ഈ ലോകത്തു ഇത്രയും പൊട്ടന്മാര് ഉണ്ടോ? ബ്ലെസ്ലിക്കെതിരെ വിമർശനം; കുറിപ്പ് വൈറൽ
Published on

ബിഗ് ബോസ് മലയാളം സീസണ് 4ലെ ആവേശത്തോടെ മുന്നോട്ടു പോകുമ്പോൾ ശ്രെധ നേടുന്നത് ഒരു കുറിപ്പാണു . ഷോയുടെ തുടക്കത്തില്‍ തന്നെ തനിക്ക് ദില്‍ഷയോട് പ്രണയമുണ്ടെന്ന് ബ്ലെസ്ലി വെളിപ്പെടുത്തിയിരുന്നു. എന്നാല്‍ ബ്ലെസ്ലിയെ സഹോദരനായി മാത്രമേ കാണാന്‍ സാധിക്കുകയുള്ളൂവെന്നായിരുന്നു ദില്‍ഷ പറഞ്ഞത്. എന്നാല്‍ ബ്ലെസ്ലി ദില്‍ഷയെ പ്രൊപ്പോസ് ചെയ്യുന്നത് തുടരുകയായിരുന്നു.
ഇന്നലെ കാന്റില്‍ നൈറ്റ് ഡിന്നറിനിടേയും ഇരുവരും തമ്മില്‍ ഇതേക്കുറിച്ച് സംസാരിക്കുകയുണ്ടായി. തന്റെ ഇഷ്ടം ബ്ലെസ്ലി വീണ്ടും ആവര്‍ത്തിച്ചപ്പോള്‍ സഹോദരനാണെന്ന് വ്യക്തമാക്കുകയായിരുന്നു ദില്‍ഷ ചെയ്തത്. എന്നാല്‍ ഇപ്പോള്‍ ബ്ലെസ്ലിയുടെ ആരാധകര്‍ തന്നെ സംഭവത്തില്‍ ബ്ലെസ്ലിയെ ന്യായീകരിച്ചു കൊണ്ട് രംഗത്തെത്തുകയാണ്. ഈ സാഹചര്യത്തില്‍ ബ്ലെസ്ലിയുടെ ആരാധകരെ വിമര്‍ശിച്ചു കൊണ്ടുള്ളൊരു കുറിപ്പ് ശ്രദ്ധ നേടുന്നത് .ബിഗ് ബോസ് ആരാധകരുടെ ഫെയ്സ്ബുക്ക് ഗ്രൂപ്പില്‍ പങ്കുവച്ചൊരു കുറിപ്പാണ് ശ്രദ്ധ നേടുന്നത്. കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ
ഈ ലോകത്തു ഇത്രയും പൊട്ടന്മാര് ഉണ്ടോ? ദില്‍ഷയുടെ പിറകെ നടന്നു ശല്യം ചെയ്യുന്നതല്ല മറിച്ചു അവള് അനിയാ എന്ന് പറയുന്നതാണ് തെറ്റെന്നു. അത് മാത്രമല്ല അനിയാ എന്ന് വിളിച്ചു ബ്ലെസ്ലി ശല്യം ചെയ്യുന്ന ദില്‍ഷയ്ക്കു എതിരെ കേസും കൊടുക്കണം.. സ്റ്റാല്‍കിങ് എന്താണെന്നും അത് കോടതിയില്‍ തെളിയിക്കപ്പെട്ടാല്‍ ഉള്ള ശിക്ഷ എന്താണെന്നും അറിയാത അന്തങ്ങള്‍ ആണെല്ലോ ബീച്ചിക്ക പാന്‍സ് എന്നാണ് കുറിപ്പില്‍ പറയുന്നത്.ഇവര്‍ ഇന്നലത്തെ സംഭവത്തെ ന്യായീകരിക്കുന്നത് ബീച്ചിക്ക മൈന്‍ഡ് ഗെയിം കളിക്കുവാന്‍ എന്നും പറഞ്ഞ.. ആ അത് എന്ത് കിണ്ടി എങ്കിലും ആകട്ടെ… പക്ഷെ കാന്‍ഡില്‍ ലൈറ്റ് ഡിന്നര്‍ ഇല് ആദ്യം ദില്‍ഷയാണ് അനിയാ എന്ന് വിളിച്ചതെന്ന് പറയുന്നവര്‍ ഈ വീക്കെന്‍ഡ് എപ്പിസോഡ് തൊട്ടു ഇങ്ങോട്ടുള്ള കാര്യങ്ങള്‍ നോക്കണം എന്ന് കുറിപ്പില്‍ പറയുന്നു.
