Connect with us

ഭക്ഷണം കഴിക്കാൻ പോലും പണമില്ലാതെ ഡോർമെട്രിയിൽ ജീവിച്ചു, ആത്മഹത്യയെ കുറിച്ച് ചിന്തിച്ചു പിന്നീട് നടന്നത്, ജീവിതത്തിൽ സംഭവിച്ചത് ഇങ്ങനെ; ആദ്യമായി ബിഗ് ബോസ്സ് താരം ഡെയ്‌സിയുടെ തുറന്ന് പറച്ചിൽ

Malayalam

ഭക്ഷണം കഴിക്കാൻ പോലും പണമില്ലാതെ ഡോർമെട്രിയിൽ ജീവിച്ചു, ആത്മഹത്യയെ കുറിച്ച് ചിന്തിച്ചു പിന്നീട് നടന്നത്, ജീവിതത്തിൽ സംഭവിച്ചത് ഇങ്ങനെ; ആദ്യമായി ബിഗ് ബോസ്സ് താരം ഡെയ്‌സിയുടെ തുറന്ന് പറച്ചിൽ

ഭക്ഷണം കഴിക്കാൻ പോലും പണമില്ലാതെ ഡോർമെട്രിയിൽ ജീവിച്ചു, ആത്മഹത്യയെ കുറിച്ച് ചിന്തിച്ചു പിന്നീട് നടന്നത്, ജീവിതത്തിൽ സംഭവിച്ചത് ഇങ്ങനെ; ആദ്യമായി ബിഗ് ബോസ്സ് താരം ഡെയ്‌സിയുടെ തുറന്ന് പറച്ചിൽ

ബി​ഗ്ബോസ് സീസൺ 4 ലൂടെ പ്രേക്ഷകർക്ക് പരിചിതയായ താരമാണ് ഡെയ്‌സി ഡേവിഡ്. അധിക നാൾ ഡെയ്‌സിയ്ക്ക് ഷോയിൽ പിടിച്ച് നിൽക്കാനായി. പ്രേക്ഷക പിന്തുണ ഇല്ലാത്തത് കൊണ്ട് മാത്രം ഷോയിൽ നിന്ന് പുറത്തായി

വിവാഹ ഫോട്ടോഗ്രഫിയിലും ഫാഷൻ ഫോട്ടോഗ്രഫിയിലും ഇതിനകം തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുള്ള ഡെയ്സി കേരളത്തിലെ അറിയപ്പെടുന്ന സെലിബ്രിറ്റി ഫോട്ടോഗ്രാഫറാണ്. ഇപ്പോഴിതാ ഒരുപാട് ബുദ്ധിമുട്ടുകൾ സഹിച്ചാണ് താൻ ഇന്നികാണുന്ന നിലയിലെത്തിയതെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ഡെയ്‌സി.

മുംബൈയിൽ ആണ് ജനിച്ചത്. പത്ത് വയസ്സ് വരെ കേരളത്തിലാണ് വളർന്നത്. പ്ലസ് ടു കഴിഞ്ഞപ്പോഴാണ് തനിക്ക് ഫോട്ടോഗ്രാഫി ഫീൽഡിനോട് താത്പര്യം വന്നത്. എന്നാൽ തന്റെ വീട്ടുകാർക്ക് അതിൽ താത്പര്യം ഉണ്ടായിരുന്നില്ലെന്നും, പെൺകുട്ടികൾക്ക് പറ്റിയ ഫീൽഡ് അല്ലെന്നായിരുന്നു അവരുടെ അഭിപ്രായം. മോശം രംഗമാണ് ഫോട്ടോഗ്രഫി എന്ന പൊതു സംസാരത്തിൽ തന്നെ അവരും വിശ്വസിച്ചുവെന്നും ഡെയ്സി പറഞ്ഞു. ബി കോം ഫൈനൽ ആയപ്പോഴാണ് തന്റെ ഫീൽഡ് ഫോട്ടോഗ്രാഫി തന്നെയാണ് എന്ന് ഉറപ്പിച്ചത്. തന്റെ അനിയനും ഫോട്ടോഗ്രാഫിയിൽ ആണ് താത്പര്യം. എന്നാൽ അവന് വേണ്ട ക്യാമറയും കാര്യങ്ങളും എല്ലാം വീട്ടുകാർ തന്നെ വാങ്ങിക്കൊടുത്തത് കണ്ടപ്പോൾ എന്തുകൊണ്ട് എന്നെ സപ്പോർട്ട് ചെയ്യുന്നില്ല എന്ന് ഓർത്ത് വിഷമം തോന്നിയിരുന്നു.

നിനക്ക് ഞാൻ എന്റെ വണ്ടിയുടെ ചാവി തരാം പകരം എനിക്ക് ക്യാമറ തരണം എന്ന് പറഞ്ഞ് അനിയന്റെ കെെയ്യിൽ നിന്ന് ക്യാമറ വാങ്ങിയതോടെയാണ് തന്റെ ഫോട്ടോ​ഗ്രഫി ജീവിതം ആരംഭിക്കുന്നത്. യൂട്യൂബ് നോക്കിയും, പുറത്ത് കുറേ പ്രാക്ടീസ് ചെയ്തുമാണ് താൻ ഫോട്ടോഗ്രാഫി പഠിച്ചതെന്നും അവര്‍ പറഞ്ഞു.

താൻ ആദ്യം പോർട്ട് ഫോളിയോ ഷൂട്ട് ചെയ്തത് മുംബൈയിൽ വച്ചാണ് അന്ന് 2500 രൂപയാണ് ആദ്യമായി കിട്ടിയ പ്രതിഫലം. കേരളത്തിൽ വന്ന് ഫോട്ടോ​ഗ്രഫി ചെയ്യാൻ ആ​ഗ്രഹിച്ചിരുന്നെന്നും ഉണ്ടായിരുന്ന ജോലി കളഞ്ഞാണ് കേരളത്തിലെത്തിയതെന്നും അവർ പറഞ്ഞു. എന്നാൽ ആദ്യ നാളുകൾ അത്ര സു​ഗമല്ലയിരുന്നെന്നും ഭക്ഷണം കഴിക്കാൻ പോലും പണമില്ലാതെ ഡോർമെട്രിയിൽ ജീവിച്ചു.

പലപ്പോഴും ആത്മഹത്യയെ കുറിച്ചു പോലും ചിന്തിച്ചിരുന്നെന്നും എന്നാൽ പിന്നീട് തിരിച്ചു പോയി നാരീസ് ഫോട്ടോഗ്രാഫി എന്ന പേരിൽ മുബെെയിൽ ഫീമെയിൽ വെഡ്ഡിങ് ഫോട്ടോഗ്രാഫി കമ്പനി ആരംഭിച്ചുവെന്നും ഡെയ്സി പറഞ്ഞു. ആഗ്രഹം ഉണ്ടെങ്കിൽ, പാഷനെ പിൻതുടരൂ.. എത്ര കഷ്ടപ്പെട്ടിട്ടായാലും സാധിയ്ക്കാൻ പറ്റും എന്ന് എനിക്ക് ബോധ്യമായിയെന്നും ഡെയ്സി കൂട്ടിച്ചേർത്തു.

More in Malayalam

Trending

Recent

To Top