
Malayalam
ചുരുക്കി പറഞ്ഞാൽ നന്മമരങ്ങളുടെ ഷോ! നാണമില്ലലോ? മലയാള സിനിമയ്ക്കെതിരെ ആഞ്ഞടിച്ച് ഒമര്‍ലുലു
ചുരുക്കി പറഞ്ഞാൽ നന്മമരങ്ങളുടെ ഷോ! നാണമില്ലലോ? മലയാള സിനിമയ്ക്കെതിരെ ആഞ്ഞടിച്ച് ഒമര്‍ലുലു

പലപ്പോഴും മലയാള സിനിമയ്ക്കെതിരെ സിനിമയ്ക്കകത്തുള്ളവർ പോലും രംഗത്ത് എത്തുന്നതും വിമർശിക്കുന്നതും പതിവ് കാഴ്ചയാണ്. അത് സ്വഭാവികം കാരണം ഇന്നത്തെ മലയാള സിനിമ ലോകം കടന്ന്പോകുന്നത് അങ്ങനെ ആണല്ലോ.
എന്തായാലും മലയാള സിനിമയ്ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സംവിധായകന് ഒമര്‍ ലുലു രംഗത്ത് എത്തിയിരിക്കുകയാണ്. പുറത്തെ ‘നന്മമരങ്ങളുടെ ഷോ’ മാത്രമാണ് മലയാള സിനിമയെന്നും ഒന്ന് കാല് ഇടറിയാല്‍ മലയാള സിനിമയില്‍ നല്ല ഒരു വിഗ്ഗ് പോലും കിട്ടില്ലെന്നും അദ്ദേഹം തന്റെ ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലൂടെ വിമർശിക്കുന്നു. മലയാളത്തിന്റെ പ്രിയ സംവിധായകൻ ഒമര്‍ ലുലുവിന്റെ ഏറ്റവും പുതിയ ചിത്രം പവര്‍ സ്റ്റാറില്‍ നടന് ബാബു ആന്റണിയുടെ മേക്കോവറുമായി കൂട്ടിച്ചേര്‍ത്ത് കൊണ്ടാണ് ഒമര്‍ ലുലുവിന്രെ വിമര്‍ശനം.
ഒമർ ലുലുവിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം….
”കഴിഞ്ഞ ദിവസം ബാബു ചേട്ടന്റെ ലുക്ക് നന്നായിട്ടുണ്ട് എന്ന് പറഞ്ഞ് ഒരുപാട് മെസ്സേയ്ജ് വന്നിരുന്നു. അതിൽ വളരെ സന്തോഷം. എന്നാൽ നിങ്ങള്‍ മനസ്സിലാക്കിയിരിക്കുക മലയാളത്തില്‍ പുതിയ ട്രെന്റ് കൊണ്ട് വന്ന, 28 വര്‍ഷം മുന്‍പേയുള്ള ബാബു ചേട്ടന്റെ പഴയ ലുക്ക് തിരിക്കെ കൊണ്ട് വന്നത് കേവലം ഒരു വിഗ്ഗിലൂടെ മാത്രം കാര്യമായിട്ട് മെയ്ക്കപ്പ് പോലും ചെയ്യ്തട്ടില്ല.
നായകന്റെ കയ്യില്‍ നിന്നും ഇടി കിട്ടിയും, കൂടെ നിന്നും ചെറിയ വേഷങ്ങള്‍ ചെയ്ത് വില്ലനിൽ നിന്ന് ആക്ഷന്‍ ഹീറോ ആയി കയറി വന്നപ്പോള്‍ മലയാള സിനിമയില്‍ പുതിയ ഫോര്‍മാറ്റ് വന്നൂ. പിന്നീട് എവിടയോ ഒന്ന് കാല് ഇടറിയപ്പോ ബാബു ചേട്ടന് ഒരു നല്ല വേഷം കൊടുത്ത് പോലും ആരും സപ്പോര്‍ട്ട് ചെയ്തില്ല. ചുരുക്കി പറഞ്ഞാ പുറത്തെ ‘നന്മമരങ്ങളുടെ ഷോ’ മാത്രമാണ് മലയാള സിനിമ. ഒന്ന് കാല് ഇടറിയാല്‍ മലയാള സിനിമയില്‍ നല്ല ഒരു വിഗ്ഗ് പോലും കിട്ടില്ല”- ഒമര്‍ ലുലു ഫേസ്ബുക്കില്‍ കുറിച്ചു.
എപ്പോഴും ഗോസിപ്പ് കോളങ്ങളിൽ നിറഞ്ഞ് നിന്നിരുന്ന പേരാണ് നയൻതാരയുടേത്. നടനും ഡാൻസറുമായ പ്രഭുദേവയുമായുള്ള പ്രണയമാണ് ഏറെ വിവാദമായത്. ഇരുവരും വിവാഹം ചെയ്യാൻ...
മലയാളികളുടെ പ്രിയങ്കരനാണ് ദിലീപ്. ഒരു കാലത്ത് കുടുംബ പ്രേക്ഷകർക്ക് പ്രിയങ്കരൻ ആയിരുന്നു ദിലീപ്. എന്നാൽ ഇക്കഴിഞ്ഞ വർഷങ്ങളിൽ നടന് കാര്യമായ ഹിറ്റുകളൊന്നും...
നടനായും മിമിക്രി താരമായും പ്രേക്ഷകർക്ക് സുപരിചിതനായ താരമാണ് ടിനിടോം. സോഷ്യൽ മീഡിയയിൽ വളരെ സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം...
വ്യത്യസ്തമായ അഭിനയശൈലി കൊണ്ടും സൗന്ദര്യം കൊണ്ടും മലയാളികളുടെ മനസിൽ ചിരപ്രതിഷ്ഠ നേടിയ നടിയാണ് കാവ്യ മാധവൻ. ഇന്നും മനസിൽ തങ്ങിനിൽക്കുന്ന ഒരുപാട്...
പ്രേക്ഷകർക്കേറെ ഇഷ്ടപ്പെട്ട താരങ്ങളാണ് ദിലീപും മഞ്ജു വാര്യരും കാവ്യ മാധവനുമെല്ലാം. ഇവരുടെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. കഴിഞ്ഞ കുറച്ചു...