
News
പരാജയത്തിന് പിന്നാലെ ഒടിടി റിലീസിനൊരുങ്ങി അക്ഷയ് കുമാറിന്റെ സാമ്രാട്ട് പൃഥ്വിരാജ്
പരാജയത്തിന് പിന്നാലെ ഒടിടി റിലീസിനൊരുങ്ങി അക്ഷയ് കുമാറിന്റെ സാമ്രാട്ട് പൃഥ്വിരാജ്

ബോളിവുഡില്‍ നിരവധി ആരാധകരുള്ള താരമാണ് അക്ഷയ് കുമാര്‍. എന്നാല്‍ അടുത്തിടെയായി പുറത്തെത്തിയ സാമ്രാട്ട് പൃഥ്വിരാജ് എന്ന ചിത്രം ബോക്സ് ഓഫീസില്‍ പരാജമായിരുന്നു. ഇപ്പോഴിതാ ഈ ചിത്രം ഒടിടി റിലീസിനൊരുങ്ങുകയാണ്. ആമസോണ്‍ െ്രെപമില്‍ ജൂലൈ ഒന്നിനാണ് ചിത്രം റിലീസ് ചെയ്യുന്നത്. ഹിന്ദിയ്ക്ക് പുറമെ തമിഴ്, തെലുങ്ക് ഭാഷകളിലും െ്രെപമില്‍ ചിത്രം കാണാം.
ജൂണ്‍ മൂന്നിനായിരുന്നു ചിത്രം തിയേറ്ററുകളിലെത്തിയത്. 200 കോടി ബജറ്റ് കണക്കാക്കപ്പെടുന്ന ചിത്രത്തിന്റെ ഇന്ത്യന്‍ കളക്ഷന്‍ 70 കോടിയില്‍ താഴെയാണ്. റിലീസ് ചെയ്യപ്പെട്ട വിദേശ മാര്‍ക്കറ്റുകളിലും മോശം പ്രകടനമായിരുന്നു ചിത്രം കാഴ്ചവെച്ചത്. ആഗോള ബോക്സ് ഓഫീസില്‍ 90 കോടിക്ക് താഴെയാണ് ചിത്രത്തിന്റെ കളക്ഷന്‍.
ഡിജിറ്റല്‍, സാറ്റലൈറ്റ് അവകാശങ്ങള്‍ കണക്ക് കൂട്ടിയാല്‍ പോലും ചിത്രം 100 കോടിയിലധികം നഷ്ടമുണ്ടാക്കുമെന്നാണ് വിലയിരുത്തല്‍. ചന്ദ്രപ്രകാശ് ദ്വിവേദിയാണ് ‘സാമ്രാട്ട് പൃഥ്വിരാജി’ന്റെ രചനയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത്.
സഞ്ജയ് ദത്ത്, സോനു സൂദ്, മാനവ് വിജ്, അശുതോഷ് റാണ, സാക്ഷി തന്‍വാര്‍, ലളിത് തിവാരി, അജോയ് ചക്രവര്‍ത്തി, ഗോവിന്ദ് പാണ്ഡേ തുടങ്ങിയവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. യാഷ് രാജ് ഫിലിംസ് ആണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.
പ്രശസ്ത കന്നഡ സിനമ- ടെലിവിഷൻ താരം രാകേഷ് പൂജാരി(34) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്നാണ് അന്ത്യം സംഭവിച്ചതെന്നാണ് വിവരം. ഉടുപ്പിയിൽ സുഹൃത്തിന്റെ വിവാഹാഘോഷത്തിൽ...
പ്രേക്ഷകർക്കേറെ പ്രിയങ്കരനാണ് നടന് ധ്യാൻ ശ്രീനിവാസൻ. ഇപ്പോഴിതാ കുറച്ച് നാളുകൾക്ക് മുമ്പ് നിർമാതാവ് ലിസ്റ്റിൻ സ്റ്റീഫൻ നടത്തിയ പരാമർശം തന്നെ കുറിച്ചാണെന്ന്...
കഴിഞ്ഞ ദിവസമായിരുന്നു മാതൃദിനം. നിരവധി താരങ്ങളാണ് തങ്ങളുടെ അമ്മമാർക്കൊപ്പമുള്ള ചിത്രങ്ങൾ പങ്കുവെച്ച് എത്തിയിരുന്നത്. ഈ വേളയിൽ നടി കാവ്യ മാധവന്റെ ഫാൻ...
മലയാളികളുടെ പ്രിയപ്പെട്ട നടിമാരിൽ ഒരാളാണ് നവ്യ നായർ. ദിലീപിന്റെ നായികയായി ഇഷ്ടം എന്ന ചിത്രത്തിലൂടെയാണ് നവ്യ മലയാള സിനിമ രംഗത്ത് എത്തുന്നത്....
സംവിധായകൻ പ്രിയദർശൻ തിരക്കഥ എഴുതി ആലപ്പി അഷറഫ് സംവിധാനം ചെയ്ത് 1986-ൽ പുറത്തിറങ്ങിയ ചിത്രമാണ് നിന്നിഷ്ടം എന്നിഷ്ടം. മോഹൻലാൽ നായകനായി എത്തിയ...