” ഈ പോസ്റ്റർ ഇങ്ങനെ ഒട്ടിച്ചവന് നല്ലതു മാത്രം വരുത്തണേ !” – തന്റെ തലയും ഉടലും വെവ്വേറെ ഒട്ടിച്ച ആളോട് ടോവിനോ
ടോവിനോ തോമസിന്റെ ഏറ്റവും പുതിയ ചിത്രമാണ് മറഡോണ . മറഡോണയെ കുറിച്ച് വളരെ രസകരമായിരു വാർത്തയാണ് ഇപ്പോൾ വന്നിരിക്കുന്നത്. ഉടലും തലയും രണ്ടിടത്തായി ടോവിനോയുടെ ചിത്രമുൾപ്പെടുന്ന പോസ്റ്റർ ആണ് ചർച്ച വിഷയം.
കോട്ടയത്താണ് സംഭവം. പോസ്റ്റർ ഒട്ടിച്ചയാൾ പോസ്റ്ററിലുള്ള ടോവിനോയുടെ ഉടലൊരിടത്ത് , തലയൊരിടത്ത് എന്ന രീതിയിലാണ് പോസ്റ്റർ പതിച്ചിരിക്കുന്നത്. ഈ രസകരമായ അബദ്ധം പകർത്തിയ ആൾ അത് സിനിമ ഡിസ്കഷൻ ഗ്രൂപ്പിലിട്ടു. പിന്നീട് ട്രോളുകളുടെ ചാകരയായിരുന്നു.
അതിനു പിന്നാലെ ടോവിനോയും പോസ്റ്റർ ഷെയർ ചെയ്തു.” അതെ.. മറഡോണ “തലതെറിച്ചൊരു” തലവനാ…
(ഇനിയും ഉരുണ്ടാൽ ചെളി പുരളും 😬😁😋)ഈശ്വരാ ദൈവമേ ഈ പോസ്റ്റർ ഇങ്ങനെ ഒട്ടിച്ചവന് നല്ലതു മാത്രം വരുത്തണേ !” – എന്നാണു പോസ്റ്റ് ഷെയർ ചെയ്ത ടോവിനോ ഫേസ്ബുക്കിൽ കുറിച്ചത്.
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...