Connect with us

‘മുഴുവന്‍ സമയവും ബീഡിയും കള്ളും കുടിച്ചു നടക്കുന്ന എനിക്കെങ്ങനെ നല്ല സ്വഭാവത്തിനുള്ള അവാര്‍ഡ് കിട്ടും. ഇനി അവാര്‍ഡ് കിട്ടണമെങ്കില്‍ പുകവലിക്കാതെയും കള്ളു കുടിക്കാതെയുമുള്ള സിനിമ ചെയ്യണം. സ്വഭാവനടനല്ലേ, അപ്പോള്‍ നല്ല സ്വഭാവമായിരിക്കണം’; സംസ്ഥാന ചലച്ചിത്ര അവാര്‍ഡിന് കുറുപ്പ് സിനിമയെ പരിഗണിക്കാത്തതിനെ കുറിച്ച് ഷൈന്‍

Malayalam

മലയാളികള്‍ക്കേറെ പ്രിയങ്കരനായ താരമാണ് ഷൈന്‍ ടോം ചാക്കോ. ഇപ്പോഴിതാ സംസ്ഥാന ചലച്ചിത്ര അവാര്‍ഡിന് കുറുപ്പ് സിനിമയെ പരിഗണിക്കാത്തതിനെ കുറിച്ച് പറയുകയാണ് ഷൈന്‍. ചിത്രത്തിലെ അഭിനയത്തിന് തനിക്കു സ്വഭാവനടനുളള പുരസ്‌കാരം ലഭിക്കാതെ പോയതിനെ കുറിച്ചും അദ്ദേഹം പറയുന്നു.

‘കുറുപ്പ് വളരെ ബുദ്ധിമുട്ടി ചെയ്തതാണ്. ആ സിനിമ ജൂറി അംഗങ്ങള്‍ കണ്ടിട്ടില്ലെന്നു വിചാരിച്ച് ആശ്വസിക്കുന്നു. രാഷ്ട്രീയ ഇടപെടലുകള്‍ ഉണ്ടെന്ന് വിശ്വസിക്കുന്നില്ല. പ്രതിഷേധിച്ചു വാങ്ങേണ്ടതല്ല അവാര്‍ഡുകള്‍.

നല്ല രീതിയില്‍ പ്രൊഡക്ഷന്‍ ഡിസൈന്‍ ചെയ്ത സിനിമയാണ് കുറുപ്പ്. പണ്ടത്തെ കാലഘട്ടത്തെ സത്യസന്ധമായാണ് അവര്‍ സ്‌ക്രീനിലെത്തിച്ചത്. സെറ്റ് വര്‍ക്കുകള്‍ ആണെന്ന് തോന്നിപ്പിക്കുന്ന സിനിമകള്‍ക്കാണ് പണ്ട് അവാര്‍ഡുകള്‍ കിട്ടുന്നതെന്ന് പറഞ്ഞു കേട്ടിട്ടുണ്ട്. ഇത് റിയല്‍ ആണെന്ന് തോന്നിയതുകൊണ്ടാകാം ആര്‍ട് ഡയറക്ഷന്‍ ഇല്ലെന്ന് തോന്നിയത്. പിന്നെ കോസ്റ്റ്യൂംസ്, ഛായാഗ്രഹണം ഒന്നിനും ലഭിച്ചില്ല.

അഭിനയത്തിന്റെ കാര്യത്തില്‍ ഓരോ വര്‍ഷവും അക്കാദമിയില്‍ മാറ്റങ്ങള്‍ വരുത്താറുണ്ട്. എന്നാലും ബെസ്റ്റ് ആക്ടറും ബെസ്റ്റ് ക്യാരക്ടര്‍ ആക്ടറും തമ്മിലുള്ള വ്യത്യാസമാണ് ഞാനിപ്പോഴും ചോദിച്ചുകൊണ്ടിരിക്കുന്നത്. ബെസ്റ്റ് ആക്ടറിന് ക്യാരക്ടര്‍ ഇല്ലേ?

ബെസ്റ്റ് ക്യാരക്ടര്‍ ആക്ടറിനുള്ള അവാര്‍ഡ് എന്താണേലും എനിക്ക് കിട്ടാന്‍ പോകുന്നില്ല. പ്രത്യേകിച്ച് കുറുപ്പിലെ കഥാപാത്രത്തിന്. മുഴുവന്‍ സമയവും ബീഡിയും കള്ളും കുടിച്ചു നടക്കുന്ന എനിക്കെങ്ങനെ നല്ല സ്വഭാവത്തിനുള്ള അവാര്‍ഡ് കിട്ടും. ഇനി അവാര്‍ഡ് കിട്ടണമെങ്കില്‍ പുകവലിക്കാതെയും കള്ളു കുടിക്കാതെയുമുള്ള സിനിമ ചെയ്യണം. സ്വഭാവനടനല്ലേ, അപ്പോള്‍ നല്ല സ്വഭാവമായിരിക്കണം.’ എന്നും ഷൈന്‍ ടോം പറഞ്ഞു.

Continue Reading
You may also like...

More in Malayalam

Trending

Recent

To Top