സിനിമയാണ് തന്റെ ജോലിയെന്നും അത് ചെയ്യുന്നതില്‍ താന്‍ സന്തുഷ്ടനാണെന്നും ബോളിവുഡ് താരം അക്ഷയ് കുമാര്‍. രാഷ്ട്രീയത്തിലിറങ്ങാന്‍ താത്പര്യമുണ്ടോ എന്ന ചോദ്യത്തിന് മറുപടി നല്കുകയിരുന്നു അദ്ദേഹം. ലണ്ടനിലെ പാല് മാളില്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡയറക്ടേഴ്സില്‍ നടന്ന ഹിന്ദുജാസ് ആന്‍ഡ് ബോളിവുഡ് എന്ന പുസ്തക പ്രകാശന ചടങ്ങില്‍ സംസാരിക്കവെയായിരുന്നു താരത്തിന്റെ പ്രതികരണം.
താന്‍ വര്‍ഷത്തില്‍ മൂന്ന് നാല് സിനിമകള്‍ ചെയ്യുന്നു. രാഷ്ട്രീയത്തില്‍ ചേരാനുള്ള തയ്യാറെടുപ്പിലാണ് താരമെന്ന തരത്തിലുള്ള വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. അഭ്ൂഹങ്ങല് ശക്തമാകുന്നതിനിടയിലാണ് തന്റെ നിലപാട് വ്യക്തമാക്കി നടന് രംഗത്ത് വന്നത്.
ആദ്യമായല്ല രാഷ്ട്രീയത്തില്‍ ചേരുന്നത് സംബന്ധിച്ച ചോദ്യത്തിന് അക്ഷയ് പ്രതികരിക്കുന്നത്. 2019 ല്‍ ഡല്‍ഹിയില്‍ നടന്ന ഒരു പരിപാടിയിലും താരം പ്രതികരിച്ചിരുന്നു. സംസാരിക്കവെ അക്ഷയ് മറുപടി നല്‍കിയിരുന്നു. ‘ഒരിക്കലുമില്ല, ഞാന്‍ സന്തോഷവാനായിരിക്കാന്‍ ആഗ്രഹിക്കുന്നു. ഞാന്‍ സിനിമകളെ സ്നേഹിക്കുന്നു, എന്റെ സിനിമകളിലൂടെ ഞാന്‍ രാജ്യത്തിന് സംഭാവന ചെയ്യുന്നു. ഇതാണ് എന്റെ ജോലി’ എന്നായിരുന്നു അക്ഷയ് കുമാറിന്റെ മറുപടി.
‘സാമ്രാട്ട് പൃഥ്വിരാജ്’ ആണ് അക്ഷയ് കുമാറിന്റേതായി പുറത്തിറങ്ങിയ അവസാന ചിത്രം. ബിഗ് ബജറ്റില്‍ ഒരുങ്ങിയ ചിത്രത്തിന് പ്രതീക്ഷിച്ച വിജയം തിയേറ്ററുകളില്‍ നിന്നു നേടാനായില്ല. 80 കോടിക്ക് മുകളില്‍ മാത്രമാണ് ചിത്രത്തിന്റെ കളക്ഷന്‍.
നിരവധി ആരാധരുണ്ടായിരുന്ന നടിയാണ് മധുബാല. ഇന്ത്യൻ സിനിമയിലെ ഏറ്റവും അതിശയകരമായ അഭിനേത്രിയായി മധുബാലയെ പലപ്പോഴും ഓർമ്മിക്കാറുണ്ട്. ഇപ്പോഴിതാ നടിയെ കുറിച്ച് സഹോദരി...