
Malayalam
ഓരാളെ ചുംബിച്ചിട്ടുണ്ട്, ചീറ്റ് ചെയ്തിട്ടുണ്ടെന്ന് തുറന്ന് സമ്മതിച്ച് റോബിൻ; അഭിമുഖം ശ്രദ്ധ നേടുന്നു
ഓരാളെ ചുംബിച്ചിട്ടുണ്ട്, ചീറ്റ് ചെയ്തിട്ടുണ്ടെന്ന് തുറന്ന് സമ്മതിച്ച് റോബിൻ; അഭിമുഖം ശ്രദ്ധ നേടുന്നു
Published on

ബിഗ് ബോസ് ഗ്രാൻഡ് ഫിനാലെയിലേക്ക് അടുത്തുകൊണ്ടിരിക്കുകയാണ്. മത്സരാർഥികളിൽ ഏറ്റവും കൂടുതൽ ജനപ്രിയനാണ് ഡോ. റോബിൻ രാധാകൃഷ്ണൻ. ബിഗ് ബോസിൽ നിന്ന് പുറത്താക്കപ്പെട്ടെങ്കിലും റോബിനിപ്പോഴും നിരവധി ആരാധകരാണ്. റിയാസ് എന്ന മത്സരാർഥിയെ ടാസ്കിനിടയിൽ തല്ലിയതിന്റെ പേരിലായിരുന്നു റോബിനെ ബിഗ് ബോസ് പുറത്താക്കിയത്. പുറത്തിറങ്ങിയതിന് ശേഷം നിരവധി അഭിമുഖങ്ങളാണ് റോബിൻ നൽകിയത്
ഇപ്പോഴിതാ സോഷ്യല്‍ മീഡിയയില്‍ ഇടംപിടിക്കുന്നത് ഡോക്ടറിന്റെ പുതിയ അഭിമുഖമാണ്. നടി പാര്‍വതിയോടാണ് മനസ് തുറന്നത്. ചോദിച്ച ചോദ്യങ്ങള്‍ക്കെല്ലാം സത്യസന്ധമായി മറുപടി നല്‍കിയിട്ടുണ്ട്. ബിഗ് ബോസ് ഹൗസില്‍ ഡോക്ടറെ ചുറ്റിപ്പറ്റി പല വഴക്കുകളും നടന്നിട്ടുണ്ടെങ്കിലും സത്യസന്ധത കൈ വിട്ടിരുന്നില്ല. കൂടാതെ ചെയ്ത തെറ്റുകള്‍ ഏറ്റുപറയുകയും ചെയ്തിരുന്നു.
താന്‍ ഓരാളെ ചുംബിച്ചിട്ടുണ്ടെന്ന് തുറന്ന് പറയുകയാണ് ഡോക്ടര്‍ റോബിന്. നടി പാര്‍വതിയുടെ യൂട്യൂബ് ചാനലിന് നല്കിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. എന്നാല്‍ ആരെ എങ്ങനെ എപ്പോള്‍ തുടങ്ങിയ കാര്യങ്ങളൊന്നും ഡോക്ടര്‍ പറഞ്ഞില്ല. പാര്‍വതിയും ഇതിനെ കുറിച്ച് അധികം ചോദ്യങ്ങള്‍ ചോദിച്ചില്ല. കൂടാതെ താന്‍ ചീറ്റ് ചെയ്തിട്ടുണ്ടെന്നും റോബിന് ഡോക്ടര്‍ തുറന്ന് സമ്മതിക്കുന്നുണ്ട്. ഒപ്പം തന്നെ എന്താണ് ചെയ്തതെന്ന് പറയില്ലെന്നും ഡേക്ടര്‍ കൂട്ടിച്ചേര്‍ത്തു. ഇപ്പോള്‍ താന്‍ അങ്ങനെയല്ലെന്നും ഇതിനോടൊപ്പം കൂട്ടിച്ചേര്‍ത്തു. താന്‍ മദ്യപിക്കില്ലെന്നും സ്മോക്ക് ചെയ്യില്ലെന്നു ഇതേ അഭിമുഖത്തില്‍ പറയുന്നുണ്ട്. കൂടാതെ ടാറ്റു ചെയ്തിട്ടില്ലെന്നും ചെയ്യുന്നത് ഇഷ്ടമാണെന്നും റേബിന്‍ പാര്‍വതിയുടെ ചോദ്യത്തിന് മറുപടിയായി പറഞ്ഞു.
