Malayalam
സൂരജിന് പിന്നാലെ ഫൈനലില്‍ നിന്നും ഒരാള്‍ കൂടെ പുറത്ത്!; ആകാംക്ഷയോടെ പ്രേക്ഷകര്‍
സൂരജിന് പിന്നാലെ ഫൈനലില്‍ നിന്നും ഒരാള്‍ കൂടെ പുറത്ത്!; ആകാംക്ഷയോടെ പ്രേക്ഷകര്‍
മിനിസ്ക്രീന്‍ പ്രേക്ഷകരുടെ പ്രിയ റിയാലിറ്റി ഷോയായ ബിഗ് ബോസ് മലയാളം സീസണ് നാലിന്റെ ഗ്രാന്‍ഡ് ഫിനാലെയില്‍ നിന്നും രണ്ട് പേര് പുറത്ത്. ആറു പേരായിരുന്നു ഫൈനലില്‍ എത്തിയിരുന്നത്. ഇതില്‍ നിന്നും ആദ്യം പുറത്തായത് സൂരജ് ആണ്. ഇതിന് പിന്നാലെ ധന്യയും പടിയിറങ്ങിയിരിക്കുകയാണ്.
ലക്ഷ്മി പ്രിയ, റിയാസ്, ദില്‍ഷ, ധന്യ, ബ്ലസ്ലി എന്നിവരുടെ ഓരോ പ്രതിമകള്‍ ആക്റ്റിവിറ്റി ഏരിയയില്‍ വെച്ചിട്ടുണ്ടായിരുന്നു. ഓരോരുത്തരും അവരവരുടെ നേരെയുള്ള ലിവര്‍ വലിക്കുമ്പോള്‍ ആരുടെ പ്രതിമയാണോ താഴുന്നത് അവര്‍ പുറത്താകും എന്നാണ് അറിയിച്ചത്. ധന്യ ലിവര്‍ വലിച്ചപ്പോള്‍ പ്രതിമ താണുപോകുകയും പുറത്തായതായി പ്രഖ്യാപിക്കുകയും ചെയ്യുകയായിരുന്നു.
ഇരുപത് പേരാണ് പല ഘട്ടങ്ങളിലായി ഇത്തവണത്തെ ബിഗ് ബോസില്‍ പങ്കെടുത്തത്. മാര്‍ച്ച് 27നായിരുന്നു നാലാം സീസണിന്റെ ഉദ്ഘാടന എപ്പിസോഡ്. 17 മത്സരാര്‍ഥികളെയാണ് അവതാരകനായ മോഹന്‍ലാല്‍ അന്ന് അവതരിപ്പിച്ചത്.
നവീന്‍ അറയ്ക്കല്‍, ജാനകി സുധീര്‍, ലക്ഷ്മിപ്രിയ, ഡോ. റോബിന് രാധാകൃഷ്!ണന്, ധന്യ മേരി വര്‍ഗീസ്, ശാലിനി നായര്‍, ജാസ്!മിന് എം മൂസ, അഖില്‍, നിമിഷ, ഡെയ്!സി ഡേവിഡ്, റോണ്സണ് വിന്‍സെന്റ്, അശ്വിന് വിജയ്, അപര്‍ണ മള്‍ബറി, സൂരജ് തേലക്കാട്, ബ്ലെസ്ലി, ദില്‍ഷ പ്രസന്നന്, സുചിത്ര നായര്‍ എന്നിവരായിരുന്നു.
പിന്നീട് ആദ്യ വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയായി മണികണ്ഠന് വന്നു. പിന്നീടുള്ള രണ്ട് വൈല്‍ഡ് കാര്‍ഡുകള്‍ ഒരുമിച്ചാണ് എത്തിയത്. വിനയ് മാധവും റിയാസ് സലിമുമായിരുന്നു അവര്‍. റോബിന് രാധാകൃഷ്ണന് അച്ചടക്ക നടപടിയുടെ ഭാഗമായി ബിഗ് ബോസ് പുറത്താക്കുകയായിരുന്നു. ജാസ്മിന് സ്വന്തം തീരുമാനപ്രകാരം ഷോ പൂര്‍ത്തിയാക്കാതെ പുറത്തുപോവുകയും ചെയ്തു.