വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെയായി പ്രേക്ഷകര്‍ക്ക് സുപരിചിതയായി മാറിയ താരമാണ് മിയ ജോര്‍ജ്. ഒരുപിടി നല്ല ചിത്രങ്ങളുമായി പ്രേക്ഷകരുടെ ഹൃദയത്തില്‍ ഇടം നേടിയ മിയ വിവാഹ ശേഷം സിനിമയില്‍ നിന്നും ഇടവേള എടുത്തിരിക്കുകയാണ്. സിനിമയില്‍ നിന്നും വിട്ടു നില്‍ക്കുകയാണെങ്കിലും മിയ ജോര്‍ജ്ജിന്റെ വിശേഷങ്ങള്‍ എല്ലാം ആരാധകര്‍ സോഷ്യല്‍ മീഡിയയിലൂടെ അറിയാറുണ്ട്.
ഇപ്പോഴിതാ മകൻ ലൂക്കയ്ക്കൊപ്പമുള്ള ചില കുസൃതി ചിത്രങ്ങളാണ് മിയ പങ്കുവച്ചിരിക്കുന്നത്. ലൂക്കയ്ക്ക് കളിപ്പാട്ടങ്ങളെക്കാൾ പ്രിയം മമ്മയുടെ മൂക്കും മുടിയും കമ്മലുമൊക്കെയാണത്രേ. അമ്മയും മകനും ചേർന്നുള്ള ആ സന്തോഷനിമിഷങ്ങളുടെ ക്യൂട്ട് ചിത്രങ്ങൾക്കൊപ്പം രസകരമായൊരു കുറിപ്പും താരം പങ്കുവച്ചു. ‘മമ്മയ്ക്ക് മൂക്കും മനോഹരമായ മുടിയും കമ്മലുമൊക്കെയുള്ളപ്പോൾ കുഞ്ഞിന് വേറെ ഫാൻസി കളിപ്പാട്ടങ്ങളെന്തിന്?’ എന്നാണ് മിയയുടെ ചോദ്യം.
മമ്മയുടെ മുടിയിലും മൂക്കിവുമൊക്കെ പിടിച്ചു വലിക്കുന്ന കുഞ്ഞു ലൂക്കായോടുള്ള ഇഷ്ടം കൊണ്ട് നിറയുകയാണ് ഈ പോസ്റ്റിന് താഴെ.
ലൂക്കയ്ക്ക് ഒപ്പമുള്ള ഫോട്ടോകളും വിഡിയോകളും മിയ സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കാറുണ്ട്. ലൂക്ക ജോസഫ് ഫിലിപ്പ് എന്നാണ് മകന് പേര് നൽകിയിരിക്കുന്നത്.
നടൻ വിഷ്ണു പ്രസാദ് അന്തരിച്ചു. വെള്ളിയാഴ്ച പുലർച്ചെ ഒരുമണിയോടെയായിരുന്നു അന്ത്യം സംഭവിച്ചത്. കരൾ രോഗത്തെ തുടർന്ന് കഴിഞ്ഞ കുറേ നാളുകളായി ചികിത്സയിലായിരുന്നു...