
Actress
ഗ്ലാമർ ലുക്കിൽ നസ്രിയ നസീം; ഫോട്ടോഷൂട്ട് ചിത്രങ്ങൾ വൈറൽ
ഗ്ലാമർ ലുക്കിൽ നസ്രിയ നസീം; ഫോട്ടോഷൂട്ട് ചിത്രങ്ങൾ വൈറൽ
Published on

ബാലതാരമായി എത്തി ഇന്ന് മലയാളികളുടെ ഇഷ്ട നടിയായി മാറിയ താരമാണ് നസ്രിയ നസീം. മലയാളത്തിൽ ഇപ്പോൾ അധികം സിനിമ ചെയ്യാറില്ലെങ്കിലും തെലുങ്ക് സിനിമാലോകം കീഴടക്കാനുള്ള തയാറെടുപ്പിലാണ് താരം. നസ്രിയ ആദ്യമായി അഭിനയിക്കുന്ന തെലുങ്ക് ചിത്രം അണ്ടേ സുന്ദരാനികി റിലീസിന് ഒരുങ്ങുകയാണ്.
അതിനിടെ നസ്രിയ നസീമിന്റെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ ശ്രദ്ധേയമാകുന്നു. ഫാഷന്‍ ബ്രാന്‍ഡ് സാക്ഷാകിനി ഡിസൈന്‍ ചെയ്ത ഗൗണ്‍ ആണ് നസ്രിയ ധരിച്ചിരിക്കുന്നത്. നീരജ കോനയാണ് സ്റ്റൈല്‍ ചെയ്തിരിക്കുന്നത്. അഡ്രിന്‍ സെക്വാരയാണ് ചിത്രങ്ങള്‍ പകര്‍ത്തിയിരിക്കുന്നത്. ഗ്ലാമറസ് ലുക്കിൽ എത്തി ആരാധകരുടെ മനം കവർന്നിരിക്കുകയാണ് താരം.
നസ്രിയയുടെ ചിത്രത്തിന് ദുല്‍ഖര്‍ സല്മാന്, സ്രിന്ദ, പ്രയാഗാ മാര്ട്ടിന്, അനുപമ പരമേശ്വരന് തുടങ്ങി ഒട്ടേറെ താരങ്ങള്‍ കമന്റ് ചെയ്തിട്ടുണ്ട്. ‘എന്തൊരു ഗ്ലാമര്‍’ എന്താണ് ദുല്‍ഖര്‍ കുറിച്ചത്. താരങ്ങള്‍ക്ക് പുറമേ നിരവധി ആരാധകരും നസ്രിയയെ പ്രശംസിച്ച് രംഗത്തെത്തി. ഗ്ലാമറായതോടൊപ്പം തന്നെ വളരെ ക്യൂട്ടായിട്ടുണ്ടെന്നും ആരാധകര്‍ അഭിപ്രായപ്പെടുന്നു.
ഒരുകാലത്ത്, മോഹൻലാൽ, മമ്മൂട്ടി, സുരേഷ് ഗോപി എന്നിവരേക്കാൾ കൂടുതൽ ഹിറ്റുകൾ മലയാള സിനിമയ്ക്ക് സമ്മാനിച്ച നടനാണ് ദിലീപ്. വൈകാരികമായ മുഹൂർത്തങ്ങളും അതേസമയം...
അമീർ സംവിധാനം ചെയ്ത് 2002ൽ റിലീസ് ചെയ്ത മൗനം പേസിയതേ എന്ന സിനിമയിലൂടെ നായികയായി സിനിമാ രംഗത്തേയ്ക്കെത്തിയ തൃഷയ്ക്ക് ഇന്ന് തെന്നിന്ത്യയെ...
ഇപ്പോൾ സിനിമയിൽ സജീവമല്ലെങ്കിലും മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട നടിമാരിൽ ഒരാളാണ് സംവൃത സുനിൽ. രസികൻ എന്ന ലാൽ ജോസ് ചിത്രത്തിൽ ദിലീപിന്റെ...
മലയാളികൾക്ക് കീർത്തി സുരേഷ് എന്ന നടിയെ പരിചയപ്പെടുത്തേണ്ട ആവശ്യമില്ല. മലയാളത്തിൽ നിന്ന് കരിയർ ആരംഭിച്ച് പിന്നീട് മറ്റു ഭാഷകളിൽ പോയി വിജയം...
ബാലതാരമായി സിനിമയിൽ എത്തയതു മുതൽ ഇപ്പോൾ വരെയും മലയാളികൾ ഒരുപോലെ ഇഷ്ടപ്പെടുന്ന താരമാണ് കാവ്യ മാധവൻ. ചന്ദ്രനുദിയ്ക്കുന്ന ദിക്കിൽ എന്ന ചിത്രത്തിലൂടെയാണ്...