Connect with us

ഇടവേള ബാബുവിന്റെ പരാമർശം ശരിയായില്ല; അമ്മയിൽ നിന്നുള്ള രാജി ശരിയെന്ന് തെളിഞ്ഞിരിക്കുന്നു ; പ്രതികരിച്ച് ഹരീഷ് പേരടി !

Movies

ഇടവേള ബാബുവിന്റെ പരാമർശം ശരിയായില്ല; അമ്മയിൽ നിന്നുള്ള രാജി ശരിയെന്ന് തെളിഞ്ഞിരിക്കുന്നു ; പ്രതികരിച്ച് ഹരീഷ് പേരടി !

ഇടവേള ബാബുവിന്റെ പരാമർശം ശരിയായില്ല; അമ്മയിൽ നിന്നുള്ള രാജി ശരിയെന്ന് തെളിഞ്ഞിരിക്കുന്നു ; പ്രതികരിച്ച് ഹരീഷ് പേരടി !

താരസംഘടനയായ അമ്മയിൽ നിന്നുള്ള തന്റെ രാജി ശരിയാണെന്ന് ഇപ്പോൾ തെളിഞ്ഞിരിക്കുകയണെന്ന് നടൻ ഹരീഷ് പേരടി. വിജയ് ബാബുവിനെ അമ്മയുടെ യോഗത്തിൽ പങ്കെടുപ്പിച്ചത് തെറ്റായ സന്ദേശമാണ് സമൂഹത്തിന് നൽകുന്നതെന്നും സംഘടന ക്ലബ് ആണെന്ന ഇടവേള ബാബുവിന്റെ പരാമർശം ശരിയായില്ലെന്നും ഹരീഷ് പേരടി മാധ്യമങ്ങളോട് പ്രതികരിച്ചു. ഹരീഷ് പേരടിയുടെ വാക്കുകൾ ഇങ്ങനെ

സംഘടന ഒരു ക്ലബ് ആണെന്ന തരത്തിലുള്ള പറച്ചിൽ ശരിയായ രീതിയല്ല അത്. ഗണേശേട്ടനൊക്കെ പോലുള്ള ആളുകളൊക്കെ അതിന് ശക്തമായ മറുപടി നൽകി കഴിഞ്ഞിട്ടുണ്ട്. ഇത്തരം നിലപാടുകൾ ഇവർ സ്വീകരിക്കുന്നത് കൊണ്ടാണ് ഞാനൊക്കെ അതിൽ നിന്ന് രാജി വെച്ചത്.സംഘടനയിൽ മാറ്റം ഉണ്ടാവും. കാലം മാറുമ്പോൾ എഎംഎംഎയ്ക്കും മാറാതിരിക്കാൻ ആവില്ലല്ലോ’മാറി്ല്ല എന്ന് വാശിപിടിച്ച് നിന്നവരൊക്കെ മാറിയ ഉദാഹരണങ്ങൾ നിരവധി നമ്മുക്ക് മുന്നിൽ ഉണ്ട്. കാലത്തിന് അനുസരിച്ചുള്ള മാറ്റം വന്ന പറ്റൂ. അത് പുതിയ കുട്ടികൾ കൊണ്ടുവരുമെന്ന് ഉറപ്പാണ്, ഹരീഷ് പേരടി പറഞ്ഞു.വിജയ് ബാബു അമ്മ യോഗത്തിൽ പങ്കെടുത്ത നടപടിയേയും ഹരീഷ് പേരടി വിമർശിച്ചു.

