Malayalam
‘മിന്നല്‍ മുരളി’യ്ക്ക് നെറ്റ്ഫ്‌ളിക്‌സ് ചെലവാക്കിയത് ഭീമന്‍ തുക; കാരണം, ടൊവീനോയുടെ ആ ചിത്രം!
‘മിന്നല്‍ മുരളി’യ്ക്ക് നെറ്റ്ഫ്‌ളിക്‌സ് ചെലവാക്കിയത് ഭീമന്‍ തുക; കാരണം, ടൊവീനോയുടെ ആ ചിത്രം!
മലയാളി പ്രേക്ഷകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ടോവിനോ ചിത്രമാണ് മിന്നല്‍ മുരളി. ബേസില്‍ ജോസഫ് ആണ് ചിത്രത്തിന്റെ സംവിധാനം. മലയാളത്തിലെ ആദ്യ സൂപ്പര്‍ഹീറോ ചിത്രം എന്ന വിശേഷണത്തോടെയാണ് ചിത്രം പുറത്തെത്തുന്നത്. എന്നാല്‍ ഇപ്പോഴിതാ ചിത്രത്തിന്റെ ഒടിടി അവകാശം നെറ്റ്ഫ്‌ളിക്‌സ് വാങ്ങിയിരിക്കുന്നത് വന്‍ തുകയ്ക്കാണ് എന്നാണ് പുറത്ത് വരുന്ന വിവരം.
ടൊവീനോയുടേതായി അടുത്തകാലത്ത് റിലീസായ ‘കള’ എന്ന ചിത്രത്തിന് ഒടിടി റിലീസില്‍ ലഭിച്ച മികച്ച പ്രതികരണം ലഭിച്ചതു കൊണ്ടാണ് നെറ്റ്ഫ്‌ളിക്‌സില്‍ നിന്ന് വന്‍ തുക ലഭിക്കാന്‍ കാരണം. തിയേറ്റര്‍ റിലീസിനു ശേഷം കള എത്തിയതു പോലെയാണ് മിന്നല്‍ മുരളിയും എത്തുന്നത്.
മലയാളത്തിനു പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും ചിത്രം എത്തും. മിസ്റ്റര്‍ മുരളിയെന്നാണ് ഹിന്ദി പതിപ്പിന്റെ പേര്. മെരുപ്പ് മുരളിയെന്നാണ് തെലുങ്ക് പതിപ്പിന്റെയും മിഞ്ചു മുരളിയെന്നാണ് കന്നഡ പതിപ്പിന്റെയും പേരുകള്‍. അജു വര്‍ഗീസ്, ബൈജു, ഹരിശ്രീ അശോകന്‍, ഫെമിന ജോര്‍ജ് തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
ടോവിനോയുടെ കരിയറിലെ തന്നെ ഏറ്റവും വലിയ ബജറ്റില്‍ ഒരുക്കിയിരിക്കുന്ന ചിത്രം കൂടിയാണിത്. മാത്രമല്ല, സൂപ്പര്‍ഹിറ്റ് ചിത്രം ‘ഗോദ’യ്ക്കു ശേഷം ടോവിനോ തോമസും ബേസില്‍ ജോസഫും ഒരുമിക്കുന്ന ചിത്രവുമാണ്. വീക്കെന്‍ഡ് ബ്ലോക്ക്ബസ്റ്റേഴ്‌സിന്റെ ബാനറില്‍ സോഫിയ പോള്‍ ആണ് നിര്‍മ്മാണം. അരുണ്‍ അനിരുദ്ധന്‍, ജസ്റ്റിന്‍ മാത്യു എന്നിവരാണ് ചിത്രത്തിന്റെ രചന.
