ബോളിവുഡ് താരം ഷാഹിദ് കപൂറിന്റെ ഭാര്യയും യൂട്യൂബറുമായ മീര രജ്പുത് സോഷ്യല്‍മീഡിയയില്‍ സജീവമാണ്. ഇടയ്ക്കിടെ വിശേഷങ്ങളും ചിത്രങ്ങളും പങ്കുവെച്ച് എത്താറുള്ള മീര ഇത്തവണ ഒരു മുന്നറിയിപ്പാണ് പങ്കുവെച്ചിരിക്കുന്നത്. ഇറ്റലിയിലെ ഒരു ഹോട്ടലിനെക്കുറിച്ചാണ് മീര പറയുന്നത്.
നിലവില്‍ ഇറ്റലിയില്‍ അവധി ആഘോഷത്തിലാണ് മീരയും കുടുംബവും. ഇറ്റലിയിലെ ഒരു ഹോട്ടലില്‍ തനിക്ക് നേരിടേണ്ടി വന്ന ബുദ്ധിമുട്ട് ആരാധകരുമായി പങ്കുവയ്ക്കുകയാണ് താരം. ഇന്‍സ്റ്റഗ്രാമിലൂടെയായിരുന്നു താരത്തിന്റെ പ്രതികരണം. വ്യത്തിയില്ലാത്ത ഷീറ്റുകളാണ് ഇവിടെയുണ്ടായിരുന്നതെന്നും മീര കുറിച്ചു.
ഹോട്ടലിന്റെ പേര് ടാഗ് ചെയ്തുകൊണ്ടായിരുന്നു മീരയുടെ പോസ്റ്റ്. നിങ്ങള്‍ ഒരു ഇന്ത്യക്കാരനോ വെജിറ്റേറിയനോ ആണെങ്കില്‍ ഈ ഹോട്ടല്‍ ഒഴിവാക്കണമെന്നും ഇവര്‍ പറയുന്നു. പരിമിതമായ ഭക്ഷണ ഓപ്ഷനുകളാണ് ഇവിടെയുള്ളത്.
മാത്രമല്ല വെജിറ്റേറിയന്‍സിനെ സംതൃപ്തിപ്പെടുത്തുന്ന ഒരു ഫുഡ് ഐറ്റവും ഇവിടെയില്ലെന്നും മുറിച്ച പഴങ്ങള്‍ കൂട്ടിവെക്കുന്നത് ഒരു ഡെസേര്‍ട്ട് അല്ലെന്നും ഇവര്‍ സോഷ്യല്‍മീഡിയയില്‍ കുറിച്ചു.
പ്രേക്ഷകരെ ഏറെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത കഥാപാത്രങ്ങളാണ് ഷാജി പാപ്പനും അറക്കൽ അബുവുമൊക്കെ. ആട് ഒന്നും രണ്ടും ചിത്രങ്ങളിലൂടെയാണ് ഈ കഥാപാത്രങ്ങളെ...
കുറച്ച് നാളുകൾക്ക് മുമ്പായിരുന്നു നടൻ സെയ്ഫ് അലി ഖാന് കുത്തേറ്റ സംഭവം വലിയ വാർത്തായായിരുന്നത്. ഇപ്പോഴിതാ തന്റെ അറസ്റ്റ് നിയമവിരുദ്ധമായി പ്രഖ്യാപിക്കണമെന്ന്...
ഇന്ത്യ- പാക് അതിർത്തിയിൽ സംഘർഷാവസ്ഥ രൂക്ഷമായിരിക്കുകയാണ്. ഈ വേളയിൽ ജനങ്ങളുടെ മനോധൈര്യം തകർക്കുന്ന തരത്തിലുള്ള വാർത്തകളും വിവരങ്ങളും പ്രചരിപ്പിക്കരുതെന്ന് പറയുകയാണ് മേജർ...