അത്തരം കാഴ്ചകൾ സമൂഹത്തിന് എന്ത് സന്ദേശമാണ് നൽകുന്നതെന്ന് നേതൃത്വത്തിൽ ഇരിക്കുന്നവർ ആണ് ചിന്തിക്കേണ്ടത്. ഇതൊന്നും സമൂഹത്തിന് നല്ല സന്ദേശം അല്ല കൊടുക്കുന്നത് എന്ന കാര്യം വ്യക്തമാണ്.പ്രതിഷേധം എന്ന നിലയ്ക്കാണ് താൻ രാജിവെച്ചത്. സംഘടനയിൽ മാറ്റങ്ങൾ വരേണ്ടതുണ്ട്.ഇതൊന്നും വ്യക്തിപരമായ തർക്കങ്ങൾ അല്ല.മാറ്റങ്ങൾ വരുമ്പോൾ ആണ് വീണ്ടും വീണ്ടും മനുഷ്യർ കൂടിച്ചേരുകയും ഒന്നിച്ച് പോകുകയും യാത്ര ചെയ്യുകയുമൊക്കെ ചെയ്യുന്നത്’, ഹരീഷ് പേരടി പറഞ്ഞു.സംഘടനയിൽ മാറ്റം ഉണ്ടായാൽ രാജി പിൻവലിക്കുമോയെന്ന ചോദ്യത്തിന് അത് ഇപ്പോൾ പറയാൻ സാധിക്കില്ലെന്നായിരുന്നു മറുപടി. കാലമാണ് അക്കാര്യം തെളിയിക്കേണ്ടത്. കാലം തിരിഞ്ഞ് വരുമ്പോൾ എന്താണ് സാഹചര്യം അവസ്ഥ എന്നതൊക്കെ ആലോചിച്ച ശേഷമേ അക്കാര്യത്തിൽ തീരുമാനം എടുക്കാൻ സാധിക്കൂവെന്നും ഹരീഷ് പേരടി പറഞ്ഞു.

സംഘടനയിൽ എങ്ങനെയാണ് തീരുമാനങ്ങൾ എടുക്കുന്നതൊക്കെ അവർക്ക് മാത്രമേ അറിയൂ. കഴിഞ്ഞ ദിവസത്തെ യോഗമൊക്കെ കണ്ടപ്പോൾ എടുത്ത നിലപാട് വളരെ കൃത്യമാണെന്ന് പുരോഗമന സമൂഹത്തിന് നൽകുന്ന വളരെ വലിയ സന്ദേശമാണെന്നാണ് താൻ കരുതുന്നത്, ഹരീഷ് പേരടി പറഞ്ഞു.യുവനടിയെ പീഡിപ്പിച്ച കേസിൽ ആരോപണ വിധേയനായ വിജയ് ബാബുവിനെ അമ്മയിൽ നിന്നും പുറത്താക്കാത്തതിനെ തുടർന്നായിരുന്നു ഹരീഷ് പേരടി രാജിവെച്ചത്. തന്റെ രാജി സ്വീകരിക്കണമെന്നും പ്രാഥമിക അംഗത്വത്തിനായി അടച്ച ഒരു ലക്ഷം രൂപ തിരികെ നൽകേണ്ടതില്ലെന്നും കാണിച്ചാണ് ഹരീഷ് പേരടി അമ്മയ്ക്ക് കത്ത് നൽകിയത്. തുടർന്ന് തന്റെ രാജി സംഘടന അംഗീകരിച്ചതായി സംഘടന ജനറൽ സെക്രട്ടറി ഇടവേള ബാബു അറിയിച്ചതായി ഹരീഷ് പേരടി പറഞ്ഞിരുന്നു.അതേസമയം അമ്മ ക്ലബ് ആണെന്ന നടൻ ഇടവേള ബാബുവിന്റെ പരാമർശനത്തിനെതിരെ വലിയ വിമർശനം ഉയരുന്നുണ്ട്.

കഴിഞ്ഞ ദിവസം വിഷയത്തിൽ സംഘടനയ്ക്കെതിരെ നടനും എംഎൽഎയുമായ ഗണേഷ് കുമാർ രംഗത്തെത്തിയിരുന്നു. പ്രസ്താവന വളരെ വേദനിപ്പിച്ചു എന്നുമാണ് ഗണേശ് കുമാർ ക പറഞ്ഞത്.’അമ്മ ഒരു ക്ലബ് അല്ല. സാധാരണ ക്ലബുകളിൽ കാണുന്ന പോലെ ബാറിനുള്ള സൗകര്യവും ചീട്ട് കളിക്കാനുള്ള സൗകര്യവും അമ്മയിൽ ഒരുക്കിയിട്ടുണ്ടോയെന്ന ആശങ്കയുണ്ട്. എന്റെ അറിവിൽ അമ്മ ഒരു ചാരിറ്റബിൾ സംഘടനയാണ്. അങ്ങനെയാണ് രജിസ്റ്റർ ചെയ്തത്. ഏതെങ്കിലും സാഹചര്യത്തിൽ അതിന് മാറ്റം വരുത്തിയിട്ടുണ്ടെങ്കിൽ അത് മോഹൻലാലും ഇടവേള ബാബുവും വ്യക്തമാക്കണം’എന്നും ഗണേഷ് കുമാർ പറഞ്ഞിരുന്നു.

Continue Reading
You may also like...

More in Movies

Trending

Recent

To Top