Connect with us

അവനെ പോലെയുള്ള ആളുകളെ ഇപ്പോഴും വൃത്തികെട്ട രീതിയിൽ കാണാനാണ് പലർക്കും ഇഷ്ടം; മലയാളികൾക്ക് ദഹിക്കാത്ത ആശയങ്ങൾ; ഭൂരിപക്ഷം വരുന്ന ടോക്സിക് സമൂഹം ഇപ്പോഴും അവനെ അതിക്രൂരമായി അപഹസിക്കുകയാണ്; റിയാസ് ഈ ആഴ്ച പുറത്താകുമെന്ന് റിപ്പോർട്ട്; കുറിപ്പ് വൈറലാകുന്നു!

TV Shows

അവനെ പോലെയുള്ള ആളുകളെ ഇപ്പോഴും വൃത്തികെട്ട രീതിയിൽ കാണാനാണ് പലർക്കും ഇഷ്ടം; മലയാളികൾക്ക് ദഹിക്കാത്ത ആശയങ്ങൾ; ഭൂരിപക്ഷം വരുന്ന ടോക്സിക് സമൂഹം ഇപ്പോഴും അവനെ അതിക്രൂരമായി അപഹസിക്കുകയാണ്; റിയാസ് ഈ ആഴ്ച പുറത്താകുമെന്ന് റിപ്പോർട്ട്; കുറിപ്പ് വൈറലാകുന്നു!

അവനെ പോലെയുള്ള ആളുകളെ ഇപ്പോഴും വൃത്തികെട്ട രീതിയിൽ കാണാനാണ് പലർക്കും ഇഷ്ടം; മലയാളികൾക്ക് ദഹിക്കാത്ത ആശയങ്ങൾ; ഭൂരിപക്ഷം വരുന്ന ടോക്സിക് സമൂഹം ഇപ്പോഴും അവനെ അതിക്രൂരമായി അപഹസിക്കുകയാണ്; റിയാസ് ഈ ആഴ്ച പുറത്താകുമെന്ന് റിപ്പോർട്ട്; കുറിപ്പ് വൈറലാകുന്നു!

ബി​ഗ് ബോസ് മലയാള സീസൺ ഫോർ അതിഗംഭീരമായി മുന്നേറുകയാണ്. ഷോയിൽ നാൽപത്തി രണ്ടാം ദിവസം വന്ന വൈൽഡ് കാർഡായിരുന്നു റിയാസ് സലീം. സോഷ്യൽമീ‍ഡിയ ഇൻഫ്ല്യൂവൻസർ‌ എന്ന ടൈറ്റിലുമായാണ് റിയാസ് വീട്ടിലേക്ക് പ്രവേശിച്ചത്. നിലവിൽ ബിഗ് ബോസ് വീട്ടിൽ ഇൻഫ്ലുവൻസർ ആയിരിക്കുകയാണ്.

വൈൽഡ് കാർഡായി മോഹൻലാലിന്റെ അടുത്ത് വന്ന് സ്വയം പരിചയപ്പെടുത്താൻ തുടങ്ങിയപ്പോൾ മുതൽ റിയാസിന് ഹേറ്റഴ്സ് ഉണ്ടാകാൻ തുടങ്ങി. മലയാളികൾക്ക് ദഹിക്കാത്ത പല ആശയങ്ങളെ കുറിച്ചും ഒന്നാം ദിവസം മുതൽ റിയാസ് സംസാരിച്ച് തുടങ്ങി.

ഒപ്പം വീട്ടിലെ മത്സരാർഥിയായിരുന്ന ജാസ്മിനെ ഇഷ്ടപ്പെടുന്നുവെന്ന് പറയുകയും ഒപ്പം റോസാപ്പൂ സമ്മാനിക്കുകയും ചെയ്തു. ജാസ്മിന് റിയാസ് വരുന്ന സമയത്ത് പുറത്ത് വളരെ അധികം ഹേറ്റേഴ്സുണ്ടായിരുന്നു. കളി കണ്ടിട്ട് വീട്ടിലേക്ക് വന്നിട്ടും റിയാസ് ജാസ്മിനെ മാത്രമാണ് പിന്തുണച്ചത്. റോബിന്റെ ഫാൻബേസ് കണ്ട് റോബിനൊപ്പം നിൽക്കാൻ പോയില്ല. മാത്രമല്ല റോബിനെതിരെ വീട്ടിൽ ശബ്ദമുയർത്തി സംസാരിക്കാനും റിയാസ് തുടങ്ങി.

വന്ന അന്ന് മുതൽ റിയാസ് റോബിനെ പരമാവധി പ്രവോക്ക് ചെയ്ത് പ്രശ്നങ്ങൾ‌ സൃഷ്ടിച്ചിരുന്നു. പുറത്ത് വളരെ അധികം ഫാൻസുള്ള മത്സരാർഥിക്കെതിരെ റിയാസ് കളിക്കാൻ തുടങ്ങിയതോടെ റിയാസിന് ഹേറ്റേഴ്സ് കൂടി. റോബിൻ പുറത്താകുക കൂടി ചെയ്തതോടെ റിയാസിനെ പുറത്താക്കുക എന്നത് തങ്ങളുടെ ലക്ഷ്യമാക്കി എടുത്തിരിക്കുകയാണ് റോബിൻ ആരാധകർ.

