
Actor
പുകസയുടെ പരിപാടിയില്‍ ഹരീഷ് പേരടിയ്ക്ക് വിലക്ക്; ‘അന്ത ഭയം ഇരിക്കട്ടും’ എന്ന് സംവിധായകൻ കണ്ണന് താമരക്കുളം
പുകസയുടെ പരിപാടിയില്‍ ഹരീഷ് പേരടിയ്ക്ക് വിലക്ക്; ‘അന്ത ഭയം ഇരിക്കട്ടും’ എന്ന് സംവിധായകൻ കണ്ണന് താമരക്കുളം

നാടക സംവിധായകന് എ ശാന്തന്റെ അനുസ്മരണ ചടങ്ങില്‍ നിന്ന് പുരോഗമന കലാസാഹിത്യ സംഘം (പു.ക.സ) തന്നെ വിലക്കിയെന്ന് നടന് ഹരീഷ് പേരടി കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. പരിപാടിക്കായി കോഴിക്കോട്ടേക്ക് യാത്ര തിരച്ചതിന് ശേഷം സംഘാടകര്‍ വിളിച്ച് വരേണ്ടെന്ന് പറയുയായിരുന്നു എന്ന് ഹരീഷ് ഫെയ്സ്ബുക്കില്‍ കുറിക്കുകയായിരുന്നു
ഇപ്പോൾ ഇതാ നടന്റെ പോസ്റ്റിന് കീഴില്‍ സംവിധായകന് കണ്ണന് താമരക്കുളത്തിന്റെ കമന്റും ശ്രദ്ധേയമാണ്. ‘അന്ത ഭയം ഇരിക്കട്ടും’ എന്നാണ് കണ്ണന് താമരക്കുളത്തിന്റെ കമന്റ്.
കഴിഞ്ഞ ദിവസങ്ങളിലായി സര്‍ക്കാരിനെയും സിപിഐഎമ്മിനെയും ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ ഹരീഷ് പേരടി വിമര്‍ശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പുകസയുടെ നടപടി.
ഹരീഷ് പേരടിയുടെ ഫെയ്സ്ബുക്ക് പോസ്റ്റ്:
ശാന്താ ഞാന്‍ ഇന്നലെ കോയമ്പത്തൂരിലെ ലോക്കേഷനില്‍ നിന്ന് അനുവാദം ചോദിച്ച് പു.കാ.സ യുടെ സംഘാടനത്തിലുള്ള നിന്റെ ഓര്‍മ്മയില്‍ പങ്കെടുക്കാന്‍ എറണാകുളത്തെ വീട്ടിലെത്തി. ഇന്നലെ രാത്രിയും സംഘാടകര്‍ എന്നെ വിളിച്ച് സമയം ഉറപ്പിച്ചു. ഇന്ന് രാവിലെ ഞാന്‍ ബിന്ദുവിനേയും കൂട്ടി കോഴിക്കോട്ടേക്ക് പുറപ്പെട്ടു. പാതി വഴിയില്‍വെച്ച് സംഘാടകരുടെ ഫോണ്‍ വന്നു. പ്രത്യേക രാഷ്ട്രിയ സാഹചര്യത്തില്‍ ഹരീഷ് ഈ പരിപാടിയില്‍ പങ്കെടുക്കാതിരിക്കുന്നതാണ് നല്ലത് എന്ന സ്നേഹം പൊതിഞ്ഞ വാക്കുകളില്‍.
നിന്റെ ഓര്‍മ്മകളുടെ സംഗമത്തില്‍ ഞാന്‍ ഒരു തടസ്സമാണെങ്കില്‍ അതില്‍ നിന്ന് മാറി നില്ക്കുകയെന്നതാണ് എനിക്ക് നിനക്ക് തരാനുള്ള ഏറ്റവും വലിയ സ്നേഹവും. അതുകൊണ്ട് ഞാന്‍ മാറി നിന്നു. ഇത് ആരെയും കുറ്റപ്പെടുത്തുന്നതല്ല. ഇതാണ് സത്യം. പിന്നെ നിന്നെയോര്‍ക്കാന്‍ എനിക്ക് ഒരു സംഘടനയുടെയും സൗജന്യം ആവിശ്യമില്ലല്ലോ.
ഒരുകാലത്ത് മലയാളികളുടെ മനസിലിടം നേടിയ താര ജോഡികളായിരുന്നു ദിലീപും മഞ്ജു വാര്യരും. വർഷങ്ങൾക്ക് മുമ്പ് ഇരുവരും വേർപിരിഞ്ഞുവെന്ന വാർത്ത ഏറെ ദുഃഖത്തോടെയാണ്...
ജനപ്രിയ നായകന് എന്ന വിളിപേരോട് കൂടി മലയാള സിനിമയില്‍ വാഴുന്ന നടനാണ് ദിലീപ് .കേരളത്തില്‍ കുടുംബ പ്രേക്ഷകരുടെ ഏറ്റവും പ്രിയപ്പെട്ട നടന്മാരില്...
കഴിഞ്ഞ ദിവസമായിരുന്നു നിലമ്പൂർ നിയമസഭ തെരഞ്ഞെടുപ്പ് ഫലം പുറത്തെത്തിയത്. പിന്നാലെ നടൻ ജോയ് മാത്യുവിന്റെ പ്രതികരണവും സോഷ്യൽ മീഡയിയിൽ വൈറലായി മാറിയിട്ടുണ്ട്....
മലയാളികളുടെ പ്രിയ നടനാണ് വിജയ് രാഘവന്. സൂപ്പര്‍താര പരിവേഷങ്ങള്‍ക്കപ്പുറം മലയാളികള്‍ ഹൃദയത്തോട് ചേര്‍ത്തു വച്ച നടന്മാരില് ഒരാളാണ് വിജയരാഘവന്. തന്നിലേക്ക് വരുന്ന...
പ്രേക്ഷകർക്കേറെ പ്രിയങ്കരനായ നടനാണ് ശ്രീകാന്ത്. കഴിഞ്ഞ ദിവസം, മ യക്കുമരുന്ന് കേസിൽ നടൻ അറസ്റ്റിലായ ഞെട്ടലിലാണ് തമിഴ് സിനിമാ ലോകം. എഐഎഡിഎംകെയുടെ...