ഒട്ടേറെ വേറിട്ട കഥാപാത്രങ്ങളിലൂടെയും ചിത്രങ്ങളിലൂടെയും മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയാണ് അഹാന കൃഷ്ണ. വളരെ കുറച്ച് ചിത്രങ്ങളിലൂടെ തന്നെ മലയാളികളുടെ പ്രിയപ്പെട്ട താരമായി മാറാന്‍ അഹാനയ്ക്കായി. മാത്രമല്ല സോഷ്യല്‍ മീഡിയയിലും ഏറെ സജീവമാണ് താരം. തന്റെ വിശേഷങ്ങളും ചിത്രങ്ങളും എല്ലാം തന്നെ പങ്കുവെയ്ക്കാറുമുണ്ട്.
യാത്രകൾ ഏറെ ഇഷ്ടപ്പെടുന്ന അഹാന സഹോദരിമാർക്കൊപ്പം യാത്രകൾ ചെയ്യുന്ന ചിത്രങ്ങളും വീഡിയോകളും പങ്കുവെയ്ക്കാറുമുണ്ട്. ഇപ്പോൾ ഇതാ മാലദ്വീപിൽ നിന്നുള്ള ബിക്കിനി ഫോട്ടോഷൂട്ട് ചിത്രങ്ങൾ പങ്കുവെച്ചിരിക്കുകയാണ്
“രണ്ടുവർഷം മുമ്പ് ഉപേഷിച്ച എന്റെ ഹൃദയത്തിന്റെ ഭാഗം തിരഞ്ഞ് ഈ സ്വർഗത്തിൽ വീണ്ടുമെത്തിയിരിക്കുന്നു. അവിടമാണ് മാലദ്വീപ്” എന്നാണ് ഫോട്ടോഷൂട്ട് ചിത്രങ്ങൾക്കൊപ്പം അഹാന കുറിച്ചിരിക്കുന്നത്.
തമിഴ്നാട്ടിലെ ചെട്ടിനാട് കൊട്ടാരം, മഹാബലിപുരം, ഫാമുകൾ തുടങ്ങിയയിടങ്ങൾ സന്ദർശിച്ചതിന്റെ ചിത്രങ്ങൾ അവർ നേരത്തെ പങ്കുവെച്ചിരുന്നു. തന്റെ യൂട്യൂബ് ചാനലിലൂടെയും അവർ യാത്രാ വിശേഷങ്ങൾ പറയാറുണ്ട്. ജിഷ്ണു ശ്രീകണ്ഠൻ സംവിധാനം ചെയ്ത പിടികിട്ടാപ്പുള്ളിയാണ് അഹാന അഭിനയിച്ച് ഒടുവിൽ പുറത്തിറങ്ങിയ ചിത്രം.
നടൻ വിഷ്ണു പ്രസാദ് അന്തരിച്ചു. വെള്ളിയാഴ്ച പുലർച്ചെ ഒരുമണിയോടെയായിരുന്നു അന്ത്യം സംഭവിച്ചത്. കരൾ രോഗത്തെ തുടർന്ന് കഴിഞ്ഞ കുറേ നാളുകളായി ചികിത്സയിലായിരുന്നു...