Connect with us

വിജയ് ബാബുവിന്റെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായി; തന്റെ പക്കലുള്ള എഡിറ്റ് ചെയ്യാത്ത തെളിവുകള്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയെന്ന് വിജയ് ബാബു

Malayalam

വിജയ് ബാബുവിന്റെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായി; തന്റെ പക്കലുള്ള എഡിറ്റ് ചെയ്യാത്ത തെളിവുകള്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയെന്ന് വിജയ് ബാബു

വിജയ് ബാബുവിന്റെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായി; തന്റെ പക്കലുള്ള എഡിറ്റ് ചെയ്യാത്ത തെളിവുകള്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയെന്ന് വിജയ് ബാബു

നടി ആക്രമിക്കപ്പെട്ട കേസിന് പിന്നാലെ വിജയ് ബാബുവിനെതിരെയെത്തിയ പീഡന ആരോപണമാണ് എങ്ങും ചര്‍ച്ചയായിരിക്കുന്നത്. മലയാളികള്‍ക്കിടയില്‍ മാത്രമല്ല, താര സംഘടനായ അമ്മയിലും വന്‍ പൊട്ടിത്തെറിയിലേയ്ക്കാണ് വഴിതെളിച്ചത്. പ്രതിസ്ഥാനത്തുളള വിജയ് ബാബുവിനോട് സിനിമാ താരങ്ങളുടെ സംഘടനയായ അമ്മ സ്വീകരിച്ച സമീപനം വലിയ വിമര്‍ശനമാണ് ഉയര്‍ത്തിയിരിക്കുന്നത്. നടിയെ ആക്രമിച്ച കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട ദിലീപിന് അമ്മ സംഘടനാ നേതൃത്വം നല്‍കിയ പിന്തുണ വലിയ വിവാദമായിരുന്നു.

അതേസമയം, വിജയ് ബാബുവിന്റെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായിരിക്കുകയാണ്. കോടതി ഉത്തവരുപ്രകാരമുള്ള ഏഴു ദിവസത്തെ ചോദ്യം ചെയ്യല്‍ അവസാനിച്ച വിവരം വിജയ് ബാബു തന്നെയാണ് സാമൂഹിക മാധ്യമങ്ങളിലൂടെ അറിയിച്ചത്. പൂര്‍ണ്ണമായി അന്വേഷണ ഉദ്യോഗസ്ഥരുമായി സഹകരിച്ചുവെന്നും തന്റെ പക്കലുള്ള എഡിറ്റ് ചെയ്യാത്ത തെളിവുകള്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയിട്ടുണ്ടെന്നും വിജയ് ബാബു അറിയിച്ചു.

കഴിഞ്ഞ് 70 ദിവസത്തോളം കുടുംബവും സുഹൃത്തുക്കളും നല്‍കിയ പിന്തുണയിലാണ് താന്‍ ജീവിച്ചിരിക്കുന്നതെന്നും വിജയ് ബാബു പങ്കുവച്ച കുറിപ്പില്‍ പറയുന്നു. കുടുംബത്തോടും അഭിഭാഷകരോടും അന്വേഷണ സംഘത്തോടും കോടതിയോടും അല്ലാതെ മറ്റാരോടും സംസാരിക്കാന്‍ ആഗ്രഹിക്കുന്നില്ലാത്തതിനാലാണ് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി നല്‍കാത്തതെന്നും അതില്‍ ക്ഷമ ചോദിക്കുന്നുവെന്നും കുറിപ്പില്‍ വ്യക്തമാക്കുന്നു.

താന്‍ സൃഷ്ടിക്കുന്ന സിനിമകള്‍ സംസാരിക്കുമെന്നും അതുവരെ സിനിമകളെക്കുറിച്ച് മാത്രമേ സംസാരിക്കൂവെന്നും വിജയ് ബാബു പറയുന്നു. തകര്‍ന്ന മനുഷ്യനെക്കാള്‍ ശക്തമായി മറ്റൊന്നുമില്ല, സ്വയം പുനര്‍നിര്‍മ്മിക്കുക എന്ന് പറഞ്ഞുകൊണ്ടാണ് വിജയ് ബാബു തന്റെ കുറിപ്പ് അവസാനിപ്പിക്കുന്നത്.

അതേസമയം, കടുത്ത ഉപാധികളോടെയാണ് ഹൈക്കോടതി വിജയ് ബാബുവിന് ജാമ്യം അനുവദിച്ചത്. തിങ്കളാഴ്ച്ച അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ ഹാജരാകണമെന്നും കോടതി ഉത്തരവിട്ടിരുന്നു. തെളിവുകളുടെയും വാദങ്ങളുടെയും അടിസ്ഥാനത്തില്‍ കോടതി കണക്കിലെടുത്ത കാര്യങ്ങള്‍ ഇവയായിരുന്നു.

വിജയ്ബാബു വിവാഹിതനാണെന്നും കുട്ടിയുടെ കാര്യം കണക്കിലെടുത്ത് അതില്‍ നിന്ന് മാറാന്‍ ഇടയില്ലെന്നും നടിക്കറിയാമായിരുന്നു. മാര്‍ച്ച് 18 മുതല്‍ ഏപ്രില്‍ 14 വരെ നടി ഏതെങ്കിലും വിധത്തില്‍ തടവിലായിരുന്നില്ല. വാട്‌സാപ്പ്, ഇന്‍സ്റ്റഗ്രാം വഴി ഇരുവരും സന്ദേശങ്ങള്‍ കൈമാറിയിരുന്നു. വിജയ് ബാബു മാര്‍ച്ച് 16 മുതല്‍ 30 വരെയുള്ള ഫോണിലെ സംഭാഷണങ്ങള്‍ മായിച്ചുകളഞ്ഞപ്പോള്‍ നടി എല്ലാ സന്ദേശങ്ങളും മായിച്ചുകളയുകയാണ് ചെയ്തത്.

