വെള്ളാര്‍ ക്രാഫ്റ്റ് വില്ലേജില്‍ എട്ട് ശില്‍പ്പികള്‍ മൂന്നര വര്‍ഷം കൊണ്ട് ഒരുക്കിയ വിശ്വരൂപ ശില്പം കാണാനെത്തി മോഹന്‍ലാല്‍. ലോക റെക്കോര്‍ഡ് ലക്ഷ്യമിട്ട് ലാലിനായി ഒരുക്കിയതാണ് ശില്പം. ഇത് ഉടന്‍ മോഹന്‍ലാലിന്റെ ചെന്നൈയിലെ വീട്ടിലേയ്ക്ക് കൊണ്ടുപോകും.
പന്ത്രണ്ട് അടി ഉയരമുള്ള ശില്പത്തിന്റെ ഒരു വശത്ത് പതിനൊന്ന് മുഖമുള്ള വിശ്വരൂപവും മറുവശത്ത് പാഞ്ചജന്യം മുഴക്കുന്ന കൃഷ്ണനും ചുറ്റും ദശാവതാരവും കൊത്തിയിരിക്കുന്നു. വെള്ളാറിലെ നാഗപ്പനും മറ്റ് ഏഴ് ശില്പ്പികളുമുള്പ്പെട്ട സംഘത്തിന്റെ മൂന്നര വര്‍ഷത്തെ ശ്രമമാണ് സഫലമായിരിക്കുന്നത്.
നടന്റെ ആഗ്രഹപ്രകാരം കുമ്പിള് തടിയിലാണ് ശില്പം പണിതിരിക്കുന്നത്. അരക്കോടി രൂപയാണ് ശില്പത്തിന്റെ വില.
ലോകത്തുള്ള എല്ലാവരും തനിക്കുള്ള ശില്പം പത്രമാധ്യമങ്ങളിലൂടെ കണ്ടിരുന്നു.’അപ്പോള്‍ ഞാനും ഒന്ന് കാണണ്ടെ’ എന്ന് പറഞ്ഞ നടന്, ശില്പത്തിനും ശില്പിക്കുമൊപ്പം ചിത്രങ്ങളെടുത്താണ് മടങ്ങിയത്.
ക്രിസ്റ്റഫറിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് നല്കിയ അഭിമുഖത്തില്‍ മമ്മൂട്ടി നടത്തിയ പരാമർശം വിവാദത്തിലായിരിക്കുകയാണ്. വെളുത്ത പഞ്ചസാര, കറുത്ത ശർക്കര പ്രയോഗമാണ് സമൂഹമാധ്യമത്തിൽ ചർച്ചകൾക്ക്...
നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് നടൻ ഇന്ദ്രൻസ് കഴിഞ്ഞ ദിവസം നടത്തിയ പരാമർശങ്ങൾ വലിയ രീതിയിലുള്ള വിമർശനങ്ങൾക്കായിരുന്നു ഇടയാക്കിയത്. ഡബ്ല്യൂ സി...