ബിഗ് ബോസ് മലയാളം സീസൺ 4 ഞായറാഴ്ച അവസാനിക്കാനിരിക്കെ വലിയ സർപ്രൈസ് ആണ് ബിഗ് ബോസ് സമ്മാനിച്ചിരിക്കുന്നത്. ഇത് പലരുടെയും മുഖംമൂടി അഴിഞ്ഞു വീഴുന്നതിനു വരെ കാരണമാക്കി. ഷോ പരമാവധി കളർഫുൾ ആയിട്ടുണ്ട് എന്ന് വേണം വിലയിരുത്താൻ . രസകരവും ആവേശഭരിതവുമായ വീക്കിലി ടാസ്കുകൾക്കൊക്കെ ശേഷം നിലവിലെ മത്സരാർഥികളെ ഏറെ സന്തോഷിപ്പിച്ചുകൊണ്ട് നേരത്തെ എവിക്ടായി പോയ മത്സരാർഥികളെ ബിഗ് ബോസ് വീട്ടിലേക്ക് തിരികെ കൊണ്ടുവരികയും ചെയ്തിരുന്നു.
ഫൈനലിസ്റ്റുകൾക്കും പുറത്തായവരുടെ റീ എൻട്രി വലിയ ആഹ്ലാദം പകർന്നു. ഒരു ദിവസം വീട്ടിൽ ചെലവഴിച്ച ശേഷമാണ് ബാക്കിയുള്ള പതിനാറ് പേരും മടങ്ങിയതും. ഗ്രാന്റ് ഫിനാലെയ്ക്ക് ഒരു ദിവസം മാത്രം ശേഷിക്കെ പുറത്തായ മത്സരാർഥികളെ വീട്ടിലേക്ക് തിരികെ കൊണ്ടുവന്നതിലൂടെ അപ്രതീക്ഷിതമായി പലതും വീട്ടിൽ സംഭവിച്ചു. മത്സരാർഥികൾ എല്ലാവർക്കും പുറത്ത് എന്താണ് നടക്കുന്നതെന്നത് സംബന്ധിച്ച് ധാരണ കിട്ടി.
ദിൽഷയ്ക്ക് പുറത്ത് ജനപിന്തുണ കൂടിയ കാര്യം റോബിൻ പലപ്പോഴും ആഗ്യങ്ങളിലൂടെ കാണിക്കുന്നുണ്ടായിരുന്നു. കൂടാതെ ബ്ലെസ്ലിക്ക് കഴിഞ്ഞ രണ്ടാഴ്ചകൊണ്ട് വീടിന് പുറത്തുണ്ടായ നെഗറ്റീവ് ഇമേജിനെ കുറിച്ച് അപർണയും ജാസ്മിനും മനോഹരമായി പറഞ്ഞ് കൊടുക്കുകയും ബ്ലെസ്ലി അത് തിരുത്തുകയും ചെയ്തു.
ട്രോഫി നേടാൻ സാധിച്ചില്ലെങ്കിൽ പുറത്ത് റിയാസിന് ജനപിന്തുണ കൂടിയിട്ടുണ്ടെന്നാണ് ജാസ്മിനും റോൺസണും നിമിഷയും ചേർന്ന് റിയാസിനോട് പതിനാല് പേരും വട്ടിലെത്തി ഒരു ദിവസം കൊണ്ട് വീട് വീണ്ടും ഉത്സവപറമ്പാക്കി.
അതേസമയം ഹൗസിൽ നിന്നും പുറത്ത് വന്ന ശേഷം ചില അപ്രതീക്ഷിത സംഭവങ്ങൾ ഉണ്ടായിരിക്കുകയാണ്. ദിൽഷയോടുള്ള ബ്ലെസ്ലിയുടെ പെരുമാറ്റം വളരെ മോശമാണെന്നും സൂക്ഷിക്കണമെന്നും റോബിൻ ഹൗസിലേക്ക് കയറിയപ്പോൾ ദിൽഷയോട് പറഞ്ഞിരുന്നു.
