
Malayalam
കലൂര്‍ ഡെന്നിസിന്റെ മകന് ഡീനോ ഡെന്നിസ് തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നായകനായി മെഗാസ്റ്റാര്‍
കലൂര്‍ ഡെന്നിസിന്റെ മകന് ഡീനോ ഡെന്നിസ് തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നായകനായി മെഗാസ്റ്റാര്‍

നവാഗതനായ ഡീനോ ഡെന്നിസ് തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മെഗാസ്റ്റാര്‍ മമ്മൂട്ടി നായകനാകുന്നു. ത്രില്ലര്‍ ശ്രേണിയിലുള്ള ഈ ബിഗ് ബഡ്ജറ്റ് ചിത്രം നിര്‍മ്മിക്കുന്നത് തീയറ്റര്‍ ഓഫ് ഡ്രീംസിന്റെ ബാനറില്‍ ഡോള്‍വിന്‍ കുര്യാക്കോസും ജിനു വി എബ്രഹാമും ചേര്‍ന്നാണ്.
നിമിഷ് രവിയാണ് ഛായാഗ്രഹണം. ബാദുഷ പ്രൊജക്ട് ഡിസൈനര്‍ പൃഥ്വിരാജ് ചിത്രം കാപ്പ ടൊവിനൊ തോമസ് നായകനാകുന്ന അന്ന്വേഷിപ്പിന് കണ്ടെത്തും എന്നീ ചിത്രങ്ങള്‍ക്കുശേഷം തീയറ്റര്‍ ഓഫ് ഡ്രീംസ് നിര്‍മ്മിക്കുന്ന ചിത്രം കൂടിയാണ് ഇത്. പ്രശസ്ത തിരക്കഥാകൃത്ത് കലൂര്‍ ഡെന്നീസിന്റെ മകനാണ് സംവിധായകന് ഡിനൊ ഡെന്നീസ്.
തിരക്കഥാകൃത്ത് കലൂര്‍ ഡെന്നിസിന് മമ്മൂട്ടിയോടും ജോഷിയോടുമുണ്ടായ പിണക്കം പ്രശസ്തമാണ്. പന്ത്രണ്ട് വര്‍ഷം നീണ്ട പിണക്കത്തിന് ശേഷമാണ് അവര്‍ വീണ്ടും ഒന്നിച്ചത്. കുറച്ച് നാളുകള്‍ക്ക് മുമ്പ് ആ പിണക്കത്തെക്കുറിച്ച് കലൂര്‍ ഡെന്നിസ് പറഞ്ഞിരുന്നു. 1987ലാണ് മമ്മൂട്ടിയുമായും ജോഷിയുമായും പിണങ്ങുന്നത്.
അന്ന് പിണങ്ങിയില്ലായിരുന്നെങ്കില്‍ ഇരുപത്തിയഞ്ച് സിനിമകള്‍ ചെയ്യുമായിരുന്നു. 32 വര്‍ഷമായി ഞാനും ജോഷിയും ഒരുമിച്ച് ഒരു സിനിമ ചെയ്തിട്ട്. ജനുവരി ഒരു ഓര്‍മ്മയ്ക്ക് മുമ്പേ പിണങ്ങി.
എന്നാല്‍ മമ്മൂട്ടിക്ക് ഒരാളുമായി അധികനാള്‍ പിണങ്ങി നില്ക്കാന് കഴിയില്ല. മനസ്സില്‍ ഒന്നും വെക്കുന്ന സ്വഭാവവുമില്ല. ഒടുവില്‍ മമ്മൂട്ടി തന്നെ പിണക്കം മാറ്റി. അതാണ് പന്ത്രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷം വന്ന എഴുപുന്നതരകന്‍ എന്നും കലൂര്‍ ഡെന്നിസ് പറയുകയുണ്ടായി.
കഴിഞ്ഞ ദിവസം ലഹരിക്കേസിൽ അറസ്റ്റിലായ ഛായാഗ്രാഹകൻ സമീർ താഹിറിനെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു. എൻഡിപിഎസ് ആക്ട് 25 പ്രകാരമാണ് സമീർ താഹിറിനെ...
പ്രേക്ഷകർക്കേറെ സുപരിചിതയായ നടിയാണ് മുത്തുമണി. ഇപ്പോഴിതാ കുസാറ്റിൽ നിന്നും നിയമത്തിൽ ഡോക്ടറേറ്റ് കരസ്ഥമാക്കിയിരിക്കുകയാണ് മുത്തുമണി. സിനിമയിലെ പകർപ്പവകാശ നിയമം സംബന്ധിച്ച ഗവേഷണത്തിനാണ്...
പ്രേക്ഷകർക്കേറെ പ്രിയങ്കരനായ സംവിധായകനാണ് തരുൺ മൂർത്തി. ഇപ്പോഴിതാ ‘തുടരും’ സിനിമയുടെ എഴുത്ത് നടക്കുമ്പോൾ തന്നെ ബിനു പപ്പുവുമായി ചേർന്ന് ‘ടോർപിഡോ’ സിനിമയുടെ...
കുറച്ച് നാളുകൾക്ക് മുമ്പായിരുന്നു സാമൂഹികമാധ്യങ്ങളിലൂടെ നടിമാരെ അധിക്ഷേപിച്ച സംഭവത്തിൽ ആറാട്ടണ്ണൻ എന്നറിയപ്പെടുന്ന സന്തോഷ് വർക്കിയെ പോലീസ് അറസ്റ്റ് ചെയ്തത്. ഇപ്പോൾ സന്തോഷ്...
കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു റാപ്പർ വേടനെ അറിയില്ലെന്ന് ഗായകൻ എം.ജി ശ്രീകുമാർ പറഞ്ഞത് വലിയ വിവാദങ്ങൾക്കാണ് വഴിതെളിച്ചത്. കഞ്ചാവ് കേസിൽ വേടൻ...