Connect with us

അച്ഛന്റെ അപകടം മാനസികമായി തളർത്തി; അവിടെയും കൂട്ടായത് പ്രണയം; സാന്ത്വനം ഹരിയുടെ അപ്പു ഇന്ന് അർക്കജിന്റെ സ്വന്തം രക്ഷയാണ്; നടി രക്ഷാ രാജിന്റെ പ്രണയകഥ!

serial

അച്ഛന്റെ അപകടം മാനസികമായി തളർത്തി; അവിടെയും കൂട്ടായത് പ്രണയം; സാന്ത്വനം ഹരിയുടെ അപ്പു ഇന്ന് അർക്കജിന്റെ സ്വന്തം രക്ഷയാണ്; നടി രക്ഷാ രാജിന്റെ പ്രണയകഥ!

അച്ഛന്റെ അപകടം മാനസികമായി തളർത്തി; അവിടെയും കൂട്ടായത് പ്രണയം; സാന്ത്വനം ഹരിയുടെ അപ്പു ഇന്ന് അർക്കജിന്റെ സ്വന്തം രക്ഷയാണ്; നടി രക്ഷാ രാജിന്റെ പ്രണയകഥ!

മിനിസ്‌ക്രീൻ പ്രേക്ഷകരുടെ ഹൃദയം കവർന്ന ഒരു കൂട്ടുകുടുംബ പരമ്പരയാണ് സാന്ത്വനം. എല്ലായിപ്പോഴും റേറ്റിങിലും മുന്നിലെത്തുന്ന പരമ്പര കുടുംബപ്രേക്ഷകർക്കും യൂത്തിനും ഒരുപോലെ പ്രിയപ്പെട്ടതാണ്. പ്രണയവും സൗഹൃദവും സഹോദര സ്‌നേഹവും നിറഞ്ഞുനിൽക്കുന്ന പരമ്പര .

സാന്ത്വനത്തിലെ കഥാപാത്രങ്ങൾ മിനിസ്‌ക്രീനിൽ മാത്രമല്ല, സോഷ്യൽമീഡിയയിലും ഓഫ്‌ സ്‌ക്രീനിലും ആളുകൾ ആഘോഷിക്കുന്നുണ്ട്. അക്കൂട്ടത്തിൽ ഈ പരമ്പരയിലെ ശിവാഞ്‍ജലി ജോഡികൾക്കും അപ്പു ഹരി ജോഡികൾക്കും കൈ നിറയെ ആരാധകരാണ്.

സാന്ത്വനത്തിൽ അപ്പു എന്ന അപർണ്ണ യെ അവതരിപ്പിക്കുന്നത് നടി രക്ഷ രാജാണ് . നടി ചിപ്പി അടക്കമുള്ള താരങ്ങൾക്കൊപ്പമാണ് രക്ഷ രാജിനെപ്പോലെയുള്ള യുവ താരങ്ങളും സീരിയലി‌ൽ തകർത്ത് അഭിനയിക്കുന്നത്.

രണ്ട് മാസം മുമ്പാണ് താരം വിവാഹിതയായത്. അർക്കജാണ് രക്ഷ വിവാഹം ചെയ്തിരിക്കുന്നത്.ഏപ്രിൽ 25ന് കോഴിക്കോട് വെച്ചായിരുന്നു ചടങ്ങുകൾ നടന്നത്. ചിപ്പി, രഞ്ജിത്ത്, രാജീവ് പരമേശ്വരൻ, സജിൻ, ഗോപിക അനിൽ, അച്ചു സുഗന്ധ് എന്നിവരുൾപ്പടെയുള്ള സാന്ത്വനം താരങ്ങൾ വിവാഹത്തിന് എത്തിയിരുന്നു.

അർക്കജ് ഐടി പ്രൊഫഷനലാണ്. വിവാഹത്തിന്റെ വീഡിയോകളും ഫോട്ടോകളും സോഷ്യൽമീഡിയയിൽ വൈറലായിരുന്നു.

വർഷങ്ങൾ നീണ്ട പ്രണയത്തിന് ശേഷമാണ് രക്ഷയും അർക്കജും വിവാഹിതരായത്. ആ പ്രണയ കഥ എന്താണെന്ന് ജിഞ്ചർ മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിൽ വെളിപ്പെടുത്തിയിരിക്കുകയാണ് രക്ഷ രാജ് ഇപ്പോൾ.

