Connect with us

ദിലീഷിന്റേത് വേറൊരു രീതിയാണ് വേറൊരു പാറ്റേണാണ്; ഒരുമിച്ച് അഭിനയിച്ചപ്പോള്‍ പോലും തോന്നിയത് അങ്ങനെയാണ്; ദിലീഷ് പോത്തനെ കുറിച്ച് നിഷ സാരംഗ്!

Actress

ദിലീഷിന്റേത് വേറൊരു രീതിയാണ് വേറൊരു പാറ്റേണാണ്; ഒരുമിച്ച് അഭിനയിച്ചപ്പോള്‍ പോലും തോന്നിയത് അങ്ങനെയാണ്; ദിലീഷ് പോത്തനെ കുറിച്ച് നിഷ സാരംഗ്!

ദിലീഷിന്റേത് വേറൊരു രീതിയാണ് വേറൊരു പാറ്റേണാണ്; ഒരുമിച്ച് അഭിനയിച്ചപ്പോള്‍ പോലും തോന്നിയത് അങ്ങനെയാണ്; ദിലീഷ് പോത്തനെ കുറിച്ച് നിഷ സാരംഗ്!

ധ്യാന്‍ ശ്രീനിവാസന്‍ തിരക്കഥ എഴുതി ഷഹദ് സംവിധാനം ചെയ്ത ചിത്രമാണ് പ്രകാശന്‍ പറക്കട്ടെ. ധ്യാന്‍ തന്നെയാണ് ചിത്രത്തിന്റെ കഥയും, സംഭാഷണവും എഴുതിയത്. ദിലീഷ് പോത്തന്‍, മാത്യു തോമസ്, സൈജു കുറുപ്പ്, അജു വര്‍ഗീസ്, ധ്യാന്‍ ശ്രീനിവാസന്‍ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രത്തില്‍ ലത എന്ന പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച നടി നിഷ സാരംഗ്. സിനിമയില്‍ ദിലീഷ് പോത്തന്‍ അവതരിപ്പിക്കുന്ന പ്രകാശന്‍ എന്ന കഥാപാത്രത്തിന്റെ ഭാര്യയായാണ് ലത എത്തുന്നത്. ചിത്രത്തിന്റെ വിശേഷങ്ങള്‍ പങ്കുവെക്കുകയാണ് നിഷ സാരംഗ്.

പ്രകാശന്‍ പറക്കട്ടെ എന്ന ചിത്രത്തിലേക്ക് വിളിച്ചപ്പോഴുണ്ടായ സന്തോഷത്തെ കുറിച്ചും ദിലീഷ് പോത്തന്റെ ഭാര്യയായാണ് അഭിനയിക്കേണ്ടത് എന്ന് പറഞ്ഞപ്പോള്‍ തോന്നിയ കാര്യത്തെ കുറിച്ചുമൊക്കെ പറയുകയാണ് നിഷ സാരംഗ്. ഒരു പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍.സീരിയലില്‍ ആകുമ്പോള്‍ നമ്മള്‍ അഭിനയിക്കണം. ഇതാവുമ്പോള്‍ അഭിനയിക്കേണ്ട. അങ്ങനെ ഒരു വ്യത്യാസം ഉണ്ട്. പക്ഷേ ഇവിടെ ആക്ടിങ് അല്ലല്ലോ ബിഹേവിങ് ആണല്ലോ. പ്രത്യേകിച്ച് ദിലീഷേട്ടന്‍ അതിന്റെ ആളാണ്.