മാര്‍ച്ച് 31 മുതല്‍ ഏപ്രില്‍ 17 വരെ മൊബൈലില്‍ നടത്തിയ ആശയവിനിമയങ്ങളിലൊന്നും ലൈംഗികാതിക്രമത്തെ കുറിച്ച് പറയുന്നില്ല. ഇതിനോടകം വിജയ്ബാബുവിനെ 38 മണിക്കൂര്‍ ചോദ്യം ചെയ്തു. ഉപയോഗിച്ചിരുന്ന രണ്ട് മൊബൈല്‍ ഫോണുകള്‍ അന്വേഷണ ഉദ്യോഗസ്ഥന് കൈമാറുകയും ചെയ്തു.

ഹര്‍ജിക്കാരന്റെ സിനിമയില്‍ താനല്ല നായിക എന്ന് നടി അറിയുന്നത് ഏപ്രില്‍ 15നാണ്. 17ന് നടി വിജയ് ബാബുവിനോട് പൊട്ടിത്തെറിച്ചിരുന്നു. പാസ്‌പോര്‍ട്ട് തടഞ്ഞുവച്ചിരിക്കുന്നതിനാല്‍ വിജയ് ബാബു രാജ്യം വിടാന്‍ സാധ്യതയില്ലെന്നും കൂടാതെ വിജയ് ബാബുവിന്റെ ഭാര്യ 2018ല്‍ നല്‍കിയ ഗാര്‍ഹിക പീഡന പരാതി, മോശമായ പെരുമാറ്റം എന്നിവ ആരോപിച്ച് നല്‍കിയ പരാതി ആഴ്ചകള്‍ക്ക് ശേഷം പിന്‍വലിക്കുകയും ചെയ്തിരുന്നു.

മുന്‍കൂര്‍ ജാമ്യഹര്‍ജി പരിഗണിക്കുമ്പോള്‍ തെളിവുകളുടെ സൂക്ഷ്മ പരിശോധന നടത്തേണ്ട ആവശ്യമില്ലെങ്കിലും സമ്മതപ്രകാരമുള്ള ബന്ധത്തെ ബലാത്സംഗമായി മാറ്റുന്നതിനെതിരെ ജാഗ്രതവേണമെന്നും ഹൈക്കോടതി വിലയിരുത്തി. അതേസമയം, വിജയ് ബാബുവിന് മുന്‍കൂര്‍ ജാമ്യം അനുവദിച്ചതിനെതിരെ അപ്പീല്‍ നല്‍കുമെന്ന് നടിയുടെ അഭിഭാഷകന്‍ അറിയിച്ചു. അപ്പീല്‍ നല്‍കുന്ന കാര്യത്തില്‍ പ്രോസിക്യൂഷന്‍ തീരുമാനമെടുത്തിട്ടില്ല.

അതിനിടെ വിജയ് ബാബുവിനെതിരെ കൂടുതല്‍ വെളിപ്പെടുത്തലുമായി അതിജീവിത രംഗത്തുവന്നിരുന്നു. ഒളിവില്‍ കഴിയുന്ന സമയത്ത് വിജയ് ബാബു തനിക്ക് പണം വാഗ്ദാനം ചെയ്തിരുന്നെന്നാണ് അതിജീവിത വെളിപ്പെടുത്തിയത്. ഒരു മാധ്യമത്തിന് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ ആയിരുന്നു അതിജീവിതയുടെ വെളിപ്പെടുത്തല്‍. ഒരു കോടി രൂപയാണ് വിജയ് ബാബു തനിക്ക് വാഗ്ദാനം ചെയ്തതെന്നും എന്നാല്‍ താന്‍ അത് നിരസിച്ചവെന്നുമാണ് നടി പറഞ്ഞത്.

വേണമെങ്കില്‍ തനിക്ക് ആ പൈസ വാങ്ങി സുഖമായി ജീവിക്കാമായിരുന്നു പക്ഷേ തന്റെ അനുഭവം നേരിടുന്ന സമാനരായ പെണ്‍കുട്ടികള്‍ക്ക് വേണ്ടിയാണ് തന്റെ പോരാട്ടം എന്നും അതില്‍ നിന്നും പിന്നോട്ടില്ല എന്നും അതിജീവിത പറഞ്ഞിരുന്നു. ശാരീരികമായും മാനസികമായും ലൈംഗികമായും ഉപദ്രവിച്ച ഒരാള്‍ ഒന്നും സംഭവിച്ചിട്ടില്ലെന്ന മട്ടില്‍ ജീവിക്കുന്നത് ആത്മാഭിമാനമുള്ള ഒരു സ്ത്രീക്കും കണ്ടുനില്‍ക്കാന്‍ കഴിയില്ലെന്നും അത്തരമൊരു സാഹചര്യത്തിലാണ് താന്‍ വിജയ് ബാബുവിനെതിരെ പരാതി നല്‍കിയതെന്നുമാണ് അതിജീവിത വ്യക്തമാക്കിയത്. പരാതിയില്‍ നിന്ന് ആരും എന്നെ പിന്തിരിപ്പിക്കരുത് എന്നുള്ളത് ാെകൊണ്ട് വീട്ടുകാര്‍ പോലും അറിയാതെയാണ് പരാതി നല്‍കിയത് എന്നും നടി പറഞ്ഞു.

Continue Reading
You may also like...

More in Malayalam

Trending

Recent

To Top