‘എന്റെ അടുത്ത സുഹൃത്തുക്കളിൽ ഒരാളായിരുന്നു അർക്കജ്. എന്തും തുറന്ന് പറയാനും സംസാരിക്കുവാനും സാധിക്കുന്ന വളരെ ചുരുക്കം സുഹൃത്തുക്കളിൽ ഒരാൾ. ഞങ്ങൾ പരസ്പരം ഫോൺ വിളിച്ചും മറ്റും നിരന്തരം സൗഹൃദം പുതുക്കികൊണ്ട് പോയിരുന്നവരായിരുന്നു.അതിനിടയിൽ അച്ഛന് ഒരു അപകടം സംഭവിച്ചപ്പോൾ ‍ഞാൻ മാനസീകമായി തളർന്നു. ആ സമയങ്ങളിലെല്ലാം എനിക്ക് കരുത്ത് പകർന്ന് അർക്കജുണ്ടായിരുന്നു.

അങ്ങനെ സൗഹൃദം മുന്നോട്ട് പോകുമ്പോഴാണ് എനിക്ക് വിവാഹ ആലോചനകൾ വന്ന് തുടങ്ങിയത്. ഇത് അറിഞ്ഞതോടെ രണ്ട് പേരും പ്രണയം പരസ്പരം തുറന്ന് പറഞ്ഞു.അപ്പോഴും വീട്ടുകാരുടെ സമ്മതവും ആശിർവാദവും വേണമെന്ന് ഞങ്ങൾക്ക് നിർബന്ധമായിരുന്നു. അങ്ങനെ വീട്ടിൽ കാര്യം അവതരിപ്പിച്ചപ്പോൾ അവർക്കും സമ്മതമായിരുന്നു. എല്ലാം കേട്ടിരിക്കുന്ന നല്ലൊരു ലിസണറാണ് അർക്കജ്.

സിനിമാ പ്രേമിയാണ്. നല്ല സിനിമകൾ കണ്ട് കഴിയുമ്പോൾ എനിക്ക് സജസ്ട് ചെയ്യും. പെട്ടന്ന് ദേഷ്യം വരുന്നതും കൂടുതൽ റൊമാന്റിക്കും ഞാനാണ്. ഇടയ്ക്ക് സാന്ത്വനത്തിന്റെ സെറ്റിൽ വരാറുണ്ട്. അവിടെ ചിപ്പി ചേച്ചി അടക്കം എല്ലാവരുമായും അർക്കജ് കമ്പനിയാണ്. വിവാഹം കഴിഞ്ഞിട്ട് രണ്ട് മാസമല്ലെയായുള്ളൂ. അതുകൊണ്ട് വലിയ വഴക്കുകളൊന്നും ഉണ്ടായിട്ടില്ല’ ‌രക്ഷ രാജും അർക്കജും പറഞ്ഞു.

സൂര്യ ടിവിയിൽ സംപ്രേഷണം ചെയ്തിരുന്ന നമുക്ക് പാർക്കുവാൻ മുന്തിരിത്തോപ്പുകൾ എന്ന പരമ്പരയിലൂടെ ശ്രദ്ധ നേടിയ നായികയാണ് രക്ഷ രാജ്. ആ സീരിയലിന് ശേഷമാണ് ഏഷ്യനെറ്റിലെ സാന്ത്വനം പരമ്പരയിലേക്ക് രക്ഷയ്ക്ക് ക്ഷണം ലഭിക്കുന്നത്.

സാന്ത്വനത്തിനൊപ്പം 2020 മുതൽ രക്ഷയുണ്ട്. പ്രതീക്ഷിച്ചതിനെക്കാൾ വലിയ സ്വീകരണമാണ് രക്ഷയ്ക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്. കോഴിക്കോട് സ്വദേശിയായ രക്ഷ കമർകാറ്റ് എന്ന തമിഴ് സിനിമയിലാണ് ആദ്യമായി അഭിനയിച്ചത്.

പണ്ടയോട ഗലാട്ട, തൊപ്പി എന്നീ സിനിമകളിൽ പിന്നീട് ഭാഗമായി. മലയാളി എന്ന കലാഭാവൻ മണി സിനിമയിലും അഭിനയിച്ചു. നമുക്ക് പാർക്കുവാൻ മുന്തിരിത്തോപ്പുകൾ എന്ന പരമ്പരയിൽ സോഫി എന്ന കഥാപാത്രമായാണ് രക്ഷ മിനി സ്ക്രീനിലേക്ക് എത്തിയത്. സാന്ത്വമാണ് കരിയറിൽ ബ്രേക്ക് നൽകിയതെന്ന് പലപ്പോഴായി രക്ഷ പറഞ്ഞിട്ടുണ്ട്.

about santhwanam

Continue Reading
You may also like...

More in serial

Trending

Recent

To Top