Connect with us

കഴിഞ്ഞ ആഴ്ച ഒളിച്ചോടി , ചിത്രം എങ്ങനെ ചോർന്നെന്നറിയില്ല – സാമന്ത

Malayalam Breaking News

കഴിഞ്ഞ ആഴ്ച ഒളിച്ചോടി , ചിത്രം എങ്ങനെ ചോർന്നെന്നറിയില്ല – സാമന്ത

കഴിഞ്ഞ ആഴ്ച ഒളിച്ചോടി , ചിത്രം എങ്ങനെ ചോർന്നെന്നറിയില്ല – സാമന്ത

കഴിഞ്ഞ ആഴ്ച ഒളിച്ചോടി , ചിത്രം എങ്ങനെ ചോർന്നെന്നറിയില്ല – സാമന്ത

സിനിമ താരങ്ങളോട് ആരാധന തോന്നുന്നത് സാധാരണമാണ്. ചിലർ ഇഷ്ട നടിക്ക് വേണ്ടി ആത്മഹത്യാ ചെയ്യാൻ പോലും ശ്രെമിക്കാറുണ്ട്. ഭീഷണികത്തുകളുടെ കാലവും ഉണ്ടായിരുന്നു. എന്നാൽ ഇപ്പോൾ കുറച്ചു കൂടി സൗകര്യങ്ങൾ വിപുലപ്പെട്ടപ്പോൾ താരത്തിനൊപ്പം ഫോട്ടോ അസാധ്യമായ രീതിയിൽ എഡിറ്റ് ചെയ്തു ചേർക്കുന്ന രീതിയാണ് കാണുന്നത്. അങ്ങനെ ഒരു ആരാധകൻ സാമന്തയുടെ ഫോട്ടോയിലാണ് തന്റെ ആരാധനയും കല വൈഭവവുമെല്ലാം പ്രകടിപ്പിച്ചത്.

സമന്തയോട് ആരാധന മൂത്തൊരാള്‍ താരത്തിന്റെ കല്യാണചിത്രത്തില്‍നിന്ന് ഭര്‍ത്താവ് നാഗചൈതന്യയെ ‘നിര്‍ദ്ദയം’ വെട്ടിമാറ്റി. എന്നിട്ട് സ്വന്തം ചിത്രം അതോടൊപ്പം ചേര്‍ത്തു. കല്യാണമായതിനാല്‍ വരണമാല്യമെല്ലാം അയാള്‍ ചേര്‍ത്ത് പിടിച്ചിട്ടുണ്ട്.

ഈ ചിത്രം സാമൂഹികമാധ്യമങ്ങളില്‍ വൈറലായതോടെ ചിലര്‍ അത് സമന്തയുടെ ശ്രദ്ധയില്‍ പെടുത്തി. കല്യാണ ചിത്രം ആരാധകര്‍ക്കായി പങ്കുവയ്ച്ച് സമന്ത ഇങ്ങനെ കുറിച്ചു.

‘കഴിഞ്ഞ ആഴ്ച ഒളിച്ചോടി. ചിത്രം എങ്ങിനെ ചോര്‍ന്നുവെന്ന് അറിഞ്ഞൂടാ. ആദ്യ കാഴ്ചയില്‍ മൊട്ടിട്ട പ്രണയമായിരുന്നു.’

Samantha

സമന്തയുടെ മറുപടി ആരാധകര്‍ ഏറ്റെടുത്തു കഴിഞ്ഞു. നിരവധിയാളുകളാണ് അത് റീ ട്വീറ്റ് ചെയ്തത്. ചിത്രത്തിന്റെ സൃഷ്ടാവ് പോലും ഇത്രയും പബ്ലിസിറ്റി പ്രതീക്ഷിച്ചു കാണില്ല.

Samantha_Akkineni (3)

samantha replied to a fan for her photoshopped marriage photo

More in Malayalam Breaking News

Trending

Recent

To Top