
Bollywood
പിറന്നാൾ ആഘോഷത്തിനായി പാരീസിലേക്ക് പറന്ന് അര്ജുന് കപൂറും കാമുകി മലൈക അറോറയും; വിമാനത്താവളത്തിൽ പാപ്പരാസികൾ വളഞ്ഞു
പിറന്നാൾ ആഘോഷത്തിനായി പാരീസിലേക്ക് പറന്ന് അര്ജുന് കപൂറും കാമുകി മലൈക അറോറയും; വിമാനത്താവളത്തിൽ പാപ്പരാസികൾ വളഞ്ഞു

ജൂണ്‍ 26നാണ് അര്ജുന് കപൂറിന്റെ പിറന്നാള്‍. പിറന്നാൾ ആഘോഷത്തിനായി പാരീസിലേക്ക് പറന്നിരിക്കുകയാണ് അര്ജുന് കപൂറും കാമുകി മലൈക അറോറയും. ഇനി ഒരു മാസത്തിനു ശേഷമാകും ഇവര്‍ തിരിച്ചെത്തുക.
അർജുൻ കപൂറും മലൈക അറോറയും തമ്മിലുള്ള പ്രണബന്ധം ഉടൻ വിവാഹത്തിലെത്തുമെന്നും ഇവരോട് അടുത്തവൃത്തങ്ങൾ സൂചന നൽകിയിരുന്നു. വിവാഹം ഈ വർഷം അവസാനം ഉണ്ടായേക്കും.
പ്രായവ്യത്യാസത്തെചൊല്ലി ഇരുവര്‍ക്കുമെതിരെ വലിയ വിമര്‍ശനങ്ങളാണ് ഉയര്‍ന്നുവന്നത്. 2019ലാണ് സോഷ്യല്‍മീഡിയയിലൂടെ ഇരുവരും പ്രണയം തുറന്ന് പറഞ്ഞത്. 48കാരിയാണ് മലൈക, 36 വയസ്സാണ് അര്ജുന്. ഈ പ്രായവ്യത്യാസത്തെ ചൊല്ലിയുള്ള ട്രോളുകളോട് അടുത്തിടെ രൂക്ഷമായ ഭാഷയില്‍ അര്ജുന് മറുപടി നല്‍കുകയും ചെയ്തിരുന്നു.
1998 ലാണ് ബോളിവുഡ് നടന് അർബാസ് ഖാനെ മലൈക വിവാഹം ചെയ്യുന്നത്. ഈ ദാമ്പത്യത്തിൽ ഇവർക്ക് അർഹാൻ എന്നൊരു മകനുണ്ട്. 48 കാരിയായ മലൈക 2016 ൽ അർബാസ് ഖാനിൽ നിന്നു വിവാഹമോചനം നേടിയിരുന്നു. ഇതിനുപിന്നാലെ മലൈക മുപ്പത്തിനാലുകാരനായ അർജുനുമായി ലിവിങ് റിലേഷനിലാണെന്ന തരത്തിൽ വാർത്തകൾ പ്രചരിക്കാനും തുടങ്ങി. അർബാസ് ഖാനും മലൈക അരോറയും വിവാഹമോചിതരാകാൻ പ്രധാനകാരണം നടിക്ക് അർജുൻ കപൂറുമായുള്ള ബന്ധമാണെന്ന് റിപ്പോർട്ട് ഉണ്ടായിരുന്നു. ഈ വിഷയത്തിൽ പ്രതികരണവുമായി ആരും രംഗത്തെത്തിയതുമില്ല. ഇരുവരുടെയും പ്രായവ്യത്യാസത്തെ ചൊല്ലിയും ഏറെ വിമർശനം ഉണ്ടായിരുന്നു.
ബോളിവുഡിൽ നിരവധി ആരാധകരുള്ള താരജോഡികളാണ് ഐശ്വര്യ റായും അഭിഷേക് ബച്ചനും. ഇരുവരുടേയും അഭിമുഖങ്ങളും മറ്റും സോഷ്യൽ മീഡിയയിൽ ചർച്ചയായി മാറാറുണ്ട്. എന്നും...
ബോളിവുഡിന്റെ പ്രിയ താരമാണ് ആമിർ ഖാൻ. അദ്ദേഹത്തിന്റേതായി പുറത്തെത്താറുള്ള വിശേഷങ്ങളെല്ലാം തന്നെ വൈറലായി മാറാറുമുണ്ട്. ഇപ്പോഴിതാ തന്റെ വ്യക്ത ജീവിതത്തെ കുറിച്ച്...
കുറച്ച് നാളുകൾക്ക് മുമ്പ് ആണ് പ്രിയദർശന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന ബോളിവുഡ് ചിത്രം ‘ഹേരാ ഫേരി 3’-ൽ നിന്ന് നടൻ പരേഷ് റാവൽ...
ബോളുവുഡിൽ നിരവധി ആരാധകരുള്ള നടിയാണ് ദീപിക പദുകോൺ. ഇപ്പോഴിതാ പ്രശസ്തമായ ഹോളിവുഡിന്റെ ‘വാക്ക് ഓഫ് ഫെയിമി’ൽ ദീപികയ്ക്ക് ആദരം ലഭിച്ചിരിക്കുകയാണ്. സിനിമ,...
ഇന്നും ബോളിവുഡിൽ നിരവധി ആരാധകരുള്ള താരമാണ് ആമിർ ഖാൻ. സോഷ്യൽ മീഡിയയിലെല്ലാം അദ്ദേഹത്തിന്റെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. കുറേയധികം...