കല്യാണം കഴിച്ച് കഴിഞ്ഞപ്പോഴല്ലേ മനസിലായത് ഈ മിഠായി എന്താണ് എന്ന്,അതില്‍ നിന്നും ഊരിപ്പോരാന്‍ പെട്ട പാട് എനിക്കേ അറിയൂ; തുറന്ന് പറഞ്ഞ് ഷൈന്‍ ടോം ചാക്കോ!
സോഷ്യൽ മീഡിയയുടെയും പൊതുസമൂഹത്തിന്റെയും വിമർശനത്തിന് നിരന്തരം വിധേയനായി കൊണ്ടിരിക്കുന്ന ഒരാളാണ് ഷൈൻ ടോം ചാക്കോ. നിലപാടുകൾ വെട്ടി തുറന്നു പറയുന്ന താരം തനിക്കു ലഭിക്കുന്ന കഥാപാത്രത്തെ മികച്ചതാകാറുണ്ട്
കല്യാണം കഴിക്കാന്‍ വേണ്ടിയാണ് താന്‍ മതപഠന ക്ലാസില്‍ പോയതെന്ന് നടന്‍ ഷൈന്‍ ടോം ചാക്കോ. പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം തന്റെ സ്വകാര്യ ജീവിതത്തെക്കുറിച്ച് തുറന്നുപറഞ്ഞത്.
നടന്റെ വാക്കുകള്‍ ഇങ്ങനെ
കല്യാണം കഴിച്ച് കഴിഞ്ഞപ്പോഴല്ലേ മനസിലായത് ഈ മിഠായി എന്താണ് എന്ന്. അതില്‍ നിന്നും ഊരിപ്പോരാന്‍ പെട്ട പാട് എനിക്കേ അറിയൂ.
കല്യാണം കഴിച്ച് കഴിഞ്ഞാലേ മനസിലാകൂ ഇത് എന്താണ് പരിപാടി എന്ന്, എല്ലാവരും പോയി കഴിക്കേണ്ട കാര്യമില്ല. പറ്റിയ ആളുകള്‍ പോയാല്‍ മതി. അല്ലെങ്കില്‍ ഭയങ്കര പ്രശ്നമാകും. പിള്ളേര് ഉണ്ടാകണം, എന്നാലേ പടം കാണാന്‍ ആള് കേറുള്ളൂ,” ഷൈന്‍ പറഞ്ഞു.
കൃഷ്ണ ശങ്കര്‍ നായകനായ കൊച്ചാള്‍ ആണ് ഷൈനിന്റെ ഏറ്റവുമൊടുവില്‍ റിലീസ് ചെയ്ത ചിത്രം. സണ്ണി വെയ്നൊപ്പം പ്രധാന വേഷം ചെയ്ത അടിത്തട്ടാണ് റിലീസ് ചെയ്യാനിരിക്കുന്ന ചിത്രം.
ജൂലൈ 1 നാണ് ചിത്രം തിയേറ്ററുകളിലേക്ക് എത്തുന്നത്. ചിത്രത്തിന്റെ സെന്‍സറിങ് നടപടികളും പൂര്‍ത്തിയായിരുന്നു. ചിത്രത്തിന് എ സര്‍ട്ടിഫിക്കറ്റാണ് ലഭിച്ചത്. ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ജിജോ ആന്റണിയാണ്.
ഉള്‍ക്കടലില്‍ ഷൂട്ട് ചെയ്ത ചിത്രമാണ് അടിത്തട്ട്. ചിത്രം ഒരു സര്‍വൈവല്‍ ത്രില്ലറായിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
കൊന്തയും പൂണൂലും, ഒരു രാത്രി രണ്ടു പകല്‍, പൃഥ്വിരാജ് നായകനായ ഡാര്‍വിന്റെ പരിണാമം എന്നീ ചിത്രങ്ങളിലൂടെ സിനിമ രംഗത്ത് ഏറെ ശ്രദ്ധ നേടിയ സംവിധായകനാണ് ജിജോ ആന്റണി.
