Connect with us

നീ ജയിച്ചാലും ഇല്ലെങ്കിലും നീ പുറത്ത് ഒരുപാട് ഹൃയങ്ങള്‍ കീഴടക്കി, സന്തോഷവും അഭിമാനവുമാണ് എനിക്കിപ്പോള്‍ നിന്നെക്കുറിച്ച് തോന്നുന്നത് റിയാസിനെ പിന്തുണച്ച് നിമിഷ !

TV Shows

നീ ജയിച്ചാലും ഇല്ലെങ്കിലും നീ പുറത്ത് ഒരുപാട് ഹൃയങ്ങള്‍ കീഴടക്കി, സന്തോഷവും അഭിമാനവുമാണ് എനിക്കിപ്പോള്‍ നിന്നെക്കുറിച്ച് തോന്നുന്നത് റിയാസിനെ പിന്തുണച്ച് നിമിഷ !

നീ ജയിച്ചാലും ഇല്ലെങ്കിലും നീ പുറത്ത് ഒരുപാട് ഹൃയങ്ങള്‍ കീഴടക്കി, സന്തോഷവും അഭിമാനവുമാണ് എനിക്കിപ്പോള്‍ നിന്നെക്കുറിച്ച് തോന്നുന്നത് റിയാസിനെ പിന്തുണച്ച് നിമിഷ !

ബിഗ്‌ബോസ് സീസൺ 4 ന്റെ ഫിനാലെ നാളെയാണ് . ആകാംഷയോട് കാത്തിരിക്കുകയാണ് ആരാധകർ ആരാകും വിജയിക്കുക എന്ന് അറിയാനാണ് . പുറത്താക്കപ്പെട്ടവര്‍ വളരെ അപ്രതീക്ഷിതമായാണ് ബിഗ് ബോസ് വീട്ടിലേക്ക് എത്തിച്ചത്. ഓരോരുത്തരും അവരുടെ പ്രിയപ്പെട്ടവരെ കാണാന്‍ ഓടിയെത്തുകയായിരുന്നു. നിമിഷയേയും ജാസ്മിനേയുമാണ് റിയാസ് കാത്തിരുന്നത്. നിമിഷയും ഓടിയെത്തുന്നത്‌റിയാസിന്റെ അരികിലേയ്ക്കാണ്. നിമിഷയെ കണ്ടതും അറിയാതെ കരയുകയാണ് റിയാസ്. നിമിഷയും സന്തോഷം അടക്കാന്‍ കഴിയാതെ കരയുകയാണ്. റിയാസിനെ കണ്ടതും നിമിഷ പറയുന്നത് നിന്നെക്കുറിച്ച് എനിക്ക് ഏറെ അഭിമാനമുണ്ട് എന്നാണ്. ഇത് റിയാസിന്റെ വിജയ സാധ്യതകള്‍ കാട്ടിത്തരുകായിരുന്നു.

ഈ ഷോ നീ ജയിച്ചാലും ഇല്ലെങ്കിലും നീ പുറത്ത് ഒരുപാട് ഹൃയങ്ങള്‍ കീഴടക്കി. ഒരുപാട്, ഒരുപാട് സന്തോഷവും അഭിമാനവുമാണ് എനിക്കിപ്പോള്‍ നിന്നെക്കുറിച്ച് തോന്നുന്നത്. അത്രമാത്രം സപ്പോര്‍ട്ടാണ് നിനക്ക് പുറത്തുള്ളതെന്ന് നിനക്ക് ഊഹിക്കാന്‍പോലും കഴിയില്ല. ഇതെല്ലാം പറഞ്ഞാണ് ഇരുവരും വീടിനകത്തേയ്ക്ക് കയറുന്നത്. അപ്പോഴാണ് റിയാസിന് അയച്ച സാധനങ്ങളെക്കുറിച്ചും നിമിഷ ചോദിക്കുന്നത്. അപ്പോഴാണ് തനിക്കുവന്ന പാഴ്‌സല്‍ ആരാണ് അയച്ചതെന്ന് റിയാസിന് പോലും മനസ്സിലാകുന്നത്. അതിന് പിന്നില്‍ നിമിഷയാണെന്ന് അറിയുന്നതും റിയാസ് പയുന്നത്, അത് എന്റെ സുഹൃത്തുക്കളല്ല അയച്ചതെന്ന് എനിക്കുറപ്പായിരുന്നു. കാരണം അത് വളരെ വിലകൂടിയ തുണികളായിരുന്നു. മറ്റാരോ ആണ് അതിന് പിന്നിലെന്ന് എനിക്കും ഉറപ്പായിരുന്നു.

ജാസ്മിന്‍ എപ്പോഴാണ് എത്തുക എന്നുമെല്ലാം റിയാസ് നിമിഷയോട് ചോദിക്കുന്നുണ്ട്. ഒരുപാട് വിശേഷങ്ങള്‍ ഇരുവര്‍ക്കും പറയാനുണ്ടായിരുന്നു. നിമിഷയുടെ സന്തോഷം വാക്കുകള്‍ക്കൊണ്ട് പറയാന്‍ സാധിക്കുന്നതായിരുന്നില്ല. താന്‍ ഇപ്പോള്‍ ഇവിടേയ്ക്ക് തിരിച്ച് വരുന്നത് പോലും നീ ഉള്ളത്‌കൊണ്ട് മാത്രമാണ്. അല്ലെങ്കില്‍ ഒരിയ്ക്കലും ഞാന്‍ തിരിച്ച് വരില്ലായിരുന്നു, ഇപ്പോള്‍ നിനക്ക് ഇവിടെ ഒരു സപ്പോര്‍ട്ട് ആവശ്യമുണ്ടെന്നും എനിക്കറിയാം. ഞാന്‍ പുറത്ത് പോയതിന് ശേഷവും നീ ഇവിടെ എനിക്കുവേണ്ടി ഒരുപാട് സംസാരിച്ചു. നിനക്ക് എന്നേയും വിശ്വസിക്കാം, ഞാനും പുറത്ത് നിനക്കുവേണ്ടി ചില കാര്യങ്ങള്‍ ചെയ്യുന്നുണ്ട് എന്നാണ് നിമിഷ റിയാസിനോട് പറയുന്നത്.

Continue Reading
You may also like...

More in TV Shows

Trending

Recent

To Top