Connect with us

എന്റെ അമ്മയോടൊപ്പം ജീവിക്കണം, ഐശ്വര്യ റായിയുടെ മകനാണെന്ന് അവകാശപ്പെട്ട് യുവാവ് ; ബോളിവുഡിനെയാകെ ഇളക്കി മറിച്ച വിവാദം !

Bollywood

എന്റെ അമ്മയോടൊപ്പം ജീവിക്കണം, ഐശ്വര്യ റായിയുടെ മകനാണെന്ന് അവകാശപ്പെട്ട് യുവാവ് ; ബോളിവുഡിനെയാകെ ഇളക്കി മറിച്ച വിവാദം !

എന്റെ അമ്മയോടൊപ്പം ജീവിക്കണം, ഐശ്വര്യ റായിയുടെ മകനാണെന്ന് അവകാശപ്പെട്ട് യുവാവ് ; ബോളിവുഡിനെയാകെ ഇളക്കി മറിച്ച വിവാദം !

1994ല്‍ ലോക സുന്ദരി പട്ടം നേടിയാണ് ഐശ്വര്യ സിനിമയിലേക്ക് എത്തുന്നത്. തമിഴിലൂടെയായിരുന്നു ഐശ്വര്യയുടെ സിനിമാ എന്‍ട്രി. മോഹന്‍ലാല്‍ നായകനായ ഇരുവര്‍ ആയിരുന്നു ഐശ്വര്യയുടെ ആദ്യ ചിത്രം. ചിത്രത്തില്‍ ഇരട്ട വേഷത്തിലായിരുന്നു ഐശ്വര്യ എത്തിയത്. പിന്നീട് താരം ബോളിവുഡിലേക്ക് എത്തുകയും സൂപ്പര്‍ താരമായി മാറുകയായിരുന്നു.

അന്നും ഇന്നും ഐശ്വര്യയുടെ താരപദവിയ്ക്ക് യാതൊരു കോട്ടവും തട്ടിയിട്ടില്ല.സിനിമ പോലെ തന്നെ ഐശ്വര്യയുടെ വ്യക്തിജീവിതവും എന്നും വാര്‍ത്തകളില്‍ ഇടം നേടാറുണ്ട്. ആ പേര് എന്നും വാര്‍ത്തകളില്‍ നിറഞ്ഞു നിന്നിരുന്നു. ഐശ്വര്യയുടെ പ്രണയങ്ങളും ആരാധകരുടെ ഇഷ്ട വിഷയമായിരുന്നു. സല്‍മാന്‍ ഖാനുമായും വിവേക് ഒബ്റോയുമായുമുളള ഐശ്വര്യയുടെ പ്രണയം ഒരുകാലത്ത് ബോളിവുഡിലെ പ്രധാന ചര്‍ച്ചാ വിഷയങ്ങളിലൊന്നായിരുന്നു. പിന്നീടാണ് ഐശ്വര്യ അഭിഷേക് ബച്ചനുമായി പ്രണയത്തിലാകുന്നത് വിവാഹം കഴിക്കുന്നതും.

ഒരിക്കല്‍ ബോളിവുഡിനെയാകെ ഇളക്കി മറിച്ച വിവാദമായിരുന്നു ഐശ്വര്യ റായിയുടെ മകനാണ് താനെന്ന് അവകാശപ്പെട്ടു കൊണ്ട് ഒരു യുവാവ് രംഗത്തെത്തിയത്. ആരാധകരേയും സിനിമാലോകത്തേയും ഒരുപോലെ ഞെട്ടിക്കുന്നതായിരുന്നു സംഭവം. 2018 ലായിരുന്നു സംഭവം. ഇതിന്റെ വീഡിയോ ഈയ്യിടെ സോഷ്യല്‍ മീഡിയയില്‍ വീണ്ടും ചര്‍ച്ചയായി മാറുകയായിരുന്നു. .ബംഗ്ലൂരു സ്വദേശിയായ യുവാവാണ് താന്‍ ഐശ്വര്യയുടെ മകനാണെന്ന് അവകാശവാദമുന്നയിച്ചത്. ഒരു പ്രാദേശിക ചാനലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു യുവാവിന്റെ ആരോപണം. ഐശ്വര്യയെ പോലെ രാജ്യം മുഴുവന്‍ ആരാധിക്കുന്നൊരു താരത്തിന്റെ മകന്‍ എന്ന് പറഞ്ഞൊരാള്‍ എത്തിയത് വളരെ പെട്ടെന്നു തന്നെ വലിയ ചര്‍ച്ചയായി മാറുകയായിരുന്നു.