ദിലീഷാണ് ഭര്‍ത്താവ് എന്ന് പറഞ്ഞപ്പോള്‍, ഞാന്‍ നേരത്തെ ദിലീഷിന്റെ കൂടെ അഭിനയിച്ചിട്ടില്ലല്ലോ അതുകൊണ്ട് ഉപ്പും മുളകും ചെയ്ത ഒരു എക്സ്പീരിയന്‍സേ എനിക്ക് ദിലീഷിന്റെ കൂടെ അഭിനയിക്കാനുള്ള ധൈര്യമായുള്ളൂ.വന്ന് കഴിഞ്ഞപ്പോള്‍ പിന്നെ കുഴപ്പമൊന്നും ഇല്ല. എന്തെങ്കിലും എവിടെയെങ്കിലും മിസ്സായാല്‍ എന്നോട് ‘നമുക്ക് അത് അങ്ങനെ പറഞ്ഞാല്‍ കുറച്ചുകൂടി നന്നായിരിക്കും’ എന്നൊക്കെ പറഞ്ഞുതന്നിട്ടുണ്ട്. അത്തരത്തില്‍ ഒരുപാട് ഹെല്‍പ് ചെയ്തിട്ടുണ്ട്. സീരിയല്‍ ആകുമ്പോള്‍ കുറച്ച് ആക്ടിങ് ഉണ്ട്. ഇവിടെ അതില്ല.എന്നാല്‍ ഇത് അങ്ങനെയല്ല. വീട്ടിലൊക്കെ നമ്മള്‍ സംസാരിക്കില്ലേ, ആ ഒരു ഫീലിലാണ് പോയത്. ഒരു സീനൊക്കെ ഒറ്റ ഷോട്ടില്‍ പോയിട്ടുണ്ട്,” നിഷ സാരംഗ് പറഞ്ഞു.

പിന്നെ ദിലീഷിന്റേത് വേറൊരു രീതിയാണ് വേറൊരു പാറ്റേണാണ്. ഒരുമിച്ച് അഭിനയിച്ചപ്പോള്‍ പോലും തോന്നിയത് അങ്ങനെയാണ്. നമ്മള്‍ ഭയങ്കര കംഫര്‍ട്ടായിരിക്കും. വേറെ ഒരാളുടെ ഒപ്പം അഭിനയിക്കുമ്പോള്‍ നമ്മള്‍ അവിടെയും കംഫര്‍ട്ടായിരിക്കും.സിനിമയുടെ കഥാന്തരീക്ഷം റിയല്‍ലൈഫുമായി കണക്ടാണെന്നും നമ്മള്‍ വീട്ടില്‍ പെരുമാറുന്ന, പറയുന്ന, മക്കളുമായി സംസാരിക്കുന്ന കാര്യങ്ങളൊക്കെ തന്നെയാണ് സിനിമയില്‍ കാണിച്ചിരിക്കുന്നതെന്നും അതുകൊണ്ട് തന്നെ അത് കണക്ടായിട്ടുണ്ടെന്നുമായിരുന്നു ഇതിനോടുള്ള ദിലീഷ് പോത്തന്റെ മറുപടി.

”പിന്നെ നമ്മള്‍ എങ്ങനെ അഭിനയിക്കണമെന്ന് തീരുമാനിക്കുന്നത് ഡയറക്ടറും റൈറ്ററുമാണ്. റിയല്‍ ആയിട്ടുള്ള ക്യാരക്ടര്‍ ആണെങ്കില്‍ ഏതൊരു ആക്ടര്‍ക്കും അത് സഹായകരമാകും. അത്തരം കഥാപാത്രങ്ങള്‍ കിട്ടുന്നു എന്നത് എന്റെയൊരു ഭാഗ്യമായിരിക്കും.പിന്നെ നിഷയുടെ കാര്യം പറഞ്ഞാല്‍ വളരെ റിയലിസ്റ്റിക് ആയി ആക്ട് ചെയ്യുന്ന ആക്ടര്‍ തന്നെയാണ് അവര്‍ എന്നായിരുന്നു,” ദിലീഷ്

ധ്യാന്‍ ശ്രീനിവാസന്റെ തിരക്കഥയില്‍ നവാഗതനായ ഷഹദ് നിലമ്പൂരാണ് പ്രകാശന്‍ പറക്കട്ടെ സംവിധാനം ചെയ്യുന്നത്. അജു വര്‍ഗീസും വിശാഖ് സുബ്രഹ്‌മണ്യവും ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.

ദിലീഷ് പോത്തന്‍, നിഷ സാരംഗ്, മാത്യു തോമസ്, സൈജു കുറുപ്പ്, അജു വര്‍ഗീസ്, ധ്യാന്‍ ശ്രീനിവാസന്‍ എന്നിവരാണ് പ്രകാശന്‍ പറക്കട്ടെയില്‍ പ്രധാന കഥാപാത്രങ്ങളായെത്തുന്നത്. ഒരു കോമഡി ഫാമിലി മൂവിയായാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.

Continue Reading
You may also like...

More in Actress

Trending