കഴിവിന്റെ അടിസ്ഥാനത്തില്‍ മാത്രമാണ് ഇവിടെ കാസ്റ്റിങ്ങ് നടക്കുന്നതെന്ന് ഇതുവരെ തോന്നിയിട്ടില്ല തുറന്ന്ക പറഞ്ഞ് കനി കുസൃതി

മലയാളികൾക്ക് എറെ പരിചിതയായ നടിയാണ് കനി കുസൃതി. നിലപാടുകൾ കൊണ്ടും അഭിനയം കൊണ്ടും കനി മലയാളികൾക്ക് പ്രിയങ്കരിയായി മാറി. ഇപ്പോഴിതാ കഴിവിന്റെ അടിസ്ഥാനത്തിലാണ് സിനിമയിലേക്ക് ആളുകളെ തെരഞ്ഞെടുക്കുന്നത് എന്ന് തോന്നിയിട്ടില്ലെന്ന് നടി കനി കുസൃതി പറയുന്നത് . പ്രശസ്തരായ അഭിനേതാക്കളാണെങ്കിലും ഇടയ്ക്ക് ഓഡീഷനിലും വര്‍ക്ക് ഷോപ്പിലുമൊക്കെ പങ്കെടുക്കുന്നത് നല്ലതാണെന്ന് കനി പറഞ്ഞു. ഓൺലൈൻ മീഡിയക്കായി സിത്താര കൃഷ്ണകുമാര്‍ നടത്തിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു കനി
‘ഒരുപാട് ആര്‍ട്ടിസ്റ്റുകളെ കാണാനുള്ള സാഹചര്യമുണ്ടായിട്ടുണ്ട്. വര്‍ക്ക് ഷോപ്പുകളിലും നാടകശാലകളിലും ഒരുപാട് കഴിവും പൊട്ടന്‍ഷ്യലുമുള്ള ആളുകളെ കണ്ടിട്ടുണ്ട്. അവരില്‍ സിനിമയില്‍ അഭിനയിക്കണമെന്ന് ആഗ്രഹമുള്ളവരുണ്ട്. കഴിവിന്റെ അടിസ്ഥാനത്തില്‍ മാത്രമാണ് ഇവിടെ കാസ്റ്റിങ്ങ് നടക്കുന്നതെന്ന് ഇതുവരെ തോന്നിയിട്ടില്ല. ഇതിന്റെ മാനദണ്ഡമെന്താണ്. ടാലന്റും ഹാര്‍ഡ്വര്‍ക്കും മാത്രമാണോ മാനദണ്ഡം. അത് തെറ്റോ ശരിയോ എന്നല്ല ഞാന്‍ പറയുന്നത്.
ഇന്ന ആളുകള്‍ അഭിനയിച്ചാലേ കൊമേഴ്ഷ്യല്‍ ഹിറ്റാവൂ എന്നതൊക്കെ എനിക്ക് അറിയാം.
ഇപ്പോള്‍ കുറച്ച് ഓപ്പണ്‍ ആയിട്ടുണ്ട്. ഓഡിഷന്‍സ് നടക്കുന്നുണ്ട്. പുതിയ ആളുകള്‍ വരുന്നുണ്ട്. പണ്ടൊക്കെ സിനിമാക്കാരുമായി എന്തെങ്കിലും കണക്ഷന് ഉണ്ടെങ്കില്‍ മാത്രം എത്തുന്ന ഒരു സ്ഥലമായിരുന്നു സിനിമ. ആ രീതിയില്‍ മാറ്റം വന്നിട്ടുണ്ട്. പ്രശസ്തരായ ആക്ടേഴ്സ് ഓഡിഷന് ചെയ്യാറില്ലല്ലോ. അതിനോട് വ്യക്തിപരമായി അഭിപ്രായവ്യത്യാസമുണ്ട്.
ക്രാഫ്റ്റില്‍ എത്രത്തോളം മുന്നോട്ട് പോയാലും വര്‍ക്ക് ഷോപ്പൊക്കെ ചെയ്യുന്നത് നല്ലതാണ്. ഓഡിഷന് തന്നെ ചെയ്യണമെന്ന് ഞാന്‍ പറയില്ല. ഓഡിഷന് ഇല്ലാതെ തന്നെ ഇന്ന ആള് ചെയ്താല്‍ നന്നാവും എന്ന് വിചാരിച്ചാല്‍ അത് ചിലപ്പോള്‍ നന്നാവുമായിരിക്കും. പക്ഷേ ഓഡിഷന്റെ രീതിയിലേക്ക് വന്നാല്‍ നന്നാവും എന്നെനിക്ക് തോന്നാറുണ്ട്,’ കനി കുസൃതി പറഞ്ഞു.താരാ രാമാനുജന് സംവിധാനം ചെയ്ത നിഷിദ്ധോ ആണ് ഒടുവില്‍ പുറത്തിറങ്ങിയ കനിയുടെ ചിത്രം. 2021ലെ ഏറ്റവും മികച്ച രണ്ടാമത്തെ ചിത്രത്തിനുള്ള അവാര്‍ഡ് നിഷിദ്ധോക്ക് ലഭിച്ചിരുന്നു.
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സുരേഷ് ഗോപി ചിത്രമായ എസ്കെ – ജാനകി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരളയുമായി ബന്ധപ്പട്ട വിവാദങ്ങളാണ് സോഷ്യൽ...
മലയാളികൾക്കേറെ പ്രിയങ്കരനായ നടനാണ് ജഗദീഷ്. അദ്ദേഹത്തിന്റെ പഴയകാല ചിത്രങ്ങളിലെ കോമഡികൾ വർഷങ്ങൾക്കിപ്പുറവും പ്രേക്ഷകരെ കുടുകുടാ ചിരിപ്പിക്കാറുണ്ട്. അഭിനയത്തിന് പുറമെ തിരക്കഥ, കഥ,...
തെന്നിന്ത്യയൽ നിരവധി ആരാധകരുള്ള താരമാണ് വിജയ് ദേവരക്കൊണ്ട. അർജുൻ റെഡ്ഡി എന്ന ഒറ്റ ചിത്രത്തിലൂടെ തന്നെ നിരവധി ആരാധകരെ സ്വന്തമാക്കാനും തെലുങ്ക്...
തെന്നിന്ത്യൻ പ്രേക്ഷകർക്ക് പരിചയപ്പെടുത്തേണ്ട ആവശ്യമില്ലാത്ത നടനാണ് മാധവൻ. അടുത്തിടെ, തന്റെ ആദ്യ സംവിധാന സംരംഭമായ റോക്കട്രി: ദി നമ്പി ഇഫക്റ്റിനായി ശരീരഭാരം...
മലയാള സിനിമയുടെ താരരാജാവാണ് മോഹൻലാൽ. നിരവധി ആരാധകരുള്ള മലയാളികളുടെ സ്വന്തം ലാലേട്ടനാണ് മോഹൻലാൽ. പ്രായഭേദമന്യേ ആരാധകരുള്ള നടൻ. കുസൃതി നിറഞ്ഞ ചിരിയും...