Connect with us

എന്റെ സ്കൂൾ വിദ്യാഭ്യാസ കാലഘട്ടത്തിൽ മതം എന്ന വാക്കിനപ്പുറം മനുഷ്യനാണ് വലുതെന്നും, മനുഷ്യത്വത്തിനു സ്ഥാനമുണ്ട് എന്നും അറിവ് നൽകിയ എന്റെ ആദ്ധ്യാത്മിക ഗുരു, അന്നും ഇന്നും എന്നും എനിക്ക് പ്രചോദനം തന്നെയാണ്. പ്രിയപ്പെട്ട അധ്യാപികയെ കുറിച്ച് മണിക്കുട്ടൻ !

Actor

എന്റെ സ്കൂൾ വിദ്യാഭ്യാസ കാലഘട്ടത്തിൽ മതം എന്ന വാക്കിനപ്പുറം മനുഷ്യനാണ് വലുതെന്നും, മനുഷ്യത്വത്തിനു സ്ഥാനമുണ്ട് എന്നും അറിവ് നൽകിയ എന്റെ ആദ്ധ്യാത്മിക ഗുരു, അന്നും ഇന്നും എന്നും എനിക്ക് പ്രചോദനം തന്നെയാണ്. പ്രിയപ്പെട്ട അധ്യാപികയെ കുറിച്ച് മണിക്കുട്ടൻ !

എന്റെ സ്കൂൾ വിദ്യാഭ്യാസ കാലഘട്ടത്തിൽ മതം എന്ന വാക്കിനപ്പുറം മനുഷ്യനാണ് വലുതെന്നും, മനുഷ്യത്വത്തിനു സ്ഥാനമുണ്ട് എന്നും അറിവ് നൽകിയ എന്റെ ആദ്ധ്യാത്മിക ഗുരു, അന്നും ഇന്നും എന്നും എനിക്ക് പ്രചോദനം തന്നെയാണ്. പ്രിയപ്പെട്ട അധ്യാപികയെ കുറിച്ച് മണിക്കുട്ടൻ !

ബിഗ് ബോസില്‍ പങ്കെടുത്തതോടെയാണ് പ്രേക്ഷകര്‍ മണിക്കുട്ടനെ അടുത്തറിഞ്ഞത്. മൂന്നാം സീസണ്‍ ബിഗ്‌ബോസ് മലയാളം ടൈറ്റില്‍ വിന്നര്‍ നടന്‍ മണിക്കുട്ടന്‍ ആയിരുന്നു. പതിനഞ്ച് വര്‍ഷമായി അഭിനയ രംഗത്ത് സജീവമായിട്ടും ലഭിക്കാത്ത അംഗീകരവും പ്രശംസയും ഒക്കെയായിരുന്നു മണിക്കുട്ടന് ഷോയില്‍ പങ്കെടുത്തതോടെ ലഭിച്ചത്.തന്റെ ജീവിതസാഹചര്യത്തെക്കുറിച്ചും കുടുംബത്തെക്കുറിച്ചുമെല്ലാം അദ്ദേഹം ഷോയിലൂടെ തുറന്നുപറഞ്ഞിരുന്നു. ധൈര്യമായിട്ട് ജയിച്ച് വാ എന്ന് പറഞ്ഞ് സുഹൃത്തുക്കളാണ് തന്നെ ഷോയിലേക്ക് വിട്ടതെന്നും മണിക്കുട്ടന്‍ പറഞ്ഞിരുന്നു. മതമല്ല മനുഷ്യനാണ് വലുതെന്ന് തന്നെ പഠിപ്പിച്ച പ്രിയ അധ്യാപിക സിസ്റ്റര്‍ ലൗലിയെക്കുറിച്ച് വാചാലനായുള്ള മണിക്കുട്ടന്റെ പോസ്റ്റ് വൈറലായിക്കൊണ്ടിരിക്കുകയാണ്

എന്റെ സ്കൂൾ വിദ്യാഭ്യാസ കാലഘട്ടത്തിൽ മതം എന്ന വാക്കിനപ്പുറം മനുഷ്യനാണ് വലുതെന്നും, മനുഷ്യത്വത്തിനു സ്ഥാനമുണ്ട് എന്നും അറിവ് നൽകിയ എന്റെ ആദ്ധ്യാത്മിക ഗുരു, സിസ്റ്റർ ലൗലി.ബിഗ് ബോസ്സ് പോലുള്ള വലിയ മത്സരങ്ങളെ ഞാൻ നേരിടുമ്പോൾ “ഞങ്ങൾ പഠിപ്പിച്ച കുട്ടിയാണ് എന്ന് ” മറ്റുള്ളവരോട് അഭിമാനത്തോടെ പറയാൻ കഴിഞ്ഞു എന്നറിഞ്ഞതിൽ ഞാൻ ഏറ്റവും സന്തോഷിക്കുന്നു.

