സെറ്റില്‍ എല്ലാവരും കൈയ്യടിച്ച് കൊണ്ടാണ് ആ സീന്‍ എടുത്ത് തീര്‍ത്തത്… പക്ഷേ അതും സിനിമയില്‍ ഇല്ല എന്റെ കഥാപാത്രം ഒന്നുമല്ലാത്തത് പോലെയായി; വെളിപ്പെടുത്തി സോന നായർ
സെറ്റില്‍ എല്ലാവരും കൈയ്യടിച്ച് കൊണ്ടാണ് ആ സീന്‍ എടുത്ത് തീര്‍ത്തത്… പക്ഷേ അതും സിനിമയില്‍ ഇല്ല എന്റെ കഥാപാത്രം ഒന്നുമല്ലാത്തത് പോലെയായി; വെളിപ്പെടുത്തി സോന നായർ
സെറ്റില്‍ എല്ലാവരും കൈയ്യടിച്ച് കൊണ്ടാണ് ആ സീന്‍ എടുത്ത് തീര്‍ത്തത്… പക്ഷേ അതും സിനിമയില്‍ ഇല്ല എന്റെ കഥാപാത്രം ഒന്നുമല്ലാത്തത് പോലെയായി; വെളിപ്പെടുത്തി സോന നായർ
ജോഷിയുടെ സംവിധാനത്തില്‍ മോഹന്‍ലാലിനെ നായകനാക്കി ഒരുക്കിയ ചിത്രമാണ് നരന്. ചിത്രത്തില്‍ സോന നായരും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. കുന്നുമ്മല്‍ ശാന്ത എന്ന താന്‍ അവതരിപ്പിച്ച കഥാപാത്രത്തിന്റെ ഒരു സീന്‍ ചിത്രത്തില്‍ നിന്ന് ഒഴിവാക്കിയതിനെ കുറിച്ച് പറഞ്ഞിരിക്കുകയാണ് സോന.
‘ഭാവന അവതരിപ്പിച്ച ലീല എന്ന കഥാപാത്രവുമായി ബന്ധപ്പെട്ടൊരു സീനുണ്ടായിരുന്നു. ശാന്തയുടെ വീട്ടില്‍ വേലായുധന് കിടക്കുന്നത് കൊണ്ടാണ് ലീല വേലായുധനെ വിവാഹം കഴിക്കാന്‍ സമ്മതിക്കാത്തത്. അങ്ങനെ ഭാവനയുടെ ലീല എന്ന കഥാപാത്രത്തിനൊപ്പം കിടിലനൊരു സീനുണ്ട്.’
‘അതൊരു കടവില്‍ വെച്ച് എടുത്തതാണ്. സെറ്റില്‍ എല്ലാവരും കൈയ്യടിച്ച് കൊണ്ടാണ് ആ സീന്‍ എടുത്ത് തീര്‍ത്തത്. പക്ഷേ അതും സിനിമയില്‍ ഇല്ല. വേലായുധനെ കുറിച്ച് ശാന്ത ലീലയ്ക്ക് പറഞ്ഞ് കൊടുക്കുന്നതാണ് സീനിലുള്ളത്. ആ സീന്‍ നരനില്‍ എനിക്ക് നഷ്ടമാണ്. എന്റെ കഥാപാത്രം ഒന്നുമല്ലാത്തത് പോലെയായി.’
‘ഞാനല്ല എന്റെ സൗണ്ട് ഡബ്ബ് ചെയ്തത്. സാധാരണ എല്ലാ സിനിമകല്‍ലും ഞാനാണ് ഡബ്ബ് ചെയ്യുന്നത്. പക്ഷേ അന്നത് സാധിച്ചില്ല. സിനിമയിലെ എന്റെ കഥാപാത്രത്തെ കുറിച്ച് വലിയ പ്രതീക്ഷയായിരുന്നു. അതുകൊണ്ട് സിനിമയുടെ റിലീസിന് വേണ്ടി കാത്തിരിക്കുകയായിരുന്നു’ മാസ്റ്റര്‍ ബിന്‍ യൂട്യൂബ് ചാനലിന് നല്കിയ അഭിമുഖത്തില്‍ സോന നായര്‍ പറഞ്ഞു.
കഴിഞ്ഞ ദിവസമായിരുന്നു ബോളിവുഡ് നടി ഷെഫാലി ജരിവാലയുടെ മരണ വാർത്ത പുറത്തെത്തുന്നത്. ഹൃദയാഘാതമാണ് മരണകാരണമെന്ന് ആദ്യം പുറത്ത് വന്നിരുന്ന റിപ്പോർട്ടുകൾ. എന്നാൽ...
മലയാളികൾക്ക് പരിചയപ്പെടുത്തേണ്ട ആവശ്യമില്ലാത്ത നടിയാണ് ശാന്തുമാരി. എഴുന്നൂറോളം ചിത്രങ്ങളിലാണ് ശാന്തകുമാരി അഭിനയിച്ചിട്ടുള്ളത്. ഇപ്പോഴിതാ മമ്മൂട്ടി ചിത്രത്തിൽ അഭിനയിച്ചപ്പോഴുള്ള അനുഭവം പങ്കുവെയ്ക്കുകയാണ് നടി....
നിരവധി വ്യത്യസ്തങ്ങളായ ചിത്രങ്ങളിലൂടെ പ്രേക്ഷകരുടെ പ്രിയപ്പെട്ട നടിയായി മാറിയ താരമാണ് ലെന. മിനിസ്ക്രീനിലും ബിഗ്ക്രീനിലും തന്റേതായ വ്യക്തി മുദ്ര പതിപ്പിക്കുവാൻ താരത്തിനായിട്ടുണ്ട്....