പുറത്തൊക്കെ പോകുമ്പോള്‍ പലരും വന്ന് ഫോട്ടോ എടുക്കുമായിരുന്നു; ഇതൊക്കെ കാണുമ്പോള്‍ ഇവരൊക്കെ എന്തിനാണ് അമ്മയെ ഇങ്ങനെ നോക്കുന്നത് എന്ന് മക്കള്‍ സംശയിക്കും ; ഞാൻ നടിയായിരുന്നു എന്ന് അവർക്ക് അറിയില്ലായിരുന്നു; ശാന്തികൃഷ്ണ പറയുന്നു !

ശാന്തികൃഷ്ണ എന്ന നടിയെ മലയാളി എങ്ങനെ മറക്കാനാണ്. പേരില്‍ തന്നെയുളള കൗതുകം ശാന്തികൃഷ്ണയുടെ അഭിനയത്തിലും ദൃശ്യമാണ്. 1980 കളില്‍ മലയാളം, തമിഴ് ഭാഷാചിത്രങ്ങളില്‍ സജീവമായിരുന്ന നടിയാണ് ശാന്തികൃഷ്ണ. ഭരതനാട്യം തുടങ്ങിയ ക്ലാസ്സിക്കല്‍ നൃത്തരൂപങ്ങള്‍ ചെറുപ്പം മുതലേ പഠിച്ചു തുടങ്ങിയ താരം , പിന്നീട് സിനിമയിലേക്ക് എത്തുകയായിരുന്നു. 1981ല്‍ ശ്രീ ഭരതന് സംവിധാനം ചെയ്ത ‘നിദ്ര’യില്‍ അഭിനയിച്ചതോടെയാണ് താരം ശ്രദ്ധിക്കപ്പെട്ടത്. അര്‍ഹമായ അംഗീകാരം കിട്ടാതെപോയ ഒരു ചിത്രമായിരുന്നു നിദ്ര.
വിവാഹത്തോടെ സിനിമയില്‍ നിന്ന് വിട്ടുനിന്ന ശാന്തികൃഷ്ണ പിന്നീട് ഒരിടവേളക്ക് ശേഷം ശക്തമായ തിരിച്ചുവരവാണ് നടത്തിയത്. കഴിഞ്ഞദിവസം ഫ്ലവേഴ്സില്‍ ഒരു കോടിയില്‍ പങ്കെടുക്കാന്‍ ശാന്തികൃഷ്ണ എത്തിയിരുന്നു, ഇവിടെവച്ചാണ് തന്റെ പുതിയ വിശേഷങ്ങള്‍ നടി പങ്കുവെച്ചത്.താന്‍ ഒരു നടിയായിരുന്നു എന്ന് മക്കള്‍ക്ക് ആദ്യം അറിയില്ലായിരുന്നുവെന്ന് താരം പറഞ്ഞു.
പുറത്തൊക്കെ പോകുമ്പോള്‍ പലരും വന്നു ശാന്തികൃഷ്ണ അല്ലേ എന്ന് ചോദിച്ച് ഫോട്ടോ എടുക്കുമായിരുന്നു. ഇതൊക്കെ കാണുമ്പോള്‍ ഇവരൊക്കെ എന്തിനാണ് അമ്മയെ ഇങ്ങനെ നോക്കുന്നത് എന്ന് മക്കള്‍ സംശയിക്കും ആയിരുന്നു. പിന്നീടാണ് നടിയാണ് എന്ന വിവരം അവര്‍ അറിയുന്നത്. മകന് അഭിനയം ഒക്കെ ഇഷ്ടമാണ്.19 വയസ്സിലായിരുന്നു തന്റെ ആദ്യ വിവാഹം.
അതൊരു പ്രണയവിവാഹമായിരുന്നു . പിന്നീട് കുടുംബിനിയായി മാറി . ഇതിനിടെയാണ് ഞങ്ങള്‍ തിരുവനന്തപുരത്തേക്ക് മാറിയതും ഞങ്ങള്‍ക്കിടയില്‍ പ്രശ്നങ്ങളുണ്ടായി തുടങ്ങിയതും. അങ്ങനെ 12 വര്‍ഷങ്ങള്‍ക്കു ശേഷം ഞങ്ങള്‍ പിരിഞ്ഞു. എന്റെ സങ്കല്‍പ്പത്തിലുള്ള ഭാര്യ അല്ല നീ എന്നൊക്കെ കേള്‍ക്കേണ്ടി വന്നത് വലിയ സങ്കടം ഉണ്ടാക്കി.
പിന്നീട് ഫ്ലാറ്റില്‍ വച്ചാണ് രണ്ടാമത്തെ ആളെ കാണുന്നത്. 18 വര്‍ഷം നീണ്ടു നിന്നിരുന്ന ദാമ്പത്യ ജീവിതം ആയിരുന്നു അത്. രണ്ടു മക്കളുമുണ്ട്. വിവാഹമോചനത്തിനു ശേഷം അദ്ദേഹം മറ്റൊരു വിവാഹം കഴിച്ചു. എനിക്കതില്‍ പ്രശ്നമൊന്നുമില്ല ശാന്തി പറഞ്ഞു.
മലയാളികള്‍ക്ക് ഏറ്റവും പ്രിയപ്പെട്ട താരദമ്പതികളാണ് ദിലീപും കാവ്യ മാധവനും. നിരവധി ആരാധകരാണ് ഇവര്‍ക്കുള്ളത്. സിനിമയിലെ പ്രേക്ഷകരുടെ പ്രിയപ്പെട്ട ജോഡികള്‍ അല്പം വൈകിയാണെങ്കിലും...
നയൻതാരയുടേതായി പുറത്തിറങ്ങിയ ഡോക്യുമെന്ററിയാണ് നയൻതാര: ബി യോണ്ട് ദ് ഫെയ്റിടെയ്ൽ. നേരത്തെ തന്നെ ചിത്രം വിവാദങ്ങളിൽ പെട്ടിരുന്നു. തങ്ങളുടെ അനുമതിയില്ലാതെ ചന്ദ്രമുഖി...
തെന്നിന്ത്യയുടെ പ്രിയപ്പെട്ട നടിയാണ് മീന. മലയാളം, തമിഴ്, തെലുങ്ക് തുടങ്ങി തെന്നിന്ത്യയിലെ ഒട്ടുമിക്ക ഭാഷകളിലും നടി അഭിനയിച്ചിട്ടുണ്ട്. ഇന്നും സിനിമകളിൽ സജീവമായി...
മലയാള സിനിമയിൽ ശക്തമായ തിരിച്ചുവരവിന് ഒരുങ്ങുകയാണ് ശോഭന. അടുത്ത ചിത്രത്തിൽ മോഹൻലാൽ നായകനാകും. ഒട്ടേറെ വിജയചിത്രങ്ങളിലെ ജോഡികളായിരുന്നു മോഹൻലാലും ശോഭനയും. ഭാര്യാ...
മിനിസ്ക്രീനിലൂടെയും ബിഗ്സ്ക്രീനിലൂടെയും നിരവധി കഥാപാത്രങ്ങളിലൂടെ തിളങ്ങിയ താരമാണ് സീനത്ത്. നാടകത്തിലൂടെ അഭിനയ ലോകത്തിലേയ്ക്ക് എത്തിയ താരം 1978 ൽ ‘ചുവന്ന വിത്തുകൾ’...