ഇന്നും എന്റെ ജീവിതത്തിലെ ഓരോ ഘട്ടങ്ങളും ഞാൻ പിന്നിട്ടു മുന്നേറുമ്പോൾ പ്രിയപ്പെട്ട സിസ്റ്റർ അന്നും ഇന്നും എന്നും എനിക്ക് പ്രചോദനം തന്നെയാണ്. സിസ്റ്റർ ലൗലി എന്നെ കാണാനായി ഇറ്റലിയിൽ നിന്നും വന്നു രണ്ടു ദിവസത്തിനുള്ളിൽ തിരികെ പോകും. സിസ്റ്ററോടൊപ്പം ഒരു സ്നേഹ ചിത്രം എന്ന കുറിപ്പോടെയായാണ് മണിക്കുട്ടൻ ചിത്രം പങ്കുവെച്ചത്. എംകെ, മണിക്കുട്ടൻ, പോസിറ്റീവ് വൈബ്സ് എന്ന ഹാഷ് ടാഗുമുണ്ടായിരുന്നു.ജീവിക്കാൻ ഒരു മതവും ജാതിയും വേണമെന്നില്ല. ഒരു ദൈവവും പറയുന്നില്ല നിങ്ങൾ ഈ മതത്തിൽ വിശസിക്കണമെന്ന്. ഒരു ദൈവവും പറയുന്നില്ല, നിങ്ങൾ ഒരു പണിയും ചെയ്യണ്ട ഞാൻ എല്ലാ സുഖസൗകര്യങ്ങളും ചെയ്തു തരാമെന്ന്. കൊറോണ മഹാമാരി വന്നപ്പോൾ, പ്രളയം വന്നപ്പോൾ. ഈ അവസരത്തിൽ മതമെന്ന മതിൽ എത്രത്തോളം ഉണ്ടായിരുന്നുവെന്ന് നമുക്ക് അറിയാവുന്നതാണ്. എങ്കിലും ചില മനുഷ്യർ സ്വയം ദൈവമാവുന്നു. അവർക്കു പോലും അറിയാത്തത്, ഉറപ്പില്ലാത്ത് പറഞ്ഞു പരത്താൻ. മനുഷ്യനാവണം. സ്വയം മതമാകരുത്. ചേട്ടന്റെ കൂടെ എന്നും മാതാപിതാക്കളുടെയും അദ്ധ്യാപകരുടെയും അനുഗ്രഹമുണ്ടാവു൦. ഞങ്ങളെപ്പോലെയുള്ള ആരാധകരുടെ പ്രാർത്ഥനയുമെന്നായിരുന്നു കമന്റുകൾ.

പാട്ടും അഭിനയവുമൊക്കെയായി സജീവമായ മണിക്കുട്ടന്റെ വിശേഷങ്ങളെല്ലാം പെട്ടെന്ന് തന്നെ വൈറലായി മാറാറുണ്ട്. വിവാഹത്തെക്കുറിച്ചായിരുന്നു ഇടക്കാലത്ത് ആരാധകരുടെ ചോദ്യങ്ങൾ അധികം വൈകാതെ തന്നെ അത് സംഭവിച്ചേക്കുമെന്ന് മണിക്കുട്ടൻ പറഞ്ഞിരുന്നു. പ്രണയമുണ്ടോയെന്ന് ചോദിച്ചപ്പോൾ ഇതുവരെ അങ്ങനെയൊരാളെ കണ്ടെത്തിയിട്ടില്ലെന്നായിരുന്നു താരത്തിന്റെ മറുപടി.

ഒരു അഭിനയ വിദ്യാര്‍ത്ഥി എന്നാണ് ഞാന്‍ എന്നെ തന്നെ വിളിക്കുന്നത്. ഇന്‍ഡസ്ട്രിയില്‍ എത്ര വര്‍ഷമായാലും ചാന്‍സ് ചോദിച്ചു ഒരു സംവിധായകനെ വിളിക്കാന്‍ എനിക്ക് ഒരു മടിയും ഇല്ല എന്നും മണിക്കുട്ടൻ നേരത്തെ ഒരേ അഭിമുഖത്തിൽ പറഞ്ഞിട്ടുണ്ട് .

ഓരോ ആഴ്ചയും ഞാന്‍ രണ്ടു പേരെ എങ്കിലും വിളിക്കും. അവര്‍ എന്നെ കാസ്റ്റിംഗ് ഡയറക്ടറിലേക്ക് നയിക്കും. എന്നാല്‍ അവരില്‍ നിന്ന് കിട്ടിയ മറുപടി പല തവണ വേദനിപ്പിച്ചിട്ടുണ്ട്. ഞാന്‍ എന്നെ പരിചയപ്പെടുത്തി കഴിയുകയും അവര്‍ ഒരു നോ പറയും. ഒരു സ്‌ക്രീന്‍ ടെസ്റ്റ് ചെയ്യാന്‍ പോലും അവര്‍ എന്നെ സമ്മതിക്കാറില്ല. ചിലപ്പോള്‍ അവരെ ആകര്‍ഷിച്ച കഥാപാത്രങ്ങളൊന്നും എനിക്കിതുവരെ ചെയ്യാന്‍ കഴിഞ്ഞിട്ടുണ്ടാകില്ല. ആ തീ എന്റെ മനസ്സില്‍ ഉണ്ടായിരുന്നു. അതുകൊണ്ട് ഓരോ ടാസ്‌കും എനിക്ക് ഓരോ സ്‌ക്രീന്‍ ടെസ്റ്റ് ആയിരുന്നു. ഞാന്‍ എന്താണെന്ന് തെളിയിക്കാനുള്ള ഒരു അവസരം,’ മണിക്കുട്ടന്‍ പറയുന്നു.

Continue Reading
You may also like...

More in Actor

Trending

Recent

To Top