ജോണി ഡെപ്പിനെ ക്യാപ്റ്റന്‍ ജാക്ക് സ്പാരോയായി തിരികെ കൊണ്ടുവരാന്‍ ഡിസ്നി വാഗ്ദാനം ചെയ്തിരിക്കുന്നത് 2,535 കോടി രൂപയും 301 മില്യണ്‍ ഡോളര്‍ ഔദ്യോഗിക ഖേദ പ്രകടനവും?

നിരവധി ആരാധകരുള്ള താരമാണ് ജോണി ഡെപ്പ്. പൈറേറ്റ്സ് ഓഫ് കരീബിയന്‍ ഫ്രാഞ്ചൈസിയില്‍ ജനപ്രിയ കഥാപാത്രമായ ക്യാപ്റ്റന്‍ ജാക്ക് സ്പാരോയെ അവതരിപ്പിക്കാന്‍ ജോണി ഡെപ്പുമായി ഡിസ്നി സ്റ്റുഡിയോസ് ചര്‍ച്ചകള്‍ നടത്തുന്നുണ്ടെന്ന് അടുത്തിടെ വാര്‍ത്ത വന്നിരുന്നു. റെക്കോഡ് തുകയ്ക്കാണ് ജോണി ഡെപ്പിനെ ഡിസ്നി സമീപിച്ചത് എന്നാണ് വിവരം.
ജോണി ഡെപ്പിനെ തിരികെ കൊണ്ടുവരാന്‍ 2,535 കോടി രൂപയാണ് ഡിസ്നി വാഗ്ദാനം ചെയ്തിരിക്കുന്നത് എന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍. 2,535 കോടിയോടൊപ്പം (301 മില്യണ്‍ ഡോളര്‍) ഔദ്യോഗികമായി ഒരു ഖേദ പ്രകടനത്തിനും ഡിസ്നി തയ്യാറാകുന്നുണ്ട് എന്നും വാര്‍ത്തയുണ്ട്. ജോണി ഡെപ്പും മുന്‍ഭാര്യ ആംബര്‍ ഹേഡും തമ്മിലുള്ള മാനനഷ്ടക്കേസിലെ അന്തിമ വിധി ഡെപ്പിനനുകൂലമായി വന്നതോടെയാണ് ഈ നീക്കം.
എന്നാല്‍ കരാറില്‍ നിന്നും പിന്മാറി ഏകദേശം നാല് വര്‍ഷത്തിന് ശേഷം നടന് ഡിസ്നിയുമായി കൈകോര്‍ക്കുമെന്ന റിപ്പോര്‍ട്ടുകള്‍ ജോണി ഡെപ്പിന്റെ പ്രതിനിധി നിഷേധിച്ചു. ഇത് ആരോ ഉണ്ടാക്കിയ വാര്‍ത്തയെന്നാണ് ജോണി ഡെപ്പിന്റെ പ്രതിനിധി പറയുന്നത്.
ബോളിവുഡ് നടൻ സൽമാൻ ഖാന്റെ വീട്ടിൽ അതിക്രമിച്ച് കയറിയ യുവാവ് പിടിയിൽ. നടന്റെ മുംബൈയിലെ ബാന്ദ്രയിലെ ഗാലക്സി അപ്പാർട്ട്മെന്റിലാണ് യുവാവ് അതിക്രമിച്ച്...
പ്രമുഖ ഫോട്ടോഗ്രാഫറും നടനുമായ രാധാകൃഷ്ണൻ ചക്യാട്ട് അന്തരിച്ചു. വെള്ളിയാഴ്ച വെളുപ്പിന് ആണ് അന്ത്യം സംഭവിച്ചത്. ഹൃദയാഘാതം മൂലമായിരുന്നു അന്ത്യം. പിക്സൽ വില്ലേജ്...
സിനിമയിൽ എത്തുന്നതിന് മുൻപ് തന്നെ നിറയെ ആരാധകരെ സ്വന്തമാക്കിയ താരമാണ് പ്രണവ് മോഹൻലാൽ. പ്രേക്ഷകർക്കേറെ പ്രിയങ്കരനാണ് മോഹൻലാലിന്റെ മകനും നടനുമായ പ്രണവ്...