
News
പുഷ്പയുടെ രണ്ടാം ഭാഗത്തില്‍ രശ്മിക മന്ദാനയുടെ കഥാപാത്രം ശ്രീവല്ലി കൊല്ലപ്പെടും?; തുറന്ന് പറഞ്ഞ് നിര്‍മാതാവ്
പുഷ്പയുടെ രണ്ടാം ഭാഗത്തില്‍ രശ്മിക മന്ദാനയുടെ കഥാപാത്രം ശ്രീവല്ലി കൊല്ലപ്പെടും?; തുറന്ന് പറഞ്ഞ് നിര്‍മാതാവ്

അല്ലു അര്‍ജുന്റെ സൂപ്പര്‍ഹിറ്റ് ചിത്രങ്ങളില്‍ ഒന്നാണ് പുഷ്പ. ചിത്രത്തിന്റെ രണ്ടാം ഭാഗം ഓഗസ്റ്റിലെത്തുമെന്ന് നിര്‍മാതാവ് വൈ രവിശങ്കര്‍ കുറച്ച് നാളുകള്‍ക്ക് മുമ്പ് വെളിപ്പെടുത്തിയിരുന്നു. ഇപ്പോഴിതാ ഒന്നാം ഭാഗത്തില്‍ നായികയായിരുന്ന രശ്മിക മന്ദാനയുടെ കഥാപാത്രമായ ശ്രീവല്ലി കൊല്ലപ്പെടുമെന്ന് ഒരു മാദ്ധ്യമം റിപ്പോര്‍ട്ട് ചെയ്തിരുന്നു.
ഇപ്പോഴിതാ ഒന്നാം ഭാഗത്തില്‍ നായികയായിരുന്ന രശ്മിക മന്ദാന രണ്ടാം ഭാഗത്തിലും ഉണ്ടാവുമോയെന്നും പുറത്ത് വന്ന വാര്‍ത്തകളെ കുറിച്ചും സംസാരിച്ചിരിക്കുകയാണ് രവിശങ്കര്‍. പ്രചരിക്കുന്ന വാര്‍ത്തകര്‍ തെറ്റാണെന്നും ചിത്രത്തിന്റെ കഥ ഇതുവരെ കേട്ടില്ലെന്നുമാണ് രവിശങ്കര്‍ പറഞ്ഞത്. ഒരു മാദ്ധ്യമത്തിന് നല്കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
2021 ഡിസംബര്‍ 17നാണ് ഒന്നാം ഭാഗമായ പുഷ്പ ദി റൈസ് റിലീസ് ചെയ്തത്. ചിത്രത്തിലെ ഗാനങ്ങള്‍ അന്താരാഷ്ട്ര തലത്തില്‍വരെ ശ്രദ്ധ നേടിയിരുന്നു. പുഷ്പ ദ് റൂള്‍ എന്നു പേരിട്ട രണ്ടാം ഭാഗം സംവിധാനം ചെയ്യുന്നത് സുകുമാര്‍ തന്നെയാണ്.
ചിത്രത്തിന്റെ തിരക്കഥ പൂര്‍ത്തിയായാല്‍ ഓഗസ്റ്റില്‍ ചിത്രീകരണം ആരംഭിക്കാനാണ് തീരുമാനം. നവംബറില്‍ ചിത്രം തിയേറ്ററില്‍ എത്തിക്കാനും ആലോചനയുണ്ട്. ആദ്യ ഭാഗത്തില്‍ പ്രതിനായകനായി നിറഞ്ഞാടി കൈയടി നേടിയ ഫഹദ് ഫാസില്‍ രണ്ടാം ഭാഗത്തിലും അഭിനയിക്കുന്നുണ്ട്. തെലുങ്കിനു പുറമെ തമിഴ്, കന്നഡ, ഹിന്ദി ഭാഷകളിലും പുഷ്പ റിലീസ് ചെയ്തിരുന്നു.
ഹേമ കമ്മിറ്റി റിപ്പോർട്ടിന് പിന്നാലെ വലിയ പ്രതിസന്ധിയിലാണ് മലയാള താരസംഘടനയായ അമ്മ. സംഘടനാത്തലപ്പത്തുള്ളവർക്ക് എതിരെ തന്നെ പരാതികളുയർന്ന സാഹചര്യത്തിൽ സംഘടനയുടെ എക്സിക്യൂട്ടീവ്...
കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു തമിഴ് നടൻ ശ്രീകാന്ത് ല ഹരിക്കേസിൽ അറസ്റ്റിലാകുന്നത്. ലഹരി ഉപയോഗിച്ചതായി വൈദ്യ പരിശോധനയിൽ തെളിഞ്ഞതിനു പിന്നാലെയാണ് നടനെ...
മലയാള താരസംഘടനയായ അമ്മയുടെ ഓഫീസിന് മുന്നിൽ റീത്ത് വെച്ച സംഭവം താരങ്ങളെ അപമാനിക്കുന്നതാണെന്ന് നടൻ ജയൻ ചേർത്തല. സംഘടനയിലെ അംഗങ്ങൾക്കെതിരെ പീഡന...
ഉലകനായകൻ കമൽ ഹാസന്റെ മകളെന്ന പരിഗണനകളെ ഉപയോഗിക്കാതെ തന്റെ കരിയറിൽ വളർച്ച കണ്ടെത്താൻ ശ്രമിച്ച താരമാണ് ശ്രുതി ഹാസൻ. അഭിനയത്തിലും സംഗീതത്തിലും...
കഴിഞ്ഞ ദിവസമായിരുന്നു തമിഴ് നടൻ ശ്രീകാന്ത് ല ഹരിക്കേസിൽ അറസ്റ്റിലാകുന്നത്. ഇപ്പോഴിതാ നടനെ ജുഡീഷ്യൽ കസ്റ്റഡിയിൽവിട്ടുവെന്നുള്ള വാർത്തകളാണ് പുറത്തെത്തുന്നത്. ജൂലൈ ഏഴ്...