Connect with us

ഒരെണ്ണം അങ്ങോട്ടിടുമ്പോള്‍ 10എണ്ണം തിരിച്ചു എന്ന കണക്കിലായിരുന്നു എല്‍പിയും റിയാസും.. രണ്ടുപേരും പൊളിച്ചടുക്കി..റോന്‍സണ് ദില്‍ഷക്ക് പകരം എല്‍പിയെ ആയിരുന്നു കിട്ടേണ്ടിയിരുന്നതെന്ന് തോന്നി; അശ്വതിയുടെ കുറിപ്പ് വായിക്കാം

TV Shows

സംഭവബഹുലമായി എപ്പിസോഡുകളുമായി ബിഗ് ബോസ്സ് മുന്നേറുകയാണ്. ബിഗ് ബോസ് സീസണ്‍ 4 പതിനൊന്നാം വാരത്തിലേയ്ക്ക് കടന്നിരിക്കുകയാണ്. ഷോ അവസാനിക്കാൻ ഇനി കുറച്ച് ദിവസമേ ബാക്കിയുള്ളൂ..

കഴിഞ്ഞ ദിവസത്തെ വീക്കിലി ടാസ്കിൽ എല്ലാവരും മികച്ച രീതിയില്‍ കളിച്ചുവെങ്കിലും ലക്ഷ്മിപ്രിയയും റിയാസുമാണ് മികച്ച പ്രകടനമായിരുന്നു കാഴ്ച വെച്ചത്. ഇപ്പോഴിതാ ലക്ഷ്മിയേയും റിയാസിനേയും അഭിനന്ദിച്ച് കൊണ്ട് നടി അശ്വതി എത്തിയിരിക്കുകയാണ്.

. കോള്‍ സെന്റര്‍ ടാസ്‌ക്കില്‍ പൊളിച്ചത് ലക്ഷ്മിയും റിയാസുമാണെന്ന് പറഞ്ഞു കൊണ്ടാണ് തന്റെ പുതിയ റിവ്യൂ ആംഭിക്കുന്നത്.

അശ്വതിയുടെ വാക്കുകള്‍ ഇങ്ങനെ

‘ഇന്നത്തെ കാള്‍ സെന്റര്‍ ടാസ്‌ക് പറയാതെ വയ്യാ. റിയാസും എല്‍പിയും പൊളിച്ചടുക്കി(എല്‍പി സംസാരിച്ച കോണ്‍ടെന്റ്‌നെ കുറിച്ച് എനിക്കൊന്നും പറയാനില്ല. പിന്നേ പ്രോവൊക് ചെയ്യിക്കാന്‍ എന്തും പറയാം ബാഡ് വേര്‍ഡ്സ് ഒഴിച്ച് അതാണല്ലോ ടാസ്‌ക്) പക്ഷെ റിയാസ് വളരെ നല്ല ക്ഷമയോടെ കൈകാര്യം ചെയ്തു.അതുപോലെ LGBTQIA ഇങ്ങനൊരു സംഭവം കേട്ടിട്ടുള്ളത് അല്ലാതെ എന്താണെന്നുള്ളത് വിശദമായ റിയാസിന്റെ വിശദീകരണം വളരെ നല്ലതായിരുന്നു(ലൈവി്ല്‍). എന്തായാലും ഒരെണ്ണം അങ്ങോട്ടിടുമ്പോള്‍ 10എണ്ണം തിരിച്ചു എന്ന കണക്കിലായിരുന്നു എല്‍പിയും റിയാസും’; അശ്വതി കുറിച്ചു.

ദില്‍ഷ,ബ്ലെസ്സി ഉദ്ദേശിച്ചത്ര നന്നായി വന്നതായി എനിക്ക് തോന്നിയില്ല, എന്നാലും കുഴപ്പമില്ലായിരുന്നു..പ്രോവൊക് ചെയ്യാന്‍ സാധിച്ചില്ലായിരുന്നെങ്കിലും മനസ്സില്‍ ഉണ്ടാരുന്ന കാര്യങ്ങള്‍ റോന്‍സനോട് വെളിപ്പെടുത്താന്‍ ദില്‍ഷക്ക് സാധിച്ചു.സൂരജും വിനയിയും കുഴപ്പമില്ലാതെ എന്റെര്‍റ്റൈന്‍ഡ് ആക്കി. റോന്‍സണ് ദില്‍ഷക്ക് പകരം എല്‍പിയെ ആയിരുന്നു കിട്ടേണ്ടിയിരുന്നത് എന്നും തോന്നി.നിങ്ങള്‍ക്കങ്ങനെ തോന്നിയോ?ഇന്ന് ടാസ്‌ക്ക് യഥാര്‍ത്ഥമായി മനസിലാക്കിയത് റിയാസും എല്‍പിയും മാത്രമാണ്’; നടി തുടര്‍ന്നു.

ടാസ്‌കിനോടൊപ്പം ഇന്റെരെസ്റ്റിങ് ആയി ജാസ്മിന്റെ കോഫി പൗഡര്‍ പ്രശ്‌നം പോകുന്നുണ്ട്.. സംഗതി കളര്‍ ആകും. വന്ന നാള്‍ മുതല്‍ ഇന്നത്തെ ടാസ്‌ക് ആകുന്നത് വരെ റിയാസ് എന്ന കോണ്ടസ്റ്റന്റിനോട് അത്ര മതിപ്പ് എനിക്ക് തോന്നിയിരുന്നില്ല.. പക്ഷേ ഇന്നത്തെ കാള്‍ സെന്റര്‍ ടാസ്‌ക് മുതല്‍ ഫുള്‍ എപ്പിസോഡില്‍ റിയാസ് വളരെ നന്നായിരുന്നു. ഒരിഷ്ടം തോന്നി തുടങ്ങി’; അശ്വതി പറഞ്ഞ് നിര്‍ത്തി

Continue Reading
You may also like...

More in TV Shows

Trending

Recent

To Top