വേട്ടക്കാരന്റെ ലിംഗം മുറിക്കുന്ന 22 ഫീമെയിൽ കോട്ടയം ആണ് ഈ നൂറ്റാണ്ടിലെ ഏറ്റവും നല്ല സിനിമയെന്ന് ഹരീഷ് പേരടി; ആരെഉദ്ദേശിച്ചാണെന്ന് മനസിലായി എന്ന് ആരാധകർ !

യുവ നടിയെ ‘ബലാത്സംഗ ചെയ്ത വിജയ് ബാബുവിന് മുൻകൂർ ജാമ്യം കിട്ടതിന് പിന്നാലെ ഫേസ്ബുക്ക് പോസ്റ്റുമായി നടൻ ഹരീഷ് പേരടി. എന്നാൽ വിജയ് ബാബുവിന്റെ പേര് പരാമർശിക്കാതെയാണ് കുറിപ്പ്. വേട്ടക്കാരന്റെ ലിംഗം മുറിക്കുന്ന 22 ഫീമെയിൽ കോട്ടയം ആണ് ഈ നൂറ്റാണ്ടിലെ ഏറ്റവും നല്ല സിനിമ..എന്നാണ് അദ്ദേഹം കുറിച്ചത്. വിജയ് ബാബുവിനെ ഉദ്ദേശിച്ചല്ലേ പോസ്റ്റ് എന്നാണ് താഴെ വരുന്ന കമന്റ്.
.വിജയ് ബാബുവിന് ഹൈക്കോടതിയാണ് ജാമ്യം അനുവദിച്ചത്. അഞ്ച് ലക്ഷം രൂപയുടെ ബോണ്ടിന്മേലാണ് ജാമ്യം. 27 മുതൽ അടുത്ത മാസം മൂന്നു വരെ അന്വേഷണസംഘത്തിന് മുന്നിൽ വിജയ് ബാബു ഹാജരാകണമെന്നും രാവിലെ 9 മുതൽ ആറുവരെ ചോദ്യം ചെയ്യാം തുടങ്ങിയ ഉപാധികളോടെ ആണ് കോടതിയുടെ ജാമ്യം. അറസ്റ്റ് ചെയ്താൽ ജാമ്യം അനുവദിക്കണം എന്നും കോടതി നിർദേശിച്ചു. കേരളത്തിൽ ത്തന്നെ ഉണ്ടാകണമെന്നാണ് നടനോട് കോടതി നിർദേശിച്ചിട്ടുള്ളത്.
പെൺകുട്ടിയെ സ്വാധീനിക്കുന്ന തരത്തിലുള്ള ഇടപെടലുകൾ നടത്തരുത്കോ എന്നും കോടതി ഉപാധി വെച്ചു.നേരത്തെ ഒരു കോടി രൂപ വാഗ്ദാനം ചെയ്ത് വിജയ് ബാബു ഒത്തുതീർപ്പിന് ശ്രമിച്ചിരുന്നു
എന്ന് നടി അഭിമുഖത്തിൽ വെളിപ്പെടുത്തിയിരുന്നു. നടി വിജയ്ബാബുവിനെതിരെ പരാതിയുമായി രംഗത്തുവന്നതിന് പിന്നാലെ ഇവരുടെ പേര് വെളിപ്പെടുത്തി വിജയ് ബാബു ഫേസ്ബുക്ക് ലൈവിൽ വന്നിരുന്നു. ഇതിന് പിന്നാലെയാണ് വിജയ് ബാബു രാജ്യം വിട്ടത്.
അതേസമയം, വിജയ് ബാബുവിന്റെ ജാമ്യത്തിന് എതിരെ അപ്പീൽ പോകുമെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ പറഞ്ഞു. വിദേശത്ത് ഒളിവിൽ പോയി ജാമ്യം നേടുന്നത് പ്രോത്സാഹിപ്പിക്കാൻ ആകില്ലെന്നും കമ്മീഷണർ പറഞ്ഞു. വിജയ് ബാബു പൊലീസിനെ കബളിപ്പിച്ചുവെന്നും കേസിൽ ഇരക്കൊപ്പമാണ് പൊലീസ് നിന്നതെന്നും കേസിൽ അപ്പീൽ പോകുന്നത് പരിശോധിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. വിജയ് ബാബു ഇരയെ സ്വാധീനിക്കാൻ ശ്രമിച്ചുവെന്ന കണ്ടെത്തലിൽ ഉറച്ച് നിൽക്കുന്നുതായും അന്വേഷണം ശക്തമായി തന്നെ മുന്നോട്ട് പോകുമെന്നും സി എച്ച് നാഗരാജു പറഞ്ഞു.
കോടതി നിർദേശ പ്രകാരം അന്വേഷണവുമായി സഹകരിച്ചെന്നും ഇനി കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്യേണ്ടതില്ല എന്നുമായിരുന്നു വിജയ് ബാബുവിൻറെ വാദം. നടിയുമായുള്ള ബന്ധം പരസ്പര സമ്മതത്തോടെ ആണെന്നും, പുതിയ സിനിമയിൽ അവസരം നൽകാത്തതിൽ ബ്ലാക്ക്മെയിലിന്റെ ഭാഗം ആയാണ് പരാതിയെന്നും വിജയ് ബാബു പറഞ്ഞു.
പ്രേക്ഷകർക്കേറെ സുപരിചിതനാണ് നടൻ വിജയ് ദേവരക്കൊണ്ട. ഇപ്പോഴിതാ ആദിവാസി ജനതയ്ക്കെതിരെ അധിക്ഷേപകരമായ പരാമർശം നടത്തിയതിന് നടനെതിരെ പോലീസിൽ പരാതി നൽകിയിരിക്കുകയാണ് അഭിഭാഷൻ....
മലയാളികളുടെ ജനപ്രിയ നായകനാണ് ദിലീപ്. സ്റ്റേജുകളിൽ മിമിക്രി താരമായി തന്റെ കരിയർ തുടങ്ങിയ ദിലീപ് ഇപ്പോൾ മലയാളികളുടെ പ്രിയപ്പെട്ട താരമായി നിർമ്മാതാവായി...
പ്രേക്ഷകർക്കേറെ സുപരിചിതനാണ് നടൻ വിനയ് ഫോർട്ട്. സോഷ്യൽ മീഡിയയിൽ അദ്ദേഹത്തിന്റെ വിശേഷങ്ങളെല്ലാം തന്നെ വൈറലായി മാറാറുണ്ട്. ഇപ്പോഴിതാ കൊല്ലം ടികെഎം എന്ജിനിയറിങ്...
ഭീ കരവാദത്തിനെതിരെ ഒറ്റക്കെട്ടായി നിലകൊള്ളണമെന്ന് തെലുങ്ക് സിനിമാതാരം വിജയ് ദേവരകൊണ്ട. ഹൈദരാബാദിൽ സൂര്യ നായകനായ റെട്രോ എന്ന ചിത്രത്തിന്റെ പ്രീ-റിലീസ് പരിപാടിയിൽ...
ബസ് കണ്ടക്ടറിൽ നിന്നും ഇന്ന് ഇന്ത്യൻ സിനിമയിലെ തന്നെ സൂപ്പർ സ്റ്റാറായി മാറിയ നടനാണ് രജനികാന്ത്. പല പ്രമുഖ അഭിനേതാക്കളും അടക്കി...