അജയ് ദേവ്ഗണുമൊത്ത് ചുംബനരംഗങ്ങള്‍ ചെയ്യില്ലെന്ന് കരീന കപൂര്‍; കാരണം ഇതാണ് !
Published on

ബോളിവുഡിലെ പ്രിയ താരങ്ങളാണ് അജയ് ദേവ്ഗണും കരീന കപൂറും. ഇരുവരും നിരവധി ചിത്രങ്ങളില്‍ ഒന്നിച്ച് അഭിനയിച്ചിട്ടുണ്ട്. അജയ്യും കരീനയും പ്രധാന വേഷത്തില്‍ അഭിനയിച്ച് 2013-ല്‍ പുറത്തിറങ്ങിയ ചിത്രമായിരുന്നു സത്യാഗ്രഹ.പ്രകാശ് ഝാ സംവിധാനം ചെയ്ത ചിത്രത്തില്‍ ഇരുവര്‍ക്കുമൊപ്പം അമിതാഭ് ബച്ചന്, അര്ജുന് രാംപാല്‍, മനോജ് ബാജ്പേയ്, അമൃത റാവു എന്നിവരും സുപ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്തിരുന്നു.
ചിത്രത്തില്‍ അജയ്യുടെ ജോടിയായാണ് കരീന എത്തിയത്. ഇതിനു മുമ്പ് നിരവധി ചിത്രങ്ങളില്‍ ഇരുവരും ഒന്നിച്ച് അഭിനയിച്ചിട്ടുണ്ടെങ്കിലും ഈ ചിത്രത്തില്‍ വന്നപ്പോള്‍ കാര്യങ്ങള്‍ മാറിമറിഞ്ഞു.
സിനിമയിലെ പ്രധാനപ്പെട്ട ഒരു രംഗത്തില്‍ അജയ് ദേവ്ഗണുമായുള്ള ചുംബനരംഗം അവതരിപ്പിക്കേണ്ടി വന്ന സാഹചര്യത്തില്‍ കരീന അതിന് വിസമ്മതിക്കുകയായിരുന്നു. ഇത് ആദ്യമായല്ല നടിയോട് സ്ക്രീനില്‍ ചുംബനരംഗം ചെയ്യാന്‍ ആവശ്യപ്പെടുന്നത്.സത്യാഗ്രഹയില്‍ അജയ് ദേവ്ഗണിനെ ചുംബിക്കാന്‍ കരീന മടികാട്ടിയ സംഭവത്തെക്കുറിച്ച് ഗോസിപ്പ് കോളങ്ങള്‍ കണ്ടെത്തിയ കാരണം ഇതായിരുന്നു.
സംവിധായകന് ചുംബനരംഗത്തെക്കുറിച്ച് കരീനയോട് വിശദമായി തന്നെ സംസാരിച്ചെങ്കിലും നടി വിസമ്മതം തുടരുകയായിരുന്നു. അത്തരം സീനുകള്‍ ചെയ്യുന്നത് തനിക്ക് വളരെ അസൗകര്യമാണെന്നായിരുന്നു കരീനയുടെ വിശദീകരണം. എന്നാല്‍ യഥാര്‍ത്ഥ കാരണം മറ്റൊന്നായിരുന്നു.സെയ്ഫ് അലി ഖാനുമായുള്ള വിവാഹം നടക്കാനിരിക്കെയായിരുന്നു സത്യാഗ്രഹയുടെ ഷൂട്ടിങ്ങ്. വിവാഹം ഉടനെ തന്നെ നടക്കാനിടയുള്ളതിനാല്‍ ചുംബനരംഗങ്ങള്‍ ചെയ്താല്‍ അത് കുടുംബജീവിതത്തെയും തന്റെ ഇമേജിനെത്തന്നെയും ബാധിക്കുമോ എന്ന ഭയം കരീനയ്ക്കുണ്ടായിരുന്നു എന്നു തോന്നുന്നു.