അതേസമയം കഴിഞ്ഞ രണ്ടാഴ്ചയിലെ വീട്ടിലെ പ്രകടനത്തിലൂടെ റിയാസിനുള്ള ഹേറ്റേഴ്സിന്റെ എണ്ണം കുറയുന്നുണ്ട്. കോമഡി സ്ഥിരമായി അവതരിപ്പിക്കുന്നവർ പോലും വീട്ടിൽ വെറുതെ ഇരിക്കുമ്പോൾ പാട്ടും വർത്തമാനവും കൗണ്ടറുമെല്ലാമായി റിയാസ് വീട്ടിൽ നിറഞ്ഞ് നിൽക്കുന്നുണ്ട്. റിയാസ് കൂടി വീട്ടിൽ ഇല്ലായിരുന്നെങ്കിൽ ലൈവ് ബോറായേനെ എന്ന അഭിപ്രായക്കാരാണ് ബി​ഗ് ബോസ് പ്രേക്ഷകരിൽ ഏറെയും.

ഇപ്പോൾ റിയാസിലെ ബി​ഗ് ബോസ് മത്സരാർഥിയെ വിലയിരുത്തി സോഷ്യൽമീഡിയയിൽ പ്രത്യക്ഷപ്പെട്ട ഒരു കുറിപ്പാണ് വൈറലാകുന്നത്. വിമർശിച്ചവർ പിന്തുണയ്ക്കുന്ന രീതിയിലേക്ക് റിയാസിന്റെ ​ഗെയിം മെച്ചപ്പെട്ടിരിക്കുന്നുവെന്നാണ് കുറിപ്പിൽ പറയുന്നത്.

റിയാസാകുമോ ഇത്തവണത്തെ ബിഗ്‌ബോസ് വിജയി…. ഭൂരിപക്ഷം പ്രേക്ഷകരും അവനെ സപ്പോർട്ട് ചെയ്യുന്നുണ്ടോ….? ഷോയിലെ എന്റർടെയ്ൻമെന്റ് ഇഷ്ടപ്പെടുന്ന പ്രേക്ഷകർക്ക് റിയാസിനെ ഇഷ്ടപ്പെടും. നമ്മുടെ സമൂഹത്തിലെ ഭൂരിപക്ഷത്തിനും അതിനുള്ള ക്വാളിറ്റിയുണ്ടെന്ന് തോന്നുന്നില്ല.

അവനെ പോലെയുള്ള ആളുകളെ ഇപ്പോഴും വൃത്തികെട്ട രീതിയിൽ കാണാനാണ് പലർക്കും ഇഷ്ടം. ഇത്രയും കഴിവുള്ള ഒരു ചെറുപ്പക്കാരൻ ഈ സീസണിൽ ഉണ്ടായിട്ടില്ല. എന്നിട്ടും ഭൂരിപക്ഷം വരുന്ന ടോക്സിക് സമൂഹം ഇപ്പോഴും അവനെ അതിക്രൂരമായി അപഹസിക്കുകയാണ്. എന്തെല്ലാം കളിയാക്കലുകൾ നേരിട്ടാലും അതൊന്നും അവനെ തളർത്താൻ പോകുന്നില്ല. കാരണം ഇതിലും വലിയ കളിയാക്കലുകൾ നേരിട്ട് വന്നവനാണ് അവൻ.’

സ്വന്തം കഴിവുകളിൽ വിശ്വാസമുള്ളവനാണ് അവൻ. അവൻ തോൽക്കില്ല… കുറച്ച് പേരെങ്കിൽ കുറച്ചുപേർ അവനെ സ്നേഹിക്കുന്ന ഒരു സമൂഹവും ഉണ്ടിവിടെ. അവർ അവനെ കൈവിട്ടില്ല…നിങ്ങളുടെ നിലപാടുകളോട് പെരുത്തിഷ്ടം…എന്നായിരുന്നു കുറിപ്പ്. ടിക്കറ്റ് ടു ഫിനാലെ ലൈവാക്കി നിർത്തിയതും റിയാസ് ആയിരുന്നു.

അതേസമയം ഇത്തവണത്തെ എലിമിനേഷനിൽ റിയാസോ റോൺസണോ പുറത്താകാൻ സാധ്യതയുണ്ട്. കാരണം ഇരുവർക്കും മറ്റുള്ള മത്സരാർഥികളുമായി താരതമ്യപ്പെടുത്തുമ്പോൾ ഫാൻസിന്റെ വോട്ട് കുറവാണ് എന്നതാണ്. പക്ഷെ ഫൈനൽ ഫൈവിൽ റിയാസ് കൂടി ഉണ്ടെങ്കിൽ മാത്രമെ മത്സരം കനക്കൂ.

ഇപ്പോൾ ടിക്കറ്റ് ടു ഫിനാലെയിലൂടെ നേരിട്ട് ഫൈനലിൽ എത്തിയിരിക്കുന്ന ഒരേയൊരു മത്സരാർഥി ദിൽഷ മാത്രമാണ്. നിലവിൽ റിയാസിനെ കടത്തിവെട്ടി ധന്യ വോട്ട് നേടിയെന്നും റിപ്പോർട്ടുണ്ട്. അങ്ങനെ എങ്കിൽ ഈ സീസൺ ബിഗ് ബോസ് ഷോയിൽ നിന്നും പുറത്താക്കുക , റിയാസും റോൻസണും ആയിരിക്കാം…

about biggboss

More in TV Shows

Trending

Recent

To Top