ഒപ്പം ബാത്ത്റൂമിൽ പോകുമ്പോൾ പോലും സൂക്ഷിക്കണമെന്നും റോബിൻ ദിൽഷയോട് പറഞ്ഞിരുന്നു. ലൈവിൽ റോബിൻ-ദിൽഷ സംഭാഷണം സ്ട്രീം ചെയ്തതോടെ ബ്ലെസ്ലി ഫാൻസും സഹോദരനും റോബിനെതിരെ രംഗത്തെത്തി. ഇതിൽ പ്രതിഷേധിച്ച് റോബിനും സോഷ്യൽമീഡിയയിൽ വീഡിയോയുമായി എത്തിയിരുന്നു. ബ്ലെസ്ലിയുടെ സഹോദരനേയും ആരാധകരേയും ഭീഷണിപ്പെടുത്തുന്ന തരത്തിലായിരുന്നു റോബിന്റെ വീഡിയോ.
ദിൽഷയോടുള്ള ബ്ലെസ്ലിയുടെ പെരുമാറ്റം വീടിന് പുറത്താണ് സംഭവിച്ചതെങ്കിൽ മൂക്ക് ഇടിച്ച് തകർക്കുമായിരുന്നു എന്നുള്ള തരത്തിലെല്ലാമായിരുന്നു റോബിൻ സംസാരിച്ചത്. ഇതോടെ റോബിൻ ഫാൻസായിരുന്നവർ പോലും റോബിനെ രംഗത്തെത്തി കുറ്റപ്പെടുത്തി.
മാന്യതയില്ലാത്ത സംസാരമാണ് റോബിന്റെ ഭാഗത്ത് നിന്നുണ്ടായതെന്നും കുറച്ചുപേർ ഫാൻസായി ഉണ്ടെന്നുള്ള അഹങ്കാരമാണ് റോബിനെന്നും ബിഗ് ബോസ് പ്രേക്ഷകർ കുറ്റപ്പെടുത്തി. ഇപ്പോൾ ബിഗ് ബോസ് പ്രേക്ഷകർക്കിടയിൽ ചർച്ചയാകുന്നതും ഭീഷണിപ്പെടുത്തികൊണ്ടുള്ള റോബിന്റെ വീഡിയോയാണ്. അതേസമയം മുൻ മത്സരാർഥി ജാസ്മിൻ പങ്കുവെച്ച സോഷ്യൽമീഡിയ പോസ്റ്റും ചർച്ചയാകുകയാണ്.
‘ദുഷ്ടനെ ദൈവം പനപോലെ വളർത്തും അത് അകത്ത് ആയാലും പുറത്ത് ആയാലും. എന്നിട്ട് ഒരു ഇടിവെട്ടുണ്ട്…. ആൾക്കാരെ ഉണ്ടകണ്ണ് തുറന്ന് കാണൂ…’ എന്നാണ് ജാസ്മിൻ സോഷ്യൽമീഡിയയിൽ കുറിച്ചത്.
ജാസ്മിന്റെ കുറിപ്പ് റോബിനേയും റോബിന്റെ ആരാധകരേയും ഉദ്ദേശിച്ചാണെന്നാണ് ബിഗ് ബോസ് പ്രേക്ഷകർ പറയുന്നത്. കാരണം ഫാൻസിനെ ഉപയോഗിച്ച് ടോക്സിക്കായി റോബിൻ പെരുമാറുന്നുവെന്നത് ജാസ്മിൻ മനസിലാക്കിയെന്നും അതിന്റെ ഉദാഹരണമാണ് സോഷ്യൽമീഡിയ പോസ്റ്റെന്നും നിരവധി പ്രേക്ഷകർ കുറിച്ചു.
കൂടാതെ റിയാസിനും ബ്ലെസ്ലിക്കും വേണ്ടി ജാസ്മിൻ വോട്ട് അഭ്യർഥിച്ചിട്ടുമുണ്ട്. ഇനി എന്ത് സംഭവിക്കുമെന്നത് കാത്തിരുന്ന് തന്നെ കാണണം. ഇനി വെറും ഒരു ദിവസം മാത്രമാണ് നാലാം സീസണിന്റെ വിജയി ആരാണെന്ന് അറിയാൻ അവശേഷിക്കുന്നത്. വോട്ടിങിന്റെ കാര്യത്തിൽ മുന്നിൽ നിൽക്കുന്നത് ബ്ലെസ്ലി, ദിൽഷ, റിയാസ് എന്നിവരാണ്.
കോമണറായി എത്തി ഓരോരുത്തരുടേയും വീട്ടിലെ അംഗമായി മാറിയ ബിഗ്ബോസ് മലയാളം സീസൺ 6ലെ മത്സരാർത്ഥിയായിരുന്നു റസ്മിൻ ഭായ്. മട്ടാഞ്ചേരിക്കാരിയായ റസ്മിൻ തുടക്കത്തിൽ...