ബിഗ് ബോസ്സിൽ നിന്ന് പുറത്തിറങ്ങിയതിന് ശേഷം റോബിൻ രാധാകൃഷ്ണനാണ് ഇപ്പോൾ നിറഞ്ഞ് നിൽക്കുന്നത്. ഉദ്ഘാടനങ്ങളും ഫോട്ടോഷൂട്ടുമൊക്കെയായി തിരക്കിലാണിപ്പോൾ റോബിൻ. തന്റെ ആദ്യത്തെ ഫോട്ടോ ഷൂട്ട് പങ്കുവെച്ച് റോബിൻ കഴിഞ്ഞ ദിവസം എത്തിയിരുന്നു
മഹാദേവൻ തമ്പിയായിരുന്നു റോബിന്റെ ചിത്രങ്ങൾ പകർത്തിയത്. ഇപ്പോഴിതാ തന്റെ വ്യത്യസ്തമായ മറ്റു ചിത്രങ്ങൾ കൂടി പങ്കുവച്ചിരിക്കുകയാണ് റോബിൻ. മഹാദേവൻ തമ്പി തന്നെയാണ് ഈ ചിത്രങ്ങൾക്ക് പിന്നിലും. ചിത്രത്തിന്റെ വീഡിയോയും റോബിൻ പങ്കുവച്ചിട്ടുണ്ട്. ഹെയർ സ്റ്റൈലിലാണ് റോബിൻ മേക്കോവർ നടത്തിയിരിക്കുന്നത്. പുത്തൻ മേക്കോവറിലുള്ള റോബിന്റെ ചിത്രങ്ങൾ ഇതിനോടകം തന്നെ വൈറലായിക്കഴിഞ്ഞു. ആർആർആറിലെ ലുക്ക് ഉണ്ടല്ലോ എന്നാണ് ചിത്രങ്ങൾ കണ്ട് പലരും പറയുന്നത്. ഒരു ചിരി പോസ് കാണാൻ ആഗ്രഹം ഉണ്ട്. ആ ചിരി ആണ് എല്ലാം, ഒന്ന് ചിരിക്കെന്റെ ഡോക്ടറേ എന്നൊക്കെയാണ് റോബിന്റെ ചിത്രത്തിന് പലരും കമന്റ് ചെയ്തിരിക്കുന്നത്.
കലിപ്പ് ലുക്കിലുള്ള ഫോട്ടോഷൂട്ട് ചിത്രങ്ങളായിരുന്നു ആദ്യം പോസ്റ്റ് ചെയ്തത് . എന്റെ ആദ്യത്തെ ഒഫീഷ്യൽ ഫോട്ടോഷൂട്ട്, ലെജൻഡിനൊപ്പം എന്നാണ് റോബിൻ ചിത്രങ്ങൾക്ക് ക്യാപ്ഷനായി കുറിച്ചത്. നരസിംഹ സ്വാമി ആണ് മേക്കപ്പ് ചെയ്തിരിക്കുന്നത്. പോത്തിസ് ആണ് റോബിന്റെ കോസ്റ്റ് ഒരുക്കിയിരിക്കുന്നത്. കോട്ടും സ്യൂട്ടും അണിഞ്ഞ റോബിനെയായിരുന്നു ആദ്യ ചിത്രത്തിൽ കാണാൻ കഴിഞ്ഞത്
അതേസമയം ബിഗ്ഗ് ബോസ് എന്ന ഷോയിലേക്ക് വരുമ്പോഴും റോബിന് വലിയ ഒരു ആഗ്രഹം ഉണ്ടായിരുന്നു, ഒരു നടന് ആവണം എന്ന ആഗ്രഹം. ആ ആഗ്രഹവും ഒടുവിൽ സാധ്യമായിട്ടുണ്ട്. ഡോക്ടര്‍ റോബിന് നായകനാകുന്ന പുതിയ ചിത്രം വരുന്നു. തന്റെ ആദ്യ ചിത്രത്തിന്റെ ചര്‍ച്ചകള്‍ കഴിഞ്ഞു എന്ന് ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് റോബിന് കഴിഞ്ഞ ദിവസം ആരാധകരെ അറിയിച്ചത്. സംഭവിയ്ക്കാന്‍ പോകുന്ന സര്‍പ്രൈസിന് വേണ്ടി കാത്തിരിയ്ക്കുകയാണെന്നാണ് റോബിന്റെ പോസ്റ്റ്. റോബിന് പങ്കുവച്ച ചിത്രത്തില്‍ കാണുന്നത് എല്ലാം പുതുമുഖങ്ങളാണ്. ഒരുപക്ഷെ പുതുമുഖ സംവിധായകന് ഒപ്പമാവാം റോബിന്റെ സിനിമാ പ്രവേശനം അഭിനയത്തിലേക്ക് തുടക്കം കുറിയ്ക്കുന്ന ഡോക്ടര്‍ മച്ചാന് നേരത്തെ ചില കവര്‍ സോങുകള്‍ എല്ലാം ചെയ്തിട്ടുണ്ട്. അത്യന്തമായ ലക്ഷ്യം സിനിമ തന്നെയായിരുന്നു. ആ ആഗ്രഹം ആണ് ഇപ്പോള്‍ പൂവണിയുന്നത്. ആക്രമണങ്ങളും വേണ്ട എന്നാണ് തന്റെ അഭിപ്രായമെന്നും വീഡിയോയിൽ റോബിൻ പറഞ്ഞിരുന്നു. സിനിമ ചർച്ചകളും റോബിനുമായി പലരും നടത്തുന്നുണ്ട്. ആരെങ്കിലും സിനിമയിലേക്ക് അഭിനയിക്കാൻ വിളിച്ചാൽ പോകുമെന്ന് റോബിൻ മുൻപ് മാധ്യമങ്ങളോട് സംസാരിക്കവേ പറഞ്ഞിരുന്നു.
പൃഥ്വിരാജിന്റെ കരിയറിലെ തന്നെ ഏറ്റവും മികച്ച ചിത്രമായിരുന്നു ബ്ലെസ്സിയുടെ സംവിധാനത്തിൽ പുറത്തെത്തിയ ആടുജീവിതം. മികച്ച നടനുള്ള സംസ്ഥാന പുരസ്കാരവും നടന് ലഭിച്ചിരുന്നു....
നടനും മോട്ടിവേഷണൽ സ്പീക്കറും അഡ്വക്കേറ്റുമായ ഡോ. ക്രിസ് വേണുഗോപാലും, നടിയും നർത്തകിയുമായ ദിവ്യ ശ്രീധറും കുറച്ച് നാളുകൾക്ക് മുമ്പായിരുന്നു വിവാഹിതരായത്. ഗുരുവായൂർ...
പ്രശസ്ത സിനിമ-സീരിയൽ നടൻ വിഷ്ണു പ്രസാദ് ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലാണ് ചികിത്സയിൽ കഴിയുന്നത്. കരൾ രോഗത്തെ തുടർന്നാണ് നടൻ...
15 വർഷത്തിന് ശേഷം മോഹൻലാൽ- ശോഭന കോമ്പോ ഒരുമിച്ചെത്തുന്ന ചിത്രമാണ് തുടരും. തരുൺ മൂർത്തിയാണ് ചിത്രത്തിന്റങെ സംവിധാനം. ചിത്രത്തിന്റേതായി പുറത്തെത്തിയിട്ടുള്ള വിശേഷങ്ങളെല്ലാം...