതകളും എങ്ങനെ വളച്ചൊടിക്കപ്പെടുന്നു എന്നതിന്റെ ഉത്തമഉദാഹരണമാണിത് വിമര്‍ശകര്‍ പറയുന്നു.
രണ്ട് ഭാഗങ്ങളായി ഒരുങ്ങുന്ന പൊന്നിയിന്‍ സെല്‍വന്റെ ആദ്യഭാഗം സെപ്റ്റംബര്‍ 30നാണ് തിയേറ്ററുകളില്‍ എത്തുക. കല്‍ക്കി കൃഷ്ണമൂര്‍ത്തിയുടെ നോവലിന്റെ അടിസ്ഥാനത്തിലാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ചരിത്ര പ്രാധാന്യമുള്ള ചിത്രത്തില്‍ വലിയ താരനിര തന്നെയുണ്ട്. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ മോഷന്‍ പോസ്റ്ററിന് വന്‍ സ്വീകാര്യതയാണ് ലഭിക്കുന്നത്. എ ആര് റഹ്മാന് സംഗീതമൊരുക്കുന്ന ചിത്രത്തിന്റെ ഛായാഗ്രാഹകന്‍ രവി വര്‍മ്മയാണ്. മഡ്രാസ് ടാക്കീസും, ലൈക്ക പ്രൊഡക്ഷന്‍സും ചേര്‍ന്നാണ് ‘പൊന്നിയിന്‍ സെല്വന്’ നിര്‍മ്മിക്കുന്നത്.
പ്രശസ്ത കന്നഡ സിനമ- ടെലിവിഷൻ താരം രാകേഷ് പൂജാരി(34) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്നാണ് അന്ത്യം സംഭവിച്ചതെന്നാണ് വിവരം. ഉടുപ്പിയിൽ സുഹൃത്തിന്റെ വിവാഹാഘോഷത്തിൽ...
പ്രേക്ഷകർക്കേറെ പ്രിയങ്കരനാണ് നടന് ധ്യാൻ ശ്രീനിവാസൻ. ഇപ്പോഴിതാ കുറച്ച് നാളുകൾക്ക് മുമ്പ് നിർമാതാവ് ലിസ്റ്റിൻ സ്റ്റീഫൻ നടത്തിയ പരാമർശം തന്നെ കുറിച്ചാണെന്ന്...
കഴിഞ്ഞ ദിവസമായിരുന്നു മാതൃദിനം. നിരവധി താരങ്ങളാണ് തങ്ങളുടെ അമ്മമാർക്കൊപ്പമുള്ള ചിത്രങ്ങൾ പങ്കുവെച്ച് എത്തിയിരുന്നത്. ഈ വേളയിൽ നടി കാവ്യ മാധവന്റെ ഫാൻ...
മലയാളികളുടെ പ്രിയപ്പെട്ട നടിമാരിൽ ഒരാളാണ് നവ്യ നായർ. ദിലീപിന്റെ നായികയായി ഇഷ്ടം എന്ന ചിത്രത്തിലൂടെയാണ് നവ്യ മലയാള സിനിമ രംഗത്ത് എത്തുന്നത്....
സംവിധായകൻ പ്രിയദർശൻ തിരക്കഥ എഴുതി ആലപ്പി അഷറഫ് സംവിധാനം ചെയ്ത് 1986-ൽ പുറത്തിറങ്ങിയ ചിത്രമാണ് നിന്നിഷ്ടം എന്നിഷ്ടം. മോഹൻലാൽ നായകനായി എത്തിയ...