സംഗീത് എന്ന യുവാവായിരുന്നു അവകാശവാദം ഉന്നയിച്ചത്. ലോകസുന്ദരിയാകുന്നതിനും സിനിമയിലെത്തുന്നതിനുമൊക്കെ ആറ് വര്‍ഷം മുമ്പ്, 1988 ല്‍ ഐവിഎഫിലൂടെയായിരുന്നു താന്‍ ജനിക്കുന്നതെന്നും രണ്ട് വര്‍ഷത്തോളം തന്നെ വളര്‍ത്തിയത് ഐശ്വര്യയുടെ അച്ഛനും അമ്മയുമായ ബ്രിന്ദ റായിയും കൃഷ്ണരാജ് റായിയുമാണെന്നും യുവാവ് ആരോപിച്ചു. പിന്നീട് തന്റെ അച്ഛനായ വടിവേലു റെഡ്ഡി തന്നെ വിശാഖപട്ടത്തിലേക്ക് കൊണ്ടു വരികയായിരുന്നുവെന്നും തുടര്‍ന്നുള്ള കാലം താന്‍ ഇവിടെയാണ് കഴിഞ്ഞതെന്നുമാണ് യുവാവ് പറഞ്ഞത്.27 വര്‍ഷത്തോളം താന്‍ തന്റെ അമ്മയായ ഐശ്വര്യ റായിയില്‍ നിന്നും അകന്ന് കഴിയുകയായിരുന്നുവെന്നും ഇനി അമ്മയോടൊപ്പം ജീവിക്കാനാണ് ആഗ്രഹമെന്നും സംഗീത് പറഞ്ഞു. എന്നാല്‍ തന്റെ അവകാശവാദം തെളിയിക്കാന്‍ തക്കതായ രേഖകളൊന്നും തന്നെ സംഗീതിന്റെ പക്കലുണ്ടായിരുന്നില്ല.

രേഖകള്‍ എല്ലാം തന്റെ ബന്ധുക്കള്‍ നശിപ്പിച്ചു കളഞ്ഞുവെന്നായിരുന്നു ഇതിനുള്ള സംഗീതിന്റെ ന്യായീകരണം. എന്തായാലും അധികം വൈകാതെ തന്നെ ആ വിവാദം കെട്ടടങ്ങുകയായിരുന്നു.അതേസമയം, 2018 ല്‍ പുറത്തിറങ്ങിയ ഫന്നേ ഖാന്‍ ആണ് ഐശ്വര്യയുടെ ഒടുവില്‍ തിയേറ്ററിലേക്ക് എത്തിയ സിനിമ. ചിത്രത്തിന് പക്ഷെ വേണ്ട വിജയം നേടാന്‍ സാധിച്ചിരുന്നില്ല. അനില്‍ കപൂറും രാജ് കുമാര്‍ റാവുവുമായിരുന്നു ചിത്രത്തിലെ നായകന്മാര്‍. ഇപ്പോഴിതാ താരത്തിന്റെ തിരിച്ചുവരവിനായി കാത്തിരിക്കുകയാണ് ആരാധകര്‍. മണിരത്നം സംവിധാനം ചെയ്യുന്ന ബ്രഹ്‌മാണ്ഡ സിനിമയായ പൊന്നിയന്‍ സെല്‍വനിലൂടെയാണ് ഐശ്വര്യയുടെ തിരിച്ചുവരവ്. വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഐശ്വര്യ ഒരു തമിഴ് ചിത്രത്തില്‍ അഭിനയിക്കുന്നത് എന്നതും പെ്ാന്നിയിന്‍ സെല്‍വന്റെ പ്രത്യേകതയാണ്.

വന്‍ താരനിര തന്നെ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. വിക്രം, കാര്‍ത്തി, ജയം രവി, തൃഷ, ഐശ്വര്യ രാജേഷ്, ഐശ്വര്യ ലക്ഷ്മി, ജയറാം, വെങ്കട്ട് പ്രഭു തുടങ്ങിയവര്‍ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. വലിയ പ്രതീക്ഷയോടെ സിനിമാ ലോകം കാത്തു നില്‍ക്കുന്ന സിനിമയാണ് പൊന്നിയന്‍ സെല്‍വന്‍. ചിത്രത്തിന്റെ സെറ്റില്‍ നിന്നുമുള്ള ഐശ്വര്യയുടെ ലുക്ക് ഈയ്യടുത്ത് പുറത്തായിരുന്നു.

Continue Reading

More in Bollywood

Trending

Recent

To Top