റോബിനോട് പറഞ്ഞപോലെ ഇവിടുന്നു എന്തേലും ഒകെ കൊണ്ട് പോകാന്‍ കഴിയട്ടെ എന്ന് മോഹന്‍ലാല്‍ ബ്ലസിളിയോട് പറഞ്ഞു.. അപ്പോള്‍ അവന് നിയമപരമായി കൊണ്ടുപൊക്കോളാം എന്നാണ് മറുപടി കൊടുത്തത്.. ദില്‍ഷയ്ക്കു ഇഷ്ടമല്ല എന്നറിഞ്ഞിട്ടും അവന് പിന്നെയും പിന്നേയും ഇതുതന്നെ ആണ് പറയുന്നേ. പോണ്ട്സിന്റെ ടാസ്ക് തുടങ്ങുന്നതിനു മുന്‍പേ ഇന്നലത്തെ ദിവസം തന്നെ അവന് കുറെ തവണ ഇന്‍ഡയറക്ട് ആയി പ്രൊപ്പോസ് ചെയ്യുന്നുണ്.. അവള് പറയാവുന്നതിന്റെ മാക്സിമം പറഞ്ഞിട്ടാണ് ഇന്നലെ അവനോടു ദേഷ്യപ്പെട്ടതെന്നും കുറിപ്പില്‍ ചൂണ്ടിക്കാണിക്കുന്നു.പിന്നെ ദില്‍ഷ സ്ട്രോങ്ങ് ആയി പറയുന്നില്ല എന്ന് പറയുന്നവരോട് ഇന്നലെ അവള് വളരെ വ്യക്തമായും സ്ട്രോങ്ങ് ആയും നോ പറഞ്ഞിട്ടും അടുത്ത മിനിറ്റില്‍ പിന്നെയും പ്രൊപ്പോസ് ചെയ്തു. ഇമ്മാതിരി പൊട്ടത്തരം ഒകെ ബിച്ചിക്കയുടെ മൈന്‍ഡ് ഗെയിം ആണെലോ എന്നോര്‍ക്കുമ്പോള്‍ ആണെന്നും കുറിപ്പില്‍ പറയുന്നു.നിന്നോട് ഇത് എങ്ങനെ പറയണമെന്ന് എനിക്കറിയില്ല. നീയിത് മനസിലാക്ക്. ബ്ലെസ്ലി എന്ന വ്യക്തി എന്റെ സഹോദരനാണ്. എന്റെ സഹോദരനെ എനിക്ക് എന്റെ ഭര്‍ത്താവായോ കാമുകന് ആയോ എന്നെ കൊന്നാലും കാണാന്‍ കഴിയില്ല. എനിക്ക് ഒരു വാക്കേയുള്ളൂ. ഈ വാക്ക് മാറ്റിയാല്‍ പിന്നെ ഞാന്‍ ഇല്ല ഇവിടെയെന്നായിരുന്നു ഇന്നലെ ബ്ലെസ്ലിയോട് ദില്‍ഷ പറഞ്ഞത്.
ബിച്ചിക്കയുടെ അതേ സ്വഭാവം ആണ് കൂടെ ഉള്ളവര്‍ക്കും എന്ന് ഇന്നലെ ഒഫീഷ്യല്‍ പേജ് ഇല് ഇട്ട പോസ്റ്റ് കണ്ടതോടെ മനസിലായി.. ഗെയിം ഇല് നടക്കുന്ന കാര്യങ്ങളെ ഗെയിം ആയി കാണാതെ ബ്ലസിളിയുടെ കൂടെയുള്ളവര്‍ ആദ്യം ജാസ്മിന് എതിരെയും പിന്നെ ദില്‍ഷയ്ക്കു എതിരെയും മോശമായ പോസ്റ്റുകള്‍ ഒഫീഷ്യല്‍ പേജ് ഇല് ഇടുന്നത് നിര്‍ത്തണമെന്നും കുറിപ്പില്‍ പറയുന്നു. താരത്തിന്റെ പേജില്‍ പോസ്റ്റ് ചെയ്ത ദില്‍ഷയ്ക്കെതിരെയുള്ള സ്റ്റോറിയും കുറിപ്പിനൊപ്പം പങ്കുവച്ചിട്ടുണ്ട്.
മലയാളത്തിലെ എക്കാലത്തേയും ജനപ്രീയ പരിപാടികളില്‍ ഒന്നാണ് സ്റ്റാര്‍ മാജിക്. ടെലിവിഷന്‍ താരങ്ങളും മിമിക്രി താരങ്ങളും ഒരുമിക്കുന്ന വേദിയാണ് സ്റ്റാര്‍ മാജിക് പരിപാടി....
ബിഗ് ബോസ് മലയാളം സീസൺ 6 അവസാനിച്ചെങ്കിലും താരങ്ങളുടെ വിശേഷങ്ങൾ അറിയാൻ ആരാധകർ കാത്തിരിക്കുകയാണ്. ഈ സീസണിൽ ഏറ്റവും വിമർശനം കേൾക്കേണ്ടി...
കോമണറായി എത്തി ഓരോരുത്തരുടേയും വീട്ടിലെ അംഗമായി മാറിയ ബിഗ്ബോസ് മലയാളം സീസൺ 6ലെ മത്സരാർത്ഥിയായിരുന്നു റസ്മിൻ ഭായ്. മട്ടാഞ്ചേരിക്കാരിയായ റസ്മിൻ തുടക്കത്തിൽ...
മലയാളികൾക്ക് പ്രിയങ്കരനാണ് ഡോക്ടർ റോബിൻ രാധാകൃഷ്ണൻ. ബിഗ് ബോസ് മലയാളം സീസൺ 4ലൂടെ റോബിൻ ശ്രദ്ധേയനായത്. ബിഗ് ബോസിലൂടെ റോബിൻ നേടിയെടുത്ത...
ബിഗ് ബോസ് മലയാളം സീസൺ 6 ലൂടെ പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടിയ വ്യക്തിയായിരുന്നു അർജുൻ ശ്യാംഗോപൻ. അവസാന നിമിഷം വരെ...