ബിഗ് ബോസ് മലയാളം നാലാം സീസണിൽ മത്സരാർത്ഥിയായി എത്തിയതോടെയാണ് നിമിഷയെ കൂടുതൽ പ്രേക്ഷകർ അടുത്തറിഞ്ഞത്. തുടക്കത്തിൽ കടുത്ത മത്സരം കാഴ്ച വെയ്ക്കാൻ നിമിഷയ്ക്ക് സാധിച്ചിരുന്നില്ല. എന്നാൽ സീക്രട്ട് റൂമിൽ കഴിഞ്ഞുള്ള തിരിച്ചുവരവിൽ അതിഗംഭീരമായ മത്സരമായിരുന്നു നിമിഷ പുറത്തെടുത്തത്. അൻപത് ദിവസം പിന്നിട്ടതിന് ശേഷമാണ് നിമിഷ ബിഗ് ബോസ്സിൽ നിന്നും പുറത്തായത്. പുറത്ത് എത്തിയതിന് ശേഷം നിമിഷ സോഷ്യൽ മീഡിയയിൽ സജീവമാണ്. തൻറെ ചിത്രങ്ങളെല്ലാം ആരാധകരുമായി പങ്കിടാറുണ്ട്.
ഇപ്പോൾ നിമിഷ പങ്കുവച്ചിരിക്കുന്ന പുത്തൻ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയുടെ മനം കവരുന്നത്. പർപ്പിൾ നിറത്തിലെ ലെഹങ്കയണിഞ്ഞാണ് നിമിഷയുടെ പുത്തൻഫോട്ടോഷൂട്ട്. സ്ലീവ് ലെസ് ബ്ലൗസാണ് ലെഹങ്കയ്ക്ക് പെയർ ആയി നിമിഷ ധരിച്ചിരിക്കുന്നത്. മിനിമൽ മേക്കപ്പ് ആണ് ലുക്കിനായി നിമിഷ തെരഞ്ഞെടുത്ത്. ഹെവി നെക്‌ലെസും കമ്മലുകളും മാത്രമാണ് ആഭരണമായി നിമിഷ അണിഞ്ഞിരിക്കുന്നത്. അപർണ മൾബറിയും നിമിഷയുടെ ചിത്രങ്ങൾക്ക് കമന്റ് ചെയ്തിട്ടുണ്ട്. അതിമനോഹരമെന്നാണ് അപർണയുടെ കമന്റ്.
നിമിഷയുടെ ഫോട്ടോഷൂട്ടുകൾ സോഷ്യൽ മീഡിയയിൽ വൈറലാകാറുണ്ട്. മോഡേൺ വേഷത്തിലും നാടൻ വേഷത്തിലും നിമിഷ ഫോട്ടോഷൂട്ടുമായി എത്താറുണ്ട്. സാരിയിൽ തന്നെ മോഡേൺ ലുക്കാണ് നിമിഷ പലപ്പോഴും പരീക്ഷിക്കാറ്. ബിഗ് ബോസിൽ നിന്ന് ഇറങ്ങിയതിന് ശേഷം നിരവധി ഫോട്ടോഷൂട്ടുകളാണ് നിമിഷ നടത്താറുള്ളത്.
ബാഴ്സലോണയില്‍ അവധിയാഘോഷിക്കുകയാണ് തെന്നിന്ത്യൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട താര ദമ്പതിമാരായ വിഘ്നേശ് ശിവനും നയൻതാരയും. ഇപ്പോഴിതാ ബാഴ്സലോണയില്‍ നിന്നുള്ള പുതിയ ഫോട്ടോ പങ്കുവെച്ചിരിക്കുകയാണ്...
നടി അഹാന കൃഷ്ണയും കുടുംബവും സോഷ്യൽ മീഡിയയിലെ നിത്യസാന്നിധ്യമാണ്. താരകുടുംബത്തിലെ ഓരോ വിശേഷങ്ങളും അഹാന സോഷ്യൽ മീഡിയയിലൂടെ പ്രേക്ഷകരിലേക്കെത്തിക്കാറുണ്ട്. ഫോട്ടോഷൂട്ട് വിശേഷങ്ങളും...
ഒരു നീണ്ട ഇടവേളയ്ക്ക് ശേഷം അല്‍ഫോണ്‍സ് പുത്രന് ഒരുക്കുന്ന ഗോൾഡ് ചിത്രത്തിന് വെടിയുള്ള കാത്തിരിപ്പിലാണ് മലയാളികൾ. യുദ്ധവും പ്രേമവും പ്രതീക്ഷിച്ച് ആരും...