
serial
ഡെപ്പിന് അനുകൂലമായി വന്ന വിധി റദ്ദാക്കണം; 43 പേജുള്ള രേഖയുമായി ഹേര്‍ഡിന്റെ അഭിഭാഷകന് കോടതിയില്‍
ഡെപ്പിന് അനുകൂലമായി വന്ന വിധി റദ്ദാക്കണം; 43 പേജുള്ള രേഖയുമായി ഹേര്‍ഡിന്റെ അഭിഭാഷകന് കോടതിയില്‍

കുറച്ച് നാളുകള്‍ക്ക് മുമ്പ് വരെ ഹോളിവുഡ് നടന് ജോണി ഡെപ്പും മുന്‍ഭാര്യ ആംബര്‍ ഹേര്‍ഡും തമ്മിലുള്ള മാനനഷ്ടക്കേസായിരുന്നു എങ്ങും ചര്‍ച്ചാ വിഷയം. കോടതി വിധി ഡെപ്പിന് അനുകൂലമായി വന്നെങ്കിലും കേസുമായി ബന്ധപ്പെട്ട നടപടികള്‍ ഇതുവരെ അവസാനിച്ചിട്ടില്ല. ഡെപ്പിന് അനുകൂലമായി വന്ന വിധി റദ്ദാക്കണമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിച്ചിരിക്കുകയാണ് ഹേര്‍ഡിന്റെ അഭിഭാഷകന്.
43 പേജുള്ള രേഖയാണ് ഹേര്‍ഡിന്റെ അഭിഭാഷകന് ഫെയര്‍ഫോക്സ് കൗണ്ടി കോടതിയില്‍ സമര്‍പ്പിച്ചത്. ജോണി ഡെപ്പിന് നല്കാന് ഉത്തരവിട്ട 10 മില്യണ്‍ ഡോളര്‍ നഷ്ടപരിഹാരം സാധൂകരിക്കാന്‍ തെളിവുകളൊന്നുമില്ല എന്ന് ഹേര്‍ഡിന്റെ നിയമ സംഘം പറഞ്ഞതായി വിദേശ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
2018 ല്‍ വാഷിങ്ടണ്‍ പോസ്റ്റില്‍ ഗാര്‍ഹിക പീഡനത്തെക്കുറിച്ച് ഹേഡ് ഒരു ലേഖനമെഴുതിയതായിരുന്നു പ്രശ്നങ്ങളുടെ തുടക്കം. തുടര്‍ന്ന് ഡെപ്പിനെ ഡിസ്നി അടക്കമുള്ള വമ്പന്‍ നിര്‍മാണ കമ്പനികള്‍ സിനിമകളില്‍നിന്ന് ഒഴിവാക്കി. തുടര്‍ന്ന് ഹേഡിനെതിരേ 50 മില്യണ്‍ ഡോളറിന്റെ മാനനഷ്ടക്കേസ് ഡെപ് നല്‍കുകയും ചെയ്തു.
എന്നാല്‍, ഹേര്‍ഡ് എഴുതിയ ലേഖനം ഡെപ്പിനെക്കുറിച്ചായിരുന്നില്ല എന്നായിരുന്നു അഭിഭാഷകരുടെ വാദം. ഇത് കോടതി മുഖവിലയ്ക്ക് എടുത്തില്ല. തുടര്‍ന്നാണ് ഇരുവരും തമ്മിലുള്ള നിയമപോരാട്ടം രൂക്ഷമാകുന്നത്. ഡെപ്പ് തനിക്കെതിരേ നല്കിയ മാനനഷ്ടക്കേസ് റദ്ദാക്കണമെന്ന് ഹേഡ് ആവശ്യപ്പെട്ടു. എന്നാല്‍ കോടതി അത് നിരസിക്കുകയായിരുന്നു.
ദിവസങ്ങള്‍ നീണ്ട വാദത്തിനൊടുവില്‍ ആംബര്‍ ഹേര്‍ഡ് ജോണി ഡെപ്പിന് 15 ദശലക്ഷം ഡോളര്‍ നല്‍കണമെന്നാണ് യുഎസിലെ ഫെയര്‍ഫാക്സ് കൗണ്ടി സര്‍ക്യൂട്ട് കോടതി വിധിച്ചത്. ആംബര്‍ ഹേര്‍ഡിന് രണ്ട് ദശലക്ഷം ഡോളര്‍ ഡെപ്പും നഷ്ട്ടപരിഹാരം നല്‍കണമെന്നും അന്ന് കോടതി വിധിച്ചിരുന്നു.
അശ്വിൻ ശ്രുതിയോട് സത്യങ്ങൾ പറഞ്ഞു. അതിന് ശേഷം അശ്വിനോട് പഴയ ഒരു സ്നേഹം തന്നെയാണ് ശ്രുതി കാണിച്ചുകൊണ്ടിരിക്കുന്നത്. പക്ഷെ ഇതെല്ലം കണ്ട...
ഏറെ നാളുകൾക്ക് ശേഷമാണ് തന്റെ സ്വന്തം മകളാണ് ഗൗരി എന്നുള്ള സത്യം ഗൗതം തിരിച്ചറിയുന്നത്. പക്ഷെ അന്ന് മുതൽ നന്ദയുടെയും, പിങ്കിയുടെയും...
ഗൗരിയെ അമിതമായി സ്നേഹിക്കുമ്പോഴും, നന്ദുവിനെ ഒഴിവാക്കുന്ന പ്രവൃത്തിയാണ് ഗൗതം കാണിച്ചുകൊണ്ടിരിക്കുന്നത്. ഇത് തെറ്റാണെന്ന് പിങ്കി പറയുമ്പോഴും ഗൗതം അതൊന്നും ഗൗനിക്കുന്നില്ല. ഇതിനിടയിൽ...
വലിയൊരു അപകടത്തിൽ തന്നെയാണ് പേര് ചെന്ന് പെട്ടിരിക്കുന്നത്. പാറുവിനെ ഉപയോഗിച്ച് പല്ലവിയെ സ്വന്തമാക്കാനുള്ള ശ്രമത്തിലാണ് ഇന്ദ്രൻ. പക്ഷെ അവസാനം പല്ലവിയെയും സേതുവിനെയും...
അപർണയുടേയും തമ്പിയുടെയും കണ്ണിൽപ്പെടാതെ രാധാമണിയെ രക്ഷിക്കാനും, ഓർമ്മകൾ തിരിച്ചുകിട്ടി ജീവിതത്തിലോട്ട് തിരികെ കൊണ്ടുവരാനും വേണ്ടിയാണ് ജാനകിയും അഭിയും ശ്രമിക്കുന്നത്. പക്ഷെ ജാനകിയുടെ...