അതിനാലായിക്കാം കരീന വിസമ്മതം പ്രകടിപ്പിച്ചത്. എന്നാല്‍ ഇക്കാര്യം സംബന്ധിച്ച് കരീനയോ അജയ് ദേവ്ഗണോ പിന്നീട് സത്യാവസ്ഥ വെളിപ്പെടുത്തിയിട്ടില്ല.ദീര്‍ഘനാളത്തെ പ്രണയത്തിനു ശേഷം കരീന കപൂറും സെയ്ഫ് അലി ഖാനും 2012-ലാണ് വിവാഹിതരായത്. ഇരുവര്‍ക്കും രണ്ട് രണ്ട് ആണ്‍മക്കളാണുള്ളത്. തൈമൂര്‍ അലി ഖാന് പട്ടൗഡി, ജഹാംഗീര്‍ അലി ഖാന് പട്ടൗഡി.
വിവാഹശേഷം സിനിമാഭിനയത്തില്‍ വിട്ടുനില്‍ക്കുകയായിരുന്ന കരീന വീണ്ടും സിനിമയില്‍ സജീവമാകാനുള്ള തയ്യാറെടുപ്പിലാണ്. ആമിര്‍ ഖാന്റെ ലാല്‍ സിങ് ഛദ്ദയില്‍ ഒരു സുപ്രധാന വേഷത്തില്‍ കരീന എത്തുന്നുണ്ട്. ഓഗസ്റ്റ് 11-ന് ചിത്രം തീയറ്ററുകളില്‍ റിലീസ് ചെയ്യും.ഗുഡ് ന്യൂസ് എന്ന പുതിയ ചിത്രത്തിന്റെ ഷൂട്ടിങ്ങ് തിരക്കിലാണ് ഇപ്പോള്‍ കരീന കപൂര്‍. അക്ഷയ് കുമാര്‍, ദില്‍ജിത്ത് ദൊസാഞ്ച്, കിയാര അദ്വാനി എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കള്‍. ഏകദേശം പത്ത് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് കരീന അക്ഷയ് കുമാറിനൊപ്പം ഒരു ചിത്രത്തില്‍ അഭിനയിക്കുന്നത്.
പ്രശസ്ത ബോളിവുഡ് നടൻ അജാസ് ഖാനെതിരെ ബ ലാത്സംഗ പരാതി. വിവാഹവാഗ്ദാനം നൽകിയും താൻ അവതരിപ്പിക്കുന്ന ‘ഹൗസ് അറസ്റ്റ്’ എന്ന ഷോയിൽ...
പഹൽഗാം ഭീ കരാക്രമണത്തിന് പിന്നാലെ പാക് നടൻ ഫവാദ് ഖാന്റേയും ഗായകൻ ആതിഫ് അസ്ലമിന്റേയും ഇൻസ്റ്റഗ്രാം അക്കൗണ്ടുകൾക്ക് കൂടി ഇന്ത്യയിൽ വിലക്ക്....
പ്രശസ്ത ബോളിവുഡ് നടൻ അനിൽ കപൂറിന്റെ മാതാവ് നിർമ്മൽ കപൂർ(90) അന്തരിച്ചു. മുംബൈയിലെ സ്വകാര്യാശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. വാർധക്യ സഹജമായ അസുഖങ്ങളെ...
പ്രേക്ഷകർക്കേറെ പ്രിയങ്കരിയായ താരമാണ് അനു അഗർവാൾ. സോഷ്യൽ മീഡിയയിൽ വളരെ സജീവമാണ് താരം. ഇപ്പോഴിതാ നടി പറഞ്ഞ ചില കാര്യങ്ങളാണ് സോഷ്യൽ...
ബോളിവുഡിൽ നിരവധി ആരാധകരുള്ള താരജോഡികളാണ് ഐശ്വര്യ റായും അഭിഷേക് ബച്ചനും. ഇരുവരുടേയും അഭിമുഖങ്ങളും മറ്റും സോഷ്യൽ മീഡിയയിൽ ചർച്ചയായി മാറാറുണ്ട്. എന്നും...