News
അമ്മയുടെ പിറന്നാള്‍ ദിനത്തില്‍ അമ്പിളി ദേവി പങ്കുവച്ച വ്യത്യസ്തമായ ചിത്രം; പട്ടുപാവാടയണിഞ്ഞ് അമ്മയെ ചേര്‍ത്തുപിടിച്ച് നില്‍ക്കുന്ന മകള്‍; അമ്മയ്ക്ക് ആശംസകൾ പറഞ്ഞ് ആരാധകരും!
അമ്മയുടെ പിറന്നാള്‍ ദിനത്തില്‍ അമ്പിളി ദേവി പങ്കുവച്ച വ്യത്യസ്തമായ ചിത്രം; പട്ടുപാവാടയണിഞ്ഞ് അമ്മയെ ചേര്‍ത്തുപിടിച്ച് നില്‍ക്കുന്ന മകള്‍; അമ്മയ്ക്ക് ആശംസകൾ പറഞ്ഞ് ആരാധകരും!
മലയാളികളുടെ ഓമനത്തമുള്ള നായികയാണ് അമ്പിളി ദേവി . യുവജനോത്സവ വേദിയില്‍ നിന്നാണ് അമ്പിളി ദേവി അഭിനയരംഗത്തേക്കെത്തിയത്. സിനിമയില്‍ മാത്രമല്ല സീരിയലുകളിലും സജീവമായി നിന്നു. തിരക്കിട്ട അഭിനയജീവിതത്തിനിടയിലും ഡാന്‍സുമായും താരം സജീവമായിരുന്നു. അഭിനയത്തില്‍ നിന്നും മാറിയപ്പോഴും ഡാന്‍സ് ക്ലാസ് നടത്തുന്നുണ്ടായിരുന്നു.
കൊവിഡ് കാലത്ത് ഓണ്‍ലൈനായി ക്ലാസ് നടത്തിയിരുന്നുവെന്നും താരം പറഞ്ഞിരുന്നു. സോഷ്യല്‍മീഡിയയില്‍ സജീവമായ അമ്പിളി ദേവി യൂട്യൂബ് ചാനലിലൂടെയായും വിശേഷങ്ങള്‍ പങ്കിടാറുണ്ട്.
മാതാപിതാക്കളുടെ പിന്തുണയെക്കുറിച്ചും കരുതലിനെക്കുറിച്ചുമൊക്കെ വാചാലയായും താരമെത്തിയിരുന്നു. വ്യക്തിജീവിതത്തിലെ അപ്രതീക്ഷിത തിരിച്ചടികളില്‍ താങ്ങായത് അച്ഛനും അമ്മയും സഹോദരിയും സുഹൃത്തുക്കളുമായിരുന്നുവെന്ന് അമ്പിളി പറഞ്ഞിരുന്നു. ഇപ്പോഴിതാ അമ്മയ്ക്ക് പിറന്നാളാശംസ അറിയിച്ചെത്തിയിരിക്കുകയാണ് താരം.
അമ്മയ്ക്കും അച്ഛനുമൊപ്പമുള്ള ചിത്രങ്ങള്‍ പങ്കുവെച്ചാണ് അമ്പിളി ദേവി എത്തിയത്. ഹാപ്പി ബര്‍ത്ത് ഡേ അമ്മ എന്ന ക്യാപ്ഷനോടെയായാണ് ചിത്രം പോസ്റ്റ് ചെയ്തത്. നിരവധി പേരാണ് അമ്മയ്ക്ക് പിറന്നാളാശംസ നേര്‍ന്നിട്ടുള്ളത്. നൃത്തവേദികളിലും യുവജനോത്സവ വേദികളിലുമെല്ലാം അമ്പിളിക്കൊപ്പം അച്ഛനും അമ്മയും ഉണ്ടാവാറുണ്ട്. ലൊക്കേഷനിലേക്ക് പോവുമ്പോഴും അമ്മ കൂടെയുണ്ടാറുണ്ടെന്ന് താരം പറഞ്ഞിരുന്നു.
മക്കളുടെ കാര്യങ്ങളെല്ലാം കൃത്യമായി നോക്കാനും അമ്മയും അച്ഛനുമുണ്ട്. കുടുംബസമേതമായാണ് ഇപ്പോള്‍ യാത്രകള്‍ നടത്താറുള്ളതെന്നും താരം വ്യക്തമാക്കിയിരുന്നു. ഇളയ മകനേയും കൊണ്ടാണ് ലൊക്കേഷനിലേക്ക് പോവാറുള്ളതെന്നും അണിയറപ്രവര്‍ത്തകര്‍ക്ക് അതില്‍ പ്രശ്‌നങ്ങളൊന്നുമില്ലെന്നും താരം പറഞ്ഞിരുന്നു. തുമ്പപ്പൂവ് എന്ന പരമ്പരയിലൂടെയായിരുന്നു അമ്പിളി ദേവി മിനിസ്‌ക്രീനിലേക്ക് തിരിച്ചെത്തിയത്.
രണ്ടാമത്തെ കുഞ്ഞിനെ ഗര്‍ഭിണിയായിരുന്ന സമയത്തായിരുന്നു അമ്പിളി ദേവി അഭിനയത്തിൽ നിന്നും താൽക്കാലികമായി ഇടവേള എടുത്തത്. സ്ത്രീപദമെന്ന പരമ്പരയില്‍ അഭിനയിച്ച് വരികയായിരുന്നു താരം. ഡോക്ടര്‍മാര്‍ വിശ്രമം നിര്‍ദേശിച്ചതിനെത്തുടര്‍ന്നായിരുന്നു ബ്രേക്കെടുത്തത്.
വൈകാതെ തന്നെ താന്‍ തിരികെ എത്തുമെന്നും അമ്പിളി ദേവി പറഞ്ഞിരുന്നു. മഴവില്‍ മനോരമയില്‍ സംപ്രേഷണം ചെയ്തിരുന്ന തുമ്പപ്പൂവില്‍ മായയെ അവതരിപ്പിച്ചായിരുന്നു താരം തിരിച്ചെത്തിയത്. തുമ്പപ്പൂവിന് ശേഷമായി സൂര്യ ടിവിയിലെ കനല്‍പ്പൂവിലാണ് താന്‍ അഭിനയിക്കുന്നതെന്നും താരം പറഞ്ഞിരുന്നു.
about ambili devi
