News
നയന്‍-വിഘ്‌നേഷ് വിപണിമൂല്യം കണ്ട് കണ്ണ് തള്ളി ആരാധകര്‍; നയന്‍താരക്ക് മാത്രം 165 കോടി
നയന്‍-വിഘ്‌നേഷ് വിപണിമൂല്യം കണ്ട് കണ്ണ് തള്ളി ആരാധകര്‍; നയന്‍താരക്ക് മാത്രം 165 കോടി
തെന്നിന്ത്യന്‍ പ്രേക്ഷകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന വിവാഹമായിരുന്നു വിഘ്‌നേഷ്-നയന്‍താരയുടേത്. ലേഡി സൂപ്പര്‍സ്റ്റാറിന്റെ വിവാഹവാര്‍ത്ത തെന്നിന്ത്യയില്‍ മാത്രമല്ല, ദേശീയതലത്തില്‍ തന്നെ ആഘോഷിക്കപ്പെട്ടു. അത്യാഢംബര വിവാഹം വന്‍തുക മുടക്കിയാണ് ഒരു ഒടിടി കമ്പനി കല്യാണ ചടങ്ങിന്റെ അവകാശം സ്വന്തമാക്കിയത്.
നയന്‍-വിഘ്‌നേഷ് വിപണിമൂല്യം എത്രയാകും എന്ന ആകാംക്ഷ അന്ന് മുതല്‍ പലരിലും ഉണ്ട്. ചില ദേശീയ ഓണ്‍ലൈന്‍ പോര്‍ട്ടലുകള്‍ പുറത്തുവിടുന്ന കണക്കുകള്‍ പ്രകാരം ഏകദേശം 215 കോടി വരുമെന്നാണ് വിവരം. നയന്‍താരക്ക് മാത്രം 165 കോടി, വിഘ്‌നേഷ് ശിവനാകട്ടെ 50 കോടിയും.
തെന്നിന്ത്യയില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം പറ്റുന്ന നടിമാരില്‍ ഒരാളാണ് നയന്‍സ്. ഒരു സിനിമക്കായി വാങ്ങുന്നത് 10 കോടി വരെ. 20 ദിവസത്തെ കോള്‍ഷീറ്റിനാണ് ഈ തുക. പരസ്യങ്ങളില്‍ അപൂര്‍വ്വമായി മാത്രം എത്താറുള്ള താരസുന്ദരി ഒരു കരാറില്‍ 5 കോടി വരെ കൈപ്പറ്റുന്നു.
സംവിധായകനെന്ന നിലയില്‍ 3 കോടി വരെ പ്രതിഫലം പറ്റുന്നുണ്ട് വിഘ്‌നേഷ് ശിവന്‍. ഗാനരചയിതാവ് കൂടിയായ വിഘ്‌നേഷ് പാട്ടെഴുത്തിന് 3 ലക്ഷം വരെ വാങ്ങുന്നു. വിവാഹസമ്മാനമായി വിഘ്‌നേഷിന് നയന്‍താര ചെന്നൈയില്‍ 20 കോടിയുടെ ബംഗ്ലാവ് നല്‍കിയതും അടുത്തിടെ വാര്‍ത്തയായിരുന്നു.
ചെന്നൈയില്‍ 2 ആഡംബര വീടുകള്‍, ഹൈദ്രാബാദില്‍ 15 കോടിയോളം വിലയുള്ള രണ്ട് ബംഗ്ലാവുകള്‍, ബാംഗ്ലൂരിലും കേരളത്തിലും വീടുകള്‍, പ്രൈവറ്റ് ജെറ്റ്, പല മോഡലുകളിലുള്ള മുന്തിയ ഇനം കാറുകള്‍, അങ്ങനെ പോകുന്നു താരസുന്ദരിയുടെ സമ്പാദ്യ പട്ടിക.