പിറന്നാള്‍ ഒറ്റയ്ക്ക് ആഘോഷിച്ചിട്ടുണ്ടെന്നും റോബിന് പറയുന്നു. വളരെ വൈകാരികമായിട്ടാണ് സംസാരിച്ചത്. കോളേജ് കാലഘട്ടത്തിലെ സംഭവമാണ് പറഞ്ഞത്. ‘ചെറുപ്പം മുതലെ വീട്ടില്‍ പിറന്നാള്‍ ആഘോഷിക്കുമായിരുന്നു. എന്നാല്‍ കോളേജിലേയ്ക്ക് എത്തിയപ്പോള്‍ സുഹൃത്തുക്കള്‍ എന്റെ പിറന്നാള്‍ വിട്ടു പോയ അവസരങ്ങളുണ്ടായിട്ടുണ്ട്. അങ്ങനെയുളള അവസരങ്ങളില്‍ കേക്ക് വാങ്ങി ഒറ്റയ്ക്ക് മുറിയ്ക്കും. എന്നിട്ട് അമ്മയോട് സുഹൃത്തുക്കളോടൊപ്പം പിറന്നാള്‍ ആഘോഷിച്ചെന്ന് പറയുമായിരുന്നു’; വൈകാരികമായി ഡോക്ടര്‍ പറഞ്ഞു.
പ്രേക്ഷകർക്കേറെ പ്രിയങ്കരനാണ് മോഹൻലാലിന്റെ മകനും നടനുമായ പ്രണവ് മോഹൻലാൽ. ഇന്ന് സിനിമയിൽ ഉള്ളതിനേക്കാൾ പ്രണവിന്റെ യഥാർത്ഥ ജീവിതത്തെ ആരാധനയോടെ നോക്കി കാണുന്നവരാണ്...
ഏപ്രിൽ 25ന് ആണ് മോഹൻലാൽ – തരുൺ മൂർത്തി കൂട്ടുകെട്ടിൽ പുറത്തെത്തിയ തുടരും തിയേറ്ററുകളിലെത്തിയത്. ചിത്രം ആഗോള ബോക്സ് ഓഫീസിൽ ചിത്രം...
പഹൽഗാമിൽ പാക് തീ വ്രവീദികൾ നടത്തിയ ആ ക്രമണത്തിൽ പൊലിഞ്ഞ ജീവനുകൾക്ക് തിരിച്ചടി നൽകി ഇന്ത്യ. ഓപറേഷൻ സിന്ദൂറിലൂടെയാണ് പാകിസ്ഥാനിലെയും പാക്...
ഓർത്തുവയ്ക്കാൻ ഒരു പിടി മനോഹരമായ ഗാനങ്ങൾ മലയാളികൾക്കു സമ്മാനിച്ച പ്രശസ്ത സംഗീതസംവിധായകൻ അലക്സ് പോൾ സംവിധായകനാകുന്നു. എവേക് (Awake) എന്ന ചിത്രമാണ്...
പഹൽഗാമിൽ പാക് തീ വ്രവീദികൾ നടത്തിയ ആ ക്രമണത്തിൽ പൊലിഞ്ഞ ജീവനുകൾക്ക് തിരിച്ചടി നൽകിയ ഇന്ത്യൻ ആർമിയെ പ്രശംസിച്ച് നടൻമാരായ മമ്മൂട